Latest News

ധ്യാനത്തെക്കുറിച്ച് ഒരു ക്ലാസ് തന്നെ തുടങ്ങിയാലെന്താ; മോഡിയെ ട്രോളി നടി ട്വിങ്കില്‍ ഖന്ന

Malayalilife
ധ്യാനത്തെക്കുറിച്ച് ഒരു ക്ലാസ് തന്നെ തുടങ്ങിയാലെന്താ; മോഡിയെ ട്രോളി നടി ട്വിങ്കില്‍ ഖന്ന

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് യാത്രയും ഗുഹാധ്യാനവുമെല്ലാം ഏറെ ചര്‍ച്ചയായിരുന്നു. മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനത്തിന് പിന്നാലെയുള്ള ഗുഹാധ്യാനത്തിന് വന്‍ ട്രോളുകളാണ് കേരളത്തില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. ഇപ്പോഴിതാ മോഡിയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ബിടൗണിന്റെ പ്രിയ നടി ട്വിങ്കില്‍ ഖന്ന.  ട്വിറ്ററിലാണ് താരം ചിത്രം പങ്കുവച്ചത്.

എജോക്ക് എ ഡേ മേ കീപ് ജില്‍ സെയ്ന്‍' എന്ന ഹാഷ്ടാഗോടെയാണ് താരം ചിത്രം പങ്കുവച്ചത്. 'കുറച്ച് ദിവസമായി ആത്മീയത നിറഞ്ഞ കുറേയധികം ചിത്രങ്ങള്‍ കണ്ടു. അതുകൊണ്ട് 'ധ്യാന ഫോട്ടോഗ്രെഫി; പോസുകളും ആംഗിളുകളും എന്ന വിഷയത്തില്‍ ഞാന്‍ ഒരു ക്ലാസ് തന്നെ തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ട്. വെഡ്ഡിങ് ഫോട്ടോഗ്രെഫിക്ക് ശേഷം ട്രെന്‍ഡാവാന്‍ പോകുന്ന പുതിയ മേഖലയാണ് ഇത്' - എന്നായിരുന്നു ട്വിങ്കിളിന്റെ ട്വീറ്റ്.

കേദാര്‍നാഥിലെ രുദ്രാ ഗുഹയിലാണ് മോദി ഏകാന്ത ധ്യാനത്തിനിരുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ഗുഹ വെട്ടുകല്ലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ ഗുഹ നിര്‍മ്മിച്ചത്. ഏട്ടര ലക്ഷം രൂപ മുടക്കിയായിരുന്നു നിര്‍മ്മാണം. 2018 നവംബര്‍ മാസത്തില്‍ കേദാര്‍നാഥ് സന്ദര്‍ശിച്ചപ്പോഴാണ് മോദി രുദ്ര ഗുഹ നിര്‍മ്മിക്കാനുള്ള പദ്ധതിയിട്ടത്.

actor twinkle khanna troll against modi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES