Latest News

ദേഹാസ്വാസ്ഥ്യവും നെഞ്ചുവേദനയും; നടൻ ചിയാൻ വിക്രം ആശുപത്രിയിൽ

Malayalilife
ദേഹാസ്വാസ്ഥ്യവും നെഞ്ചുവേദനയും; നടൻ ചിയാൻ  വിക്രം ആശുപത്രിയിൽ

മിഴ് സിനിമ രം‌ഗത്തെ ശ്രദ്ധേയമായ ചലച്ചിത്ര താരമാണ് നടൻ വിക്രം. മലയാളത്തില്‍ തുടങ്ങി പിന്നീട് തമിഴകത്തേക്ക് എത്തിയ  താരം പിന്നീട് തെന്നിന്ത്യയുടെ സ്വന്തം ചിയാനായി മാറി.നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങിയിരിക്കുന്നത്.   സേതു, ദിൽ, കാശി, ധൂൾ. സാമി, ജെമിനി, പിതാമഗൻ, അന്യൻ, ഭീമ ,ഐ തുടങ്ങിയവ താരത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ്. ദേശീയ അവാർഡ് ജേതാവ്  കൂടിയായ താരം ഇപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു  ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

തമിഴ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ചെന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു താരത്തെ മാറ്റിയതായാണ് സൂചിപ്പിക്കുന്നത്. നെഞ്ചു വേദനയുണ്ടായതായാണ് ആദ്യ റിപ്പോർട്ടുകൾ. ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപ്പേരാണ്  വാർത്ത പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നത്.

പലപ്പോഴും വിക്രം എന്ന നടന്റെ പരീക്ഷണങ്ങൾ അതിസാഹസികമാകാറുണ്ട്. സേതു മുതൽ  ‘കാദരം കൊണ്ടേന്‍ എന്ന ചിത്രത്തിൽ വരെ  കാണാനും സാധിക്കുന്നതാണ് ഭ്രാന്തമായ ആവേശത്തിന്റെ ഈ  ആവിഷ്കാരങ്ങളും. ഇന്നും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.

Read more topics: # actor vikram hospitalized
actor vikram hospitalized

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES