Latest News

സ്‌നേഹിച്ചയാള്‍ ചതിച്ചുവെന്ന് പറഞ്ഞ് ലൈവിലെത്തി പൊട്ടിക്കരഞ്ഞ് നടി ഏഞ്ചലിന്‍ മരിയയുടെ വീഡിയോ; പിന്നാലെ താരത്തിന് നേരെ അസഭ്യവര്‍ഷം നടത്തുന്ന പിതാവിന്റെ വിഡിയോയും പേജില്‍;  ഒടുവില്‍ ബിഗ് ബോസ് താരത്തിന്റെ പേജിലെത്തി സുഹൃത്ത് പങ്ക് വച്ചത് താരം സുരക്ഷിതയെന്നും കാര്‍ അപകടത്തില്‍ ഒന്നും സംഭവിച്ചില്ലെന്നുമുള്ള വെളിപ്പെടുത്തല്‍

Malayalilife
സ്‌നേഹിച്ചയാള്‍ ചതിച്ചുവെന്ന് പറഞ്ഞ് ലൈവിലെത്തി പൊട്ടിക്കരഞ്ഞ് നടി ഏഞ്ചലിന്‍ മരിയയുടെ വീഡിയോ; പിന്നാലെ താരത്തിന് നേരെ അസഭ്യവര്‍ഷം നടത്തുന്ന പിതാവിന്റെ വിഡിയോയും പേജില്‍;  ഒടുവില്‍ ബിഗ് ബോസ് താരത്തിന്റെ പേജിലെത്തി സുഹൃത്ത് പങ്ക് വച്ചത് താരം സുരക്ഷിതയെന്നും കാര്‍ അപകടത്തില്‍ ഒന്നും സംഭവിച്ചില്ലെന്നുമുള്ള വെളിപ്പെടുത്തല്‍

കഴിഞ്ഞ രണ്ട് ദിവസമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്  നടി ഏഞ്ചലിന്‍ മരിയയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ്.താന്‍ സ്‌നേഹിച്ചയാള്‍ ചതിച്ചുവെന്ന് ആരോപിച്ച് നടി ഏഞ്ചലിന്‍ മരിയ. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോയിലൂടെയാണ് താരം ആദ്യമെത്തിയത്. പൊട്ടിക്കരഞ്ഞ് കൊണ്ട് നടി പങ്ക് വച്ച വീഡിയോ ഇപ്പോള്‍ താരത്തിന്റെ പേജില്‍ പിന്‍വലി്ച്ചിട്ടുണ്ട്.

'ഞാന്‍ അയാളെ ഒരുപാട് സ്‌നേഹിച്ചു. എന്റെ ഹൃദയം തകര്‍ന്നുപോയി. ഇത്രയധികം സ്‌നേഹിച്ചൊരാള്‍ ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല, എന്നാണ് വീഡിയോയിലൂടെ' ഏഞ്ചലിന്‍ പറയുന്നത്.

താരം പൊട്ടിക്കരയുന്ന ഈ വീഡിയോ വൈറലായതോടെ നിരവധി പേര്‍ താരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്. 'പോകുന്നവര്‍ പോകട്ടെ, നിങ്ങള്‍ സന്തോഷമായിരിക്കൂ, കരയരുത്,' തുടങ്ങി ആശ്വസിപ്പിക്കുന്ന കമന്റുകളാണ് അധികവും. ഇതിന് പിന്നാലെ താരത്തിന്റെ ഇന്‍സ്റ്റഗ്രാം ലൈവ് വിഡിയോയില്‍ ഏയ്ഞ്ചലിനും പിതാവും തമ്മിലുള്ള വഴക്കാണ് ആരാധകര്‍ കണ്ടത്. കഴിഞ്ഞ ദിവസം തന്റെ പ്രണയതകര്‍ച്ചയെക്കുറിച്ചു താരം തുറന്നു പറഞ്ഞിരുന്നു. വീട്ടില്‍ നടന്ന വഴക്കിനും ഇതാണു കാരണമെന്നാണു സൂചന.

ഒരാളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നതു തെറ്റാണോയെന്നു ഏയ്ഞ്ചലിന്‍ പിതാവിനോട് ചോദിക്കുന്നു. മകളെ അസഭ്യം പറഞ്ഞും അധിക്ഷേപിച്ചുമാണ് ലൈവില്‍ ഉടനീളം പിതാവ് സംസാരിച്ചത്. ഏയ്ഞ്ചലിന്റെ പ്രണയത്തകര്‍ച്ചയും അതിനു ശേഷമുണ്ടായ പ്രശ്‌നങ്ങളും കാരണം വലിയ ബുദ്ധിമുട്ടുകളും പലരോടും മറുപടി പറയേണ്ട അവസ്ഥയും തനിക്കു വരുന്നുവെന്നാണു പറഞ്ഞാണ് പിതാവ് ഏയ്ഞ്ചലിനോട് രോഷം തീര്‍ത്തത്. താനാണ് ബുദ്ധിമുട്ടെങ്കില്‍ വീട്ടില്‍ നിന്നു ഇറങ്ങി പൊക്കോളാമെന്നാണ് ഏയ്ഞ്ചലിന്‍ മറുപടി പറഞ്ഞത്. 

നീ ഇറങ്ങിപൊയ്‌ക്കോ... എന്നായിരുന്നു പിതാവ് പറഞ്ഞത്. ഇരുവരും തമ്മിലുള്ള തര്‍ക്കം പരിധി വിട്ടപ്പോള്‍ അമ്മയും സഹോദരനും ചേര്‍ന്ന് ഇരുവരേയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും കാണാ. പിതാവ് അസഭ്യ ഭാഷ അമിതമായി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാം ഇന്‍സ്റ്റഗ്രാമില്‍ ലൈവായി സ്ട്രീം ചെയ്യുകയാണെന്നും ഏയ്ഞ്ചലിന്‍ പിതാവിന് മുന്നറിയിപ്പ് നല്‍കി. തന്റെ ഇന്നത്തെ അവസ്ഥയ്ക്കും നിരന്തരമായി ഗുളിക കഴിച്ച് ജീവിക്കേണ്ടി വരുന്നതിനും കാരണം തന്റെ അപ്പച്ചനും അമ്മയുമാണെന്നും ഏയ്ഞ്ചലിന്‍ പറയുന്നു. 

വഴക്കിനെ തുടര്‍ന്ന്, കാറുമെടുത്ത് വീടു വിട്ടിറങ്ങുന്ന ഏയ്ഞ്ചലിനെയും ലൈവില്‍ കാണാം. സഹോദരനും സുഹൃത്തുക്കളുമടക്കം പലരും ഏയ്ഞ്ചലിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഏയ്ഞ്ചലിന്‍ കോള്‍ എടുക്കാന്‍ തയ്യാറാകുന്നില്ല. എവിടേക്കാണ് പോകുന്നതെന്നു പോലും അറിയില്ലെന്ന് ഏയ്ഞ്ചലിന്‍ പറയുന്നതും ലൈവില്‍ കേള്‍ക്കാം.

ഇതിന് പിന്നാലെ താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സുഹൃത്ത് എത്തി താരം സുരക്ഷിതയാണെന്നും ഏറ്റവും ഒടുവില്‍ പങ്ക് വച്ചിട്ടുണ്ട്. കാറുമെടുത്ത് പോയ എയ്ഞ്ചലിന് കുഴപ്പമില്ലെന്നും അപകടം സംഭവിച്ചിട്ടില്ലെന്നും സുഹൃത്ത് വീഡിയോയില്‍ പങ്ക് വച്ചു.

നേരത്തെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പീഡന പരാതി നല്‍കിയ യുവനടി താനല്ലെന്ന് ഏഞ്ചലിന്‍ മരിയ വെളിപ്പെടുത്തി രംഗത്തുവന്നിരുന്നു. 
സിനിമാ രംഗത്തുനിന്നുള്ള പലരും തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് സമീപിക്കുന്നതായും, ദയവായി തന്നെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. ഒമര്‍ ലുലുവിനെതിരായ കേസ് കള്ളക്കേസാണെന്നും അദ്ദേഹം നല്ല മനുഷ്യനാണെന്നും ഏഞ്ചലിന്‍ അന്ന് പറഞ്ഞിരുന്നു.

 

actress angelina instagram post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES