നടി അപര്‍ണ വിനോദ് വിവാഹിതയാകുന്നു. കോഴിക്കോട് സ്വദേശിയായ റിനില്‍രാജ് പി.കെ.യാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ അപര്‍ണ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
2015ല്‍ പുറത്തിറങ്ങിയ ഞാന്‍ നിന്നോട് കൂടെയാണ് എന്ന സിനിമയിലൂടെ അപര്‍ണ അഭിനയരംഗത്തെത്തി. ആസിഫ് അലിയുടെ കോഹിനൂരിലാണ് ആദ്യമായി നായികയാകുന്നത്.
വിജയ് ചിത്രം ഭൈരവിയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത നടുവന്‍ ആണ് അപര്‍ണ അവസാനം പ്രത്യക്ഷപ്പെട്ടത്.