സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി പ്രേക്ഷക മനസുകളില്‍ ഇടംനേടിയ താരമാണ് നടി ഇന്ദുലേഖ. കൂടുതല്‍ സീരിയലുകളില്‍ സജീവമായിരിക്കുകയാണ് ഇന്ദുലേഖ ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. നൃത്ത പരിപാടികളുടെയും മറ്റും ചിത്രങ്ങള്‍ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. മുപ്പത്തിമൂന്ന് വര്‍ഷമായി സീരിയല്‍-സിനിമ മേഖലയില്‍ സജീവമായി നില്‍ക്കുന്ന താരം ബാലതാരമായാണ് എത്തിയത്. ചെറിയ സീരിയലുകളില്‍ അഭിനയിച്ച് തുടങ്ങി പിന്നീട് മെഗാ സീരിയലുകളില്‍ ഭാഗമാവുകയായിരുന്നു. ദൂരദര്‍ശന്‍ കാലം മുതല്‍ മലയാള മിനിസ്‌ക്രീനിലെ സുപരിചിത മുഖമായ നടി അടുത്തിടെ നല്കിയ അഭിമുഖത്തില്‍ ജീവതത്തിലെ പ്രതിസന്ധികളെകുറിച്ച് പങ്ക് വച്ചു.
ഭര്‍ത്താവിന്റെ മരണശേഷം തനിക്ക് സമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെയും അതിജീവനത്തെയും കുറിച്ചാണ് താരം മനസ് തുറന്നത്. സംവിധായകനായിരുന്ന ഭര്‍ത്താവ് ശങ്കരന്‍കുട്ടി ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് അന്തരിച്ചത്. അതിനുശേഷം ഇന്ദുലേഖ തന്റെ ജീവിതം മകള്‍ക്കായി മാറ്റിവെക്കുകയായിരുന്നു.
'വിധവയായുള്ള ജീവിതം അത്ര എളുപ്പമല്ല. സമൂഹം പല തരത്തിലുള്ള കുത്തുവാക്കുകള്‍ പറയാറുണ്ട്. ഭര്‍ത്താവ് മരിച്ച സമയത്തും ഞാന്‍ സീരിയലില്‍ അഭിനയിക്കുകയായിരുന്നു. അന്ന് മകള്‍ വളരെ ചെറുതായിരുന്നു. പുറത്തിറങ്ങുമ്പോള്‍ പലരും എന്നെക്കുറിച്ച് പലതും പറയുമായിരുന്നു. അതുകൊണ്ട് ഒരുപാട് ശ്രദ്ധിച്ചാണ് കാര്യങ്ങള്‍ ചെയ്തത്. പിന്നീട് മനസ്സിലായി, സമൂഹത്തെ ഭയന്ന് ഒതുങ്ങി കൂടേണ്ട കാര്യമില്ല. നമ്മുടെ വഴിക്ക് നമ്മള്‍ പോയാലേ ജീവിതം മുന്നോട്ട് പോകുകയുള്ളൂ.' ഇന്ദുലേഖ പറഞ്ഞു.
ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും, പലപ്പോഴും മാറിരുന്ന് കരഞ്ഞിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. ഇപ്പോഴും പഴയ ചിന്താഗതിയുള്ള ഒരുപാട് ആളുകളുണ്ടെന്നും, വിദ്യാഭ്യാസവും വിവരവുമുള്ളവരില്‍ നിന്നാണ് കൂടുതല്‍ മോശം അനുഭവങ്ങള്‍ നേരിട്ടതെന്നും അവര്‍ വെളിപ്പെടുത്തി. ഇതേത്തുടര്‍ന്ന് അധികം ആളുകളുമായി അടുത്ത് ഇടപഴകുന്നത് ഇന്ദുലേഖ കുറച്ചു.
സിനിമയിലും സീരിയലിലും അവസരം ലഭിക്കാന്‍ പല അഡ്ജസ്റ്റ്മെന്റുകളും നടത്തേണ്ടി വരും എന്ന തെറ്റായ ധാരണ പലര്‍ക്കുമുണ്ടെന്നും, എന്നാല്‍ എല്ലാവരും അങ്ങനെയല്ലെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ഓരോരുത്തരും തങ്ങളുടെ വഴി സ്വയം തീരുമാനിക്കണമെന്നും, അഭിനയരംഗത്ത് അടുത്ത സുഹൃത്തുക്കള്‍ ആരുമില്ലെന്നും ഇന്ദുലേഖ വ്യക്തമാക്കി.
സീരിയല്‍ പ്രതിഫലം കോസ്റ്റ്യൂമിന് തന്നെ ചിലവഴിക്കേണ്ട സാഹചര്യം വരാറുണ്ടോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു... സീരിയലില്‍ അഭിനയിക്കുമ്പോള്‍ കോസ്റ്റ്യൂംസ് കണ്ടുപിടിക്കുക, വാങ്ങിക്കുക എന്നത് നടിമാര്‍ക്ക് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. പക്ഷെ എനിക്ക് ഒരു ഭാ?ഗ്യമുണ്ടായിട്ടുണ്ട്. പാവപ്പെട്ട വീട്ടിലെ സ്ത്രീ എന്ന റോളുകളാണ് ഏറെയും ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ വില കൂടിയ സാരിയും ആഭരണങ്ങളും വാങ്ങേണ്ടി വരാറില്ല. റിയലിസ്റ്റക്കായാരിക്കുമെന്നുമാണ് നടി പങ്ക് വച്ചത്
ഇരുപതാം വയസ്സിലായിരുന്നു ഇന്ദുലേഖയുടെ വിവാഹം. സംവിധായകന്‍ ശങ്കര്‍ കൃഷ്ണ ആയിരുന്നു ഇന്ദുലേഖയുടെ ഭര്‍ത്താവ്. ഒരു അപകടം സംഭവിച്ച ശേഷം തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതോടെ ഭര്‍ത്താവില്‍ മദ്യപാന ശീലം കൂടുകയും അത് കരള്‍ രോഗത്തില്‍ എത്തി നില്‍ക്കുകയുമായിരുന്നു. ഭര്‍ത്താവിന് ലിവര്‍ സിറോസിസ് ബാധിച്ചതോടെ ജീവിതം ദുരിതത്തിലായിത്തുടങ്ങിയ നാളുകളില്‍ ആയിരുന്നു മകളുടെ ജനനം. ആദ്യ സിനിമ വിനയന്‍ സാറിന്റെ ആകാശഗംഗ ആയിരുന്നു.
പതിനൊന്ന് വര്‍ഷമായി മകളാണ് ഇന്ദുലേഖയുടെ ലോകം. ഉണ്ണിമായ എന്നാണ് മകളുടെ പേര്. മകള്‍ മെഡിസിന് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്