Latest News

അഭിനയം.. നൃത്തം.. പഠിക്കാന്‍ മിടു മിടുക്കി;ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷനില്‍ കോളേജ് ടോപ്പറായ സന്തോഷം പങ്ക് വച്ച് നടി മാളവിക നായര്‍

Malayalilife
 അഭിനയം.. നൃത്തം.. പഠിക്കാന്‍ മിടു മിടുക്കി;ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷനില്‍ കോളേജ് ടോപ്പറായ സന്തോഷം പങ്ക് വച്ച് നടി മാളവിക നായര്‍

മ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിലൂടെയാണ് നടി മാളവികാ നായര്‍ സിനിമയിലേക്ക് എത്തുന്നത്. സിനിമയില്‍ കണ്ണു കാണാത്ത കുട്ടിയായി മികച്ച പ്രകടനം കാഴ്ച വച്ച മാളവിക ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മാത്രമല്ല, ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു. അഭിനയത്തിലും നൃത്തത്തിലും എല്ലാം മികവ് തെളിയിച്ച മാളവികയുടെ പുതിയ നേട്ടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുന്നത്. പഠനത്തിലും മിടുമിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മാളവിക.

എറണാകുളം സെന്റ് തെരേസാസ് കോളജില്‍നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി മികച്ച വിജയത്തോടെ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയാണ് നടി പഠനത്തിലെ മിടുക്ക് തെളിയിച്ചിരിക്കുന്നത്. സിനിമ മേഖലയില്‍ സജീവമായപ്പോഴും പഠനത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയാണ് മാളവിക പഠനം പൂര്‍ത്തിയാക്കിയത്. ഒരു ദിവസം പോലും ക്ലാസ് മുടക്കിയിരുന്നില്ല. ഇപ്പോള്‍ ഗ്രാജ്വേഷന്‍ സെറിമണി ചടങ്ങില്‍ തിളങ്ങിനില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി എറണാകുളം സെന്റ് തെരേസാസിലായിരുന്നു മാളവികയുടെ കോളജ് പഠനം.

ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷനില്‍ ഹൈ ഡിസ്റ്റിങ്ഷനോട് കൂടെയാണ് മാളവിക ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ കോളജിലെ പിജി ടോപ്പര്‍ ആയിരുന്നു മാളവിക. ബിഎ കമ്യുണിക്കേറ്റിവ് ഇംഗ്ലിഷില്‍ ആയിരുന്നു നടി ബിരുദം പൂര്‍ത്തിയാക്കിയത്. തൃശൂര്‍ സ്വദേശിനിയായ മാളവിക പഠന സൗകര്യത്തിനായാണ് എറണാകുളത്തേക്കു താമസം മാറ്റിയത്. സെന്റ് തെരേസാസിലായിരുന്നു ബിരുദവും ബിരുദാനന്തരബിരുദവും. മികച്ച വിജയം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഉയര്‍ന്ന ഗ്രേഡ് ഉണ്ടെന്നാണ് കോളജില്‍നിന്നു വിളിച്ചു പറഞ്ഞത്. മാതാപിതാക്കളുടെ പിന്തുണ കൊണ്ടാണ് ഈ വിജയം നേടാന്‍ കഴിഞ്ഞതെന്നും അവര്‍ക്കുള്ള സമ്മാനമാണ് വിജയമെന്നും മാളവിക പറഞ്ഞിരുന്നു.

സ്‌കൂള്‍ കാലത്ത് ഒരുപാട് ക്ലാസ് മുടങ്ങിയിരുന്നു. വല്ലപ്പോഴുമേ ക്ലാസില്‍ പോകാന്‍ കഴിഞ്ഞട്ടുള്ളൂ. ഒരുപാട് സിനിമകളില്‍ സജീവമായിരുന്നു. കോളജ് ജീവിതം ആസ്വദിക്കണമെന്നതുകൊണ്ടാണ് പ്ലസ് ടു കഴിഞ്ഞ് ഒരു ബ്രേക്ക് എടുത്തത്. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കുറച്ചു ലീവ് ഒക്കെ എടുത്തിട്ടുണ്ട്. പക്ഷേ പിജി ആയപ്പോള്‍ ലീവ് ഒന്നും എടുത്തില്ല. കൂടുതല്‍ പഠിക്കണം എന്നുണ്ട്, എന്തെങ്കിലും ജോലി കണ്ടെത്തണം എന്നും കരുതുന്നു. നല്ല തിരക്കഥകളും കഥാപാത്രങ്ങളും എന്നെത്തേടി എത്തിയാല്‍ സിനിമ ചെയ്യും. സിനിമയും പഠനവും ഒരുമിച്ചുകൊണ്ടുപോകണം എന്നാണ് ആഗ്രഹം എന്നും ഫലം വന്നപ്പോള്‍ മാളവിക പറഞ്ഞിരുന്നു.

മമ്മൂട്ടി നായകനായ കറുത്തപക്ഷികള്‍ എന്ന ചിത്രത്തിലെ മല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മാളവിക സിനിമയിലെത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ 2007-2008ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരം നേടി. മായ ബസാര്‍, ഓര്‍ക്കുക വല്ലപ്പോഴും, ശിക്കാര്‍, അക്കല്‍ധാമയിലെ പെണ്ണ്, ദഫാദാര്‍, യെസ് യുവര്‍ ഓണര്‍, കാണ്ടഹാര്‍, ശിക്കാര്‍, ഭ്രമം, ജോര്‍ജേട്ടന്‍സ് പൂരം എന്നിവയാണ് പ്രധാന സിനിമകള്‍. മമ്മൂട്ടി നായകനായ സി.ബി.ഐ അഞ്ചാംഭാഗം ആണ് മാളവികയുടെ പുതിയ സിനിമ.

 

actress malavika got pg journalism

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES