Latest News

നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അപകടം സ്‌കൂളില്‍ നിന്ന് കുട്ടികളെ കൂട്ടി വീട്ടിലേക്ക് മടങ്ങും വഴി; ഞങ്ങള്‍ എല്ലാവരും സുരക്ഷിതരെങ്കിലും ഇളയ മകള്‍ ആശുപത്രിയില്‍; കാനഡയില്‍ ഉണ്ടായ അപകടത്തെക്കുറിച്ച് നടിയുടെ കുറിപ്പ്‌; എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും നടി

Malayalilife
നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അപകടം സ്‌കൂളില്‍ നിന്ന് കുട്ടികളെ കൂട്ടി വീട്ടിലേക്ക് മടങ്ങും വഴി; ഞങ്ങള്‍ എല്ലാവരും സുരക്ഷിതരെങ്കിലും ഇളയ മകള്‍ ആശുപത്രിയില്‍; കാനഡയില്‍ ഉണ്ടായ അപകടത്തെക്കുറിച്ച്  നടിയുടെ കുറിപ്പ്‌; എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും നടി

തെന്നിന്ത്യ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രംഭ. സര്‍ഗ്ഗത്തിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായ രംഭ മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ രംഭ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രംഭയുടെ ഒരു പോസ്റ്റ് കണ്ടതോടെ വിഷമിക്കുകയാണ് ആരാധകര്‍. മകള്‍ സാഷ ഇപ്പോള്‍ ആശുപത്രിയില്‍ ആണ്..അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന പോസ്റ്റാണ് രംഭ ഇട്ടിരിക്കുന്നത്. വാക്കുകള്‍ ഇങ്ങനെ

'കുട്ടികളെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടു വരുന്ന വഴിയില്‍ ഞങ്ങളുടെ കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചു. ഞാനും കുട്ടികളും എന്റെ മുത്തശ്ശിയുമായിരുന്നു കാറിലുണ്ടായിരുന്നത്. ഞങ്ങള്‍ എല്ലാവരും നിസ്സാര പരിക്കുകളോടെ സുരക്ഷിതരാണ്. എന്റെ കുഞ്ഞു സാഷ ഇപ്പോഴും ആശുപത്രിയിലാണ്. മോശമായ ദിവസം, മോശം സമയം. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം' ഇതായിരുന്നു വാക്കുകള്‍. 

ആശുപത്രിയില്‍ ഇപ്പോഴുള്ള മകളുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കൂട്ടത്തില്‍ അപകടത്തില്‍ പെട്ട വില കൂടിയ കാറിന്റെ ചിത്രവും രംഭ പങ്കുവെച്ചിട്ടുണ്ട്. രംഭയുടെ ഈ പോസ്റ്റ് ആരാധകരെയും താരങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് രംഭയുടെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. നീയും കുട്ടികളും സുരക്ഷിതരാണെന്ന് അറിഞ്ഞതില്‍ ആശ്വാസമുണ്ട്. ധൈര്യത്തോടെ ഇരിക്കൂ എന്ന് രാധിക ശരത്കുമാര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ പ്രാര്‍ത്ഥന എപ്പോഴും നിങ്ങളുടെ കുടുംബത്തിനൊപ്പമുണ്ട്. സാഷയ്ക്കും വേഗം ഭേദമാവും, പേടിക്കണ്ട. എല്ലാവര്‍ക്കും പെട്ടെന്ന് സുഖമാവട്ടെ എന്നിങ്ങനെയുള്ള കമന്റുകളും പോസ്റ്റിന് താഴെ നിറയുന്നുണ്ട്.

2011ലായിരുന്നു രംഭയും ഇന്ദ്രകുമാറും വിവാഹിതരായത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു താരം. ഇടയ്ക്ക് ചില റിയാലിറ്റി ഷോകളിലേക്ക് താരമെത്തിയിരുന്നു. ഭര്‍ത്താവിന്റെയും മക്കളുടേയും കാര്യങ്ങളൊക്കെ നോക്കി സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് താനെന്ന് താരം വ്യക്തമാക്കിയിരുന്നു. കുടുംബസമേതമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം പങ്കിടാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആക്റ്റീവ് ആയതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് കുടുംബത്തേക്കുറിച്ച് കാണാപാഠമാണ്. 

രണ്ട് പെണ്‍കുട്ടികളും ഒരു മകനുമാണ് രംഭയ്ക്ക്. മക്കളുടെ കൂടെയുള്ള വിശേഷപ്പെട്ട നിമിഷങ്ങളുടെ വിശേഷങ്ങളും രംഭ സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. തിരക്കുകളില്‍ നിന്നെല്ലാം മാറി ഇടയ്ക്ക് കുടുംബസമേതമായി യാത്ര നടത്താറുണ്ട് ഇവര്‍. ഇന്‍സ്റ്റഗ്രാമിലൂടെയായി രംഭയുടെ മക്കളും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. വിശേഷ ദിവസങ്ങളിലും കുടുംബത്തിലെ മറ്റ് ആഘോഷങ്ങളിലേയുമെല്ലാം ചിത്രങ്ങളും വീഡിയോയും രംഭ പങ്കിടാറുണ്ട്. ഇപ്പോള്‍ എത്രയും വേഗം എല്ലാ അസുഖങ്ങളും മാറി സാഷ തിരിച്ചുവരണമെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. 

ഒരിടയ്ക്ക് രംഭയും ഭര്‍ത്താവും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തില്‍ നിരവധി വാര്‍ത്തകളും റിപ്പോര്‍ട്ടുകളും വന്നിരുന്നു. തന്നെ ഭര്‍ത്താവില്‍ നിന്നും പിരിക്കരുതെന്നാവശ്യപ്പെട്ട് രംഭ കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രംഭയുമായി ഒന്നിച്ച് കഴിയാനാവില്ലെന്നും ഡിവോഴ്സ് വേണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ശേഷം കൗണ്‍സലിങിന് വിധേയരായ ഇരുവരും തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ട് പോവാനായി തീരുമാനിക്കുകയായിരുന്നു. സന്തുഷ്ട കുടുബജീവിതമാണ് തങ്ങളുടേതെന്ന് ഇരുവരും പിന്നീട് വ്യക്തമാക്കിയിരുന്നു. സിനിമകളില്‍ അഭിനയിക്കുന്നില്ലെങ്കിലും രംഭ 2017 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ ടെലിവിഷന്‍ പരിപാടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

 

Read more topics: # രംഭ.
actress rambha car accident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES