Latest News

വരയിലൂടെ തിളങ്ങി മലയാളത്തിന്റെ നിത്യസുന്ദരി ഷീലാമ്മ; നടി ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരത്ത്; ഇന്ന് ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്ന നടിയുടെ ഛായക്കൂട്ടില്‍ കയ്യടിച്ച് ആരാധകരും 

Malayalilife
വരയിലൂടെ തിളങ്ങി മലയാളത്തിന്റെ നിത്യസുന്ദരി ഷീലാമ്മ; നടി ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരത്ത്; ഇന്ന് ജെ.സി ഡാനിയേല്‍    പുരസ്‌കാരം  ഏറ്റുവാങ്ങുന്ന നടിയുടെ ഛായക്കൂട്ടില്‍ കയ്യടിച്ച് ആരാധകരും 

ചെമ്മീന്‍ സിനിമയിലെ കറുത്തമ്മയെ മലയാളികള്‍ അങ്ങനെയങ്ങ് മറക്കാന്‍ സാധ്യതയില്ല. നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള താരം ഇപ്പോഴും സിനിമയില്‍ സജീവമാണ്. മലയാള സിനിമയിലെ ഏറ്റവും സീനിയര്‍ നടിമാരില്‍ ഒരാളായ ഷീല 1962 ലാണ് വെള്ളിത്തിരയിലെത്തിയത്. സിനിമയില്‍ തിരക്കുകള്‍ ഉണ്ടെങ്കിലും ചിത്രം വരക്കാനും നടി സമയം കണ്ടെത്തിയിരുന്നു.

അങ്ങനെ താരം വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരത്ത് വെച്ച് നടന്നിരിക്കുകയാണ്. തിരുവനന്തപുരത്തെ റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിലാണ് ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം. ഒഴിവു സമയങ്ങളില്‍ വരച്ച ചിത്രങ്ങളുടെ എണ്ണം നൂറിന് മുകളില്‍ വന്നപ്പോഴാണ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി പ്രദര്‍ശനത്തിനൊരുങ്ങിയതെന്ന് ഷീല പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഇതിനിടെ തനിക്ക് അടുത്തൊരു ജന്മമുണ്ടെങ്കില്‍ പത്രപ്രവര്‍ത്തകയായി ജീവിക്കനാണ് താല്‍പര്യമെന്നും താരം പറഞ്ഞതായാണ് അറിയാന്‍ കഴിയുന്നത്. അതിനുള്ള കാരണമായ് താരം പറഞ്ഞത്  ആളുകളോട് നല്ല ചോദ്യങ്ങളൊക്കെ ചോദിച്ച് സന്തോഷത്തോടെ ജീവിക്കാമല്ലോയെന്നാണ്.

മുന്‍പ് നടത്തിയ പ്രദര്‍ശനത്തില്‍ ബേബി മാത്യൂ സോമതീരം വാങ്ങിയ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. പ്രകൃതിയും മനുഷ്യരുമൊക്കെയാണ് മുന്‍പ് വരച്ച ചിത്രങ്ങളിലെ പ്രമേയമെങ്കില്‍ അമൂര്‍ത്തമായ ചിത്രങ്ങളാണ് ഇപ്പോള്‍ വരക്കുന്നതെന്നാണ് ഷീല പറയുന്നത്. അതേസമയം സിനിമയില്‍ അഭിനയിക്കുന്നതിനെക്കാള്‍ നൂറിരട്ടി സന്തോഷം ചിത്രം വരക്കുമ്പോഴുണ്ടെന്നും ഷീല വ്യക്തമാക്കി. ജെസി ഡാനിയേല്‍ പുരസ്‌കാരം ഏറ്റ് വാങ്ങുന്നതിന് വേണ്ടി തിരുവനന്തപുരത്ത് എത്തിയതായിരുന്നു നടി ഷീല. 

 

actress sheela wants to become a journalist

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES