ബോളിവുഡ്ഡിലും തമിഴകത്തും മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് തപ്‌സി പന്നു. താരത്തിന്റെ ഫപ്പട് എന്ന ചിത്രത്തിലെ അഭിനയത്തിന് വലിയ കയ്യടിയാണ് ലഭിച്ചത്. ഇപ്പോള്‍ ബുദ്ധിമുട്ടുകള്‍ക്കിടയിലും നന്നായി പഠിച്ച് പിയുസി പരീക്ഷയില്‍ 94 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിക്ക് ഐ ഫോണ്‍ സമ്മാനമായി നല്‍കിയിരിക്കയാണ് താരമെന്നാണ് റിപ്പോര്‍ട്ട്.
. കഴിഞ്ഞ ദിവസമാണ് പ്രീ യൂണിവേഴ്സിറ്റി പരീക്ഷയില്‍ 94 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിനിയുടെ പിതാവ് സ്മാര്‍ട്ട് ഫോണിനായി സഹായം അഭ്യര്‍ത്ഥിച്ചത്. എന്‍ഡിടിവിയാണ് ഇവരെക്കുറിച്ചുളള വാര്‍ത്ത പുറത്തെത്തിച്ചത്. നിരവധി പേരാണ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിത്തരാമെന്ന് വാ?ഗ്ദാനം നല്‍കിയത്. ചിലരാകട്ടെ പെണ്‍കുട്ടിയുടെയും സഹോദരിമാരുടെയും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട നടി കുട്ടിക്ക് ഫോണ്‍ സമ്മാനമായി നല്‍കുകയായിരുന്നു. .
'കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ ഓരോ വിദ്യാര്‍ത്ഥിക്കും വിദ്യാഭ്യാസം ലഭിക്കണം. നമുക്ക് കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമുണ്ട്. നമ്മുടെ നാടിന് നല്ലൊരു നാളെയുണ്ടാകാന്‍ വേണ്ടിയുള്ള എന്റെ എളിയ ശ്രമങ്ങളിലൊന്നാണിത്.' തപ്സി ട്വീറ്റില്‍ കുറിച്ചു.
'തപ്സി മാഡം അയച്ച ഫോണ്‍ ലഭിച്ചു. ഇതൊരു ഐ ഫോണ്‍ ആണെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. ഇതുപോലെ ഒരെണ്ണം സ്വപ്നം കാണാന്‍ പോലും എനിക്ക് സാധിക്കില്ല. കഠിനമായി പരിശ്രമിച്ച് ഞാന്‍ നീറ്റ് പരീക്ഷ പാസ്സാകും. നിങ്ങളുടെ അനുഗ്രഹങ്ങള്‍ എനിക്കൊപ്പം ഉണ്ടാകണം.' പെണ്‍കുട്ടി എന്‍ഡിടിവിയോട് പറഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് പെണ്‍കുട്ടിയുടെ പിതാവ് മക്കളുടെ വിദ്യാഭ്യാസം നടത്തിയിരുന്നത്.