ഐശ്വര്യ ലക്ഷ്മിയുടെ വര്‍ക്കൗട്ട് വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമാകുന്നു. ഇതാദ്യമായാണ് ഐശ്വര്യയുടെ ജിം വിശേഷങ്ങള്‍ ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. സുഹൃത്ത് ലക്ഷ്മി വിശ്വനാഥ് ആണ് ഐശ്വര്യയുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോക്ക് അഭിപ്രായവുമായെത്തുന്നത്.
തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി വന്‍ ചിത്രങ്ങളാണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്നത്. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ ഇതില്‍ പ്രധാന ചിത്രങ്ങളില്‍ ഒന്നാണ്. അര്‍ച്ചന 31 നോട്ടൗട്ട് എന്ന ചിത്രമാണ് ഐശ്വര്യ ലക്ഷ്മിയുടേതായി അവസാനം റിലീസ് ചെയ്തത്.
തെലുങ്കില്‍ അമ്മു റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. അമ്മു ഐശ്വര്യയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണ്.മലയാളത്തില്‍ കുമാരി എന്ന ചിത്രമാണ് ഐശ്വര്യ അഭിനയിച്ചു പൂര്‍ത്തിയാക്കിയത്.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. ആഷിഖ് അബു 2017ല്‍ ഒരുക്കിയ മായാനദിയിലെ അപര്‍ണ എന്ന കഥാപാത്രം ഐശ്വര്യയ്ക്ക് കരിയറില്‍ വലിയ വഴിത്തിരിവായി. തിരുവനന്തപുരം ആണ് ഐശ്വര്യയുെട സ്വദേശം. ഹോളി ഏഞ്ചല്‍സ് ഐ.എസ്.സി. സ്‌കൂളിലെ പഠനശേഷം എറണാകുളത്തെ ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും എം.ബി.ബി.എസ്. ബിരുദം നേടി. ബിരുദ പഠനകാലത്തു തന്നെ മോഡലിംഗ് തുടങ്ങിയിരുന്നു. പിന്നീട് കൊച്ചിയില്‍ താമസം തുടങ്ങിഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിച്ചത്.