Latest News

കാന്‍ മേളയിലും മകളെ ചേര്‍ത്ത് പിടിച്ചു ഐശ്വര്യ; റെഡ്കാര്‍പറ്റില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത് സുന്ദരിയായി അണിഞ്ഞൊരുങ്ങി തന്നെ; മഞ്ഞ വസ്ത്രത്തില്‍ സുന്ദരിയായി ഐശ്വര്യമാറിയപ്പോള്‍ അമ്മയെ പോലെ അണിഞ്ഞൊരുങ്ങി ആരാധ്യയും

Malayalilife

ഐശ്വര്യാറായി ഇല്ലാത്ത ഒരു കാൻ ചലച്ചിത്രമേളയെ കുറിച്ച് ബോളിവുഡിന് ഓർക്കാൻ കൂടി സാധിക്കില്ല. അത്രയേറെ തവണ കാനിലെ റെഡ് കാർപ്പെറ്റിൽ ചുവടുവെച്ച താരമാണ് ഐശ്വര്യാറായി ബച്ചൻ. കാനിലെ റെഡ് കാർപ്പെറ്റിലെ ഐശ്വര്യയുടെ അപ്പിയറൻസും വസ്ത്രങ്ങളും എന്നും ലോക ചർച്ച ചെയ്തിട്ടുള്ള കാര്യമാണ്. ഇത്തവണയും മകൾ ആരാധ്യയ്ക്ക് ഒപ്പമാണ് ഐശ്വര്യയെത്തിയത്.

മെറ്റാലിക് ഗോൾഡൺ ഗൗൺ അണിഞ്ഞാണ് ആദ്യദിനം ഐശ്വര്യ ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവർന്നത്. ഫിഷ് കട്ട് ഡിസൈനിലുള്ള ഗൗൺ ഒരു മെർമെയ്ഡ് ലുക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അമ്മയുടെ കോസ്റ്റ്യൂമിന് ഇണങ്ങുന്ന രീതിയിലുള്ള മഞ്ഞനിറത്തിലുള്ള അസിമെട്രിക്കൽ ഡ്രസ്സ് അണിഞ്ഞാണ് ആരാധ്യയെത്തിയത്.

ഇന്നലെ വൈകിട്ടാണ് ഐശ്വര്യ എത്തിയത്. ജീൻസ്- ലോയിസ് സബാജി ഡിസൈൻ ചെയ്ത ഡ്രസ്സാണ് ഐശ്വര്യ അണിഞ്ഞിരുന്നത്. നൂഡ് ലിപ്പ് ഷെയ്ഡും ബോൾഡ് മസ്കാരയും ഐശ്വര്യയുടെ ലുക്കിന് കൂടുതൽ മിഴിവേകി.

Read more topics: # aiswarya rai and her daughter
aiswarya rai and her daughter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES