അജിത് നായകനാകുന്ന പുതിയ ചിത്രമാണ് 'തുനിവ്'. പോസ്റ്റ് പ്രൊഡക്ഷന് വര്ക്കുകള് പുരോഗമിക്കുന്ന ചിത്രത്തിനായി അജിത് ഡബ് ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോള് സമൂഹ മാധ്യമങ്ങളില് വൈറലായിരിക്കുന്നത്. സിനിമയിലെ ഗെറ്റപ്പിനോട് സമാനമായ ലുക്കിലാണ് നടന് ചിത്രത്തിലുള്ളത്.'
നേര്ക്കൊണ്ട പാര്വൈ', 'വലിമൈ' എന്നീ സിനിമകള്ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'തുനിവ്'. ചിത്രം പാന് ഇന്ത്യന് റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്ത്തകര് ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില് ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് ചിത്രം നിര്മ്മിക്കുന്നത്. ത്രില്ലര് വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ് തുനിവ്.
ത്രില്ലര് വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ് തുനിവ്. മഞ്ജു വാര്യര് ആണ് ചിത്രത്തില് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി ഡബ്ബിങ് സ്റ്റുഡിയോയിലിരിക്കുന്ന ചിത്രം നടിയും പങ്ക് വച്ചിരുന്നു. നടിയുടെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുനിവ്. ആദ്യ ചിത്രം ധനുഷിന്റെ 'അസുരന്' ആയിരുന്നു. ചിത്രത്തില് അജിത്തിന്റെ പ്രതിനായകനായി എത്തുന്നത് ജോണ് കൊക്കന് ആയിരിക്കുമെന്നാണ് റിപ്പോര്ട്ട്. 'കെജിഎഫ്', 'സര്പ്പാട്ട പരമ്പരൈ' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ജോണ് കൊക്കന്.