Latest News

എനിക്കും രണ്ട് കുട്ടികളുണ്ട്. ഈ ബുദ്ധിമുട്ടുകളൊക്കെ എനിക്ക് മനസിലാക്കാന്‍ കഴിയും; കൈക്കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്ത യുവതിയുടെ ലഗേജ് ചുമന്ന് അജിത്; യുവാവിന്റെ കുറിപ്പ് വൈറലാകുമ്പോള്‍

Malayalilife
 എനിക്കും രണ്ട് കുട്ടികളുണ്ട്. ഈ ബുദ്ധിമുട്ടുകളൊക്കെ എനിക്ക് മനസിലാക്കാന്‍ കഴിയും; കൈക്കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്ത യുവതിയുടെ ലഗേജ് ചുമന്ന് അജിത്; യുവാവിന്റെ കുറിപ്പ് വൈറലാകുമ്പോള്‍

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരമായ അജിത് മലയാളികള്‍ക്കും ഏറെ പ്രിയങ്കരനാണ്. പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി മികച്ച സിനിമകളും കഥാപാത്രങ്ങളുമാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു കഴിഞ്ഞത്. എന്നും ആരാധകരെ ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കുന്ന അജിത്തിനെക്കുറിച്ചുള്ള ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

പത്ത് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്ത യുവതിയുടെ ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നടനെക്കുറിച്ചാണ് കുറിപ്പ്. ലണ്ടനില്‍ നിന്നും ചെന്നൈയില്‍ പോകുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ചാണ് യുവതി അജിത്തിനെ കാണുന്നത്. യുവതിയുടെ പ്രശ്‌നം നേരില്‍ കണ്ടതോടെയാണ് അജിത് കുമാര്‍ അവരെ സഹായിച്ചത്.

കുറിപ്പ് ഇങ്ങനെ: ഭാര്യ ഗ്ലാസ്ഗോയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു. 10 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം അവര്‍ തനിച്ചായിരുന്നു യാത്ര. കൂടെ കാബിന്‍ സ്യൂട്ട്കേസും ബേബി ബാഗുമുണ്ടായിരുന്നു. ഇതിനിടയില്‍ ലണ്ടനിലെ ഹീത്രൂവില്‍ വെച്ച് നടന്‍ അജിത്തിനെ കാണാന്‍ അവസരം ലഭിച്ചു

ഫോട്ടോ എടുക്കാനായി അവള്‍ കുഞ്ഞുമായി അവള്‍ അജിത്തിന്റെ അടുത്തെത്തി. എന്നാല്‍ അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്യുക മാത്രമല്ല അവിടെനിന്ന് ഫ്ളൈറ്റ് വരെ ബേബി ബാഗ് പിടിച്ചു. ഭാര്യ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയായിരുന്നു ഈ സഹായം.

ബേബി ബാഗ് പിടിക്കേണ്ട എന്ന് ഭാര്യ വിലക്കിയെങ്കിലും 'എനിക്കും രണ്ട് കുട്ടികളുണ്ട്. ഈ ബുദ്ധിമുട്ടുകളൊക്കെ എനിക്ക് മനസിലാക്കാന്‍ കഴിയും' എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഫ്‌ളൈറ്റില്‍ എത്തിയപ്പോള്‍ അത് കാബിന്‍ ക്രൂവിന്റെ കൈയില്‍ ഏല്‍പിച്ചു. എന്റെ ഭാര്യയുടെ സീറ്റിന് സമീപം തന്നെ അത് വെച്ചിട്ടില്ലേ എന്ന് അദ്ദേഹം ഉറപ്പുവരുത്തി.

അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്തിരുന്ന ഒരാള്‍ ആ ബാഗ് പിടിക്കാം എന്ന് പറഞ്ഞു. ഞാന്‍ തന്നെ പിടിച്ചോളാം എന്നായിരുന്നു അജിത്തിന്റെ മറുപടി. ഷട്ടില്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോഴും ഭാര്യ ആ ബാഗ് പിടിക്കണ്ട എന്ന് പറഞ്ഞുനോക്കി. '- യുവാവ് പോസ്റ്റില്‍ പറയുന്നു.

അതേസമയം പബ്ലിസിറ്റി ഉദ്ദേശിച്ചല്ല ഇങ്ങനെയൊരു പോസ്റ്റ് എഴുതിയതെന്നും യുവതിയുടെ ഭര്‍ത്താവ് പിന്നീട് പ്രതികരിച്ചു.പിന്നാലെ അജിത്തിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രം?ഗത്തെത്തിയത്. 

തുനിവ് ആണ് അജിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റായിരുന്നു. ഒടിടിയിലും മികച്ച സ്വീകാര്യത നേടിയ ചിത്രം നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയില്‍ ഒന്നാമതെത്തിയിരുന്നു. ഈ വര്‍ഷം ഏറ്റവും അധികം പേര്‍ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയില്‍ കണ്ടത് 'തുനിവാ'ണെന്നാണ് കണക്കുകള്‍.

Read more topics: # അജിത്
ajith in airport helped

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES