മലയാള സിനിമാസ്വാദകരുടെ പ്രിയ താരങ്ങളാണ് നിവിന്‍ പോളിയും അജു വര്‍?ഗീസും. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ വെളളിത്തിരയില്‍ എത്തിയ ഇരുവരും ഇന്ന് മലയാള സിനിമയിലെ മുന്‍നിര താരങ്ങളാണ്. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രങ്ങള്‍ക്കായി എറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രമാണ് പ്രിയ താരങ്ങളുടെതായി റിലീസ് കാത്തിരിക്കുന്ന സിനിമ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നിരവധി വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
ഹോട്ടലില്‍ ആഹാരം കഴിക്കുന്ന അജുവും നിവിനുമാണ് വീഡിയോയില് ഉള്ളത്. ചിക്കന്‍ കഴിച്ചോണ്ടിരുന്ന തന്നെ നോക്കുന്ന അജുവിനോട് 'ഇനി ഇതും നോക്കിയിരുന്ന്, കൊതിവിട്ട്, എന്റെ വയറും കേടാക്കിയിട്ടേ ഇറങ്ങുന്നുള്ളോ'എന്നാണ് നിവിന്‍ പറയുന്നത്. ഇത് കേട്ട് നിരാശനായി ആഹാരം വേഗം കഴിക്കുന്ന അജുവിനെ വീഡിയോയില്‍ കാണാം. 'ഇവന്റെ വാക്കും കേട്ട് വന്ന എന്നെ പറഞ്ഞാമതി...കിറുക്കന്‍', എന്നാണ് ഈ വീഡിയോയ്ക്ക് ഒപ്പം അജു കുറിച്ചിരിക്കുന്നത്.
'കിലുക്കം സിനിമയിലെ തിലകന്‍ ഇന്നസെന്റ് രംഗം ഓര്‍ത്തു പോകുവാ', എന്നാണ് വീഡിയോയ്ക്ക് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. പങ്കുവച്ച നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.
നടി ഗ്രേസ് ആന്റണിയും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.ഒരുകാലത്തും നന്നാവില്ലന്നുള്ള തീരുമാനം ആണ് രണ്ടും,എന്ന രസകരമായ ക്യാപ്ഷനോടെയാണ് ഗ്രേസ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ 'സാറ്റര്‍ഡെ നൈറ്റി'ന്റെ പ്രമോഷന്‍ തിരക്കിലാണ് നിവിനും അജുവും ഗ്രേസ് ആന്റണിയുമൊക്കെ. നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സെപ്തംബര്‍ 30 നാണ് തീയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി വിവിധ കോളേജുകളിലും സ്‌കൂളുകളിലും സന്ദര്‍ശനം നടത്തുകയാണ് നിവിനും സംഘവും.
നവീന്‍ ഭാസ്‌കര്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ സിജു വില്‍സന്‍, സൈജു കുറുപ്പ്, മാളവിക ശ്രീനാഥ്, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.