ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കിയ പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച പുതുമുഖ താരമാണ് അക്ഷയ് രാധാകൃഷ്ണന്‍. കോട്ടയത്തെ ഒരു കോളജ് പരിപാടിയില്‍ തന്റെ വളര്‍ത്തു നായയെ കൊണ്ടുവന്നതിന്റെ പേരില്‍ കോളജിസെ അധ്യാപിക വിമര്‍ശിച്ചത് ഏറെ വിവാദമായിരുന്നു. വളര്‍ത്തു നായയെ പൊതുപരിപാടിയില്‍ കൊണ്ടു വന്നത് ശരിയായില്ലെന്നും കുട്ടികള്‍ക്കും സദസിനും ബുദ്ധിമുട്ടായെന്നുമായിരുന്നു അധ്യാപികയുടെ വാദം.
എന്നാലിതാ തനിക്കെതിരെയുള്ള രൂക്ഷ വിമര്‍ശനത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അക്ഷയ് ഇപ്പോള്‍. കോളേജ് ഉദ്ഘാടനത്തിന് അതിഥിയായെത്തിയ അക്ഷയ് തന്റെ പ്രിയ വളര്‍ത്തുപട്ടിയെ കൂടെ കൂട്ടിയിരുന്നു. നടനെ ഉദ്ഘാടനത്തിനും മറ്റും വിളിക്കുമ്പോള്‍ സൂക്ഷിക്കണമെന്നു അയാളുടെ പരിപാടിക്കിടയില്‍ സ്റ്റേജിലൂടെ പട്ടി അലഞ്ഞു തിരിയുമെന്നും മൂത്രമൊഴിക്കുമെന്നുമായിരുന്നു അധ്യാപിക ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിന് മറുപടിയുമായാണ് അക്ഷയ് നല്‍കുന്നത്.
താന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് വിമര്‍ശിക്കുന്നവരോ നാട്ടുകാരോ എന്തിനു ബന്ധുക്കള്‍ പോലും കൂടെ ഇല്ലായിരുന്നു. അന്നും ഇന്നും എന്റെ കൂടെ ഉണ്ടായിരുന്ന ഒരേ ഒരാള്‍ ഈ അരുമ മാത്രമാണെന്നും അക്ഷയ് പറയുന്നു്. തനിക്കൊപ്പം പട്ടിയെയും കൂട്ടാന്‍ കോളേജിലെ കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
എവിടെയെങ്കിലും ആര്‍ക്കെങ്കിലും അവനെ കൊണ്ട് ഒരു ഉപദ്രവം ഉണ്ടായി എന്നറിഞ്ഞാല്‍ പരസ്യമായി ഞാന്‍ വന്നു ടീച്ചറോട് മാപ്പ് ചോദിക്കാം- അക്ഷയ് മറുപടിയായി കുറിച്ചു.പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അയ്യപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് അക്ഷയ്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്.