Latest News

മലയാളത്തിന്റെ മാനസപുത്രിയായി എത്തിയ തലതെറിച്ച പെണ്‍കുട്ടിയെ ഇപ്പോള്‍ കണ്ടോ? നാഗചൈതന്യ പങ്കുവച്ച ചിത്രത്തിലെ ഹൈലൈറ്റ് നാഗാര്‍ജ്ജുനക്കൊപ്പമുള്ള അമല; മലയാളത്തില്‍ നിന്നും വിടപറഞ്ഞ അമല അക്കിനേനിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍ 

Malayalilife
മലയാളത്തിന്റെ മാനസപുത്രിയായി എത്തിയ തലതെറിച്ച പെണ്‍കുട്ടിയെ ഇപ്പോള്‍ കണ്ടോ? നാഗചൈതന്യ പങ്കുവച്ച ചിത്രത്തിലെ ഹൈലൈറ്റ് നാഗാര്‍ജ്ജുനക്കൊപ്പമുള്ള അമല; മലയാളത്തില്‍ നിന്നും വിടപറഞ്ഞ അമല അക്കിനേനിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍ 

ഫാസില്‍ സംവിധാനം ചെയ്ത് 1991-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എന്റെ സൂര്യപുത്രിക്ക്. സുരേഷ് ഗോപി, അമല അക്കിനേനി, ശ്രീവിദ്യ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ പാട്ടുകള്‍ക്കൊപ്പം തന്നെ മലയാളി മനസുകളില്‍ ചേക്കേറിയ നടിയാണ് അമല അക്കിനേനി. ഇപ്പോള്‍ മരുമകളായ സാമന്തയ്ക്കൊപ്പമുള്ള അമലയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

കൊല്‍ക്കത്ത സ്വദേശിനിയാണ് അമല. ഐറിഷ് അമ്മയ്ക്കും ബംഗാളി നേവി ഓഫീസറായ അച്ഛനും പിറന്ന മകള്‍. നൃത്തത്തിലൂടെയാണ് അഭിനയരഗംത്ത് അമല എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി, മലയാളം ഭാഷകളില്‍ അമല ഒരുപോലെ തിളങ്ങി. നടന്‍ റഹ്മാനുമായി നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച അമല റഹ്മാനുമായി പ്രണയത്തിലാണെന്നും ഗോസിപ്പുകളെത്തി. 

എന്റെ സൂര്യപുത്രിക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു അമലയുടെ മലയാളം അരങ്ങേറ്റം. നിഷേധ യുവത്വത്തിന്റെ പ്രതീകമായിരുന്നു ഇതിലെ മായാവിനോദിനി എന്ന വികൃതി പെണ്ണ്.  അപകടകരമായ ധൈര്യമുള്ള മായാ വിനോദിനി തന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ നടത്തുന്ന ശ്രമങ്ങളിലൂടെയും കോളേജ് ദിവസങ്ങളിലെ കുസൃതികളിലൂടെയും പ്രണയത്തിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്. അന്നത്തെ കാലത്ത് കോളേജ് കുട്ടികളെ ഏറെ സ്വാധീനിച്ച ചിത്രം കൂടിയായിരുന്നു എന്റെ സൂര്യപുത്രിക്ക്. പിന്നീട് ഉള്ളടക്കം എന്ന ചിത്രത്തിലും അഭിനയിച്ച അമല വിവാഹത്തോടെ സിനിമയോട് വിട പറയുകയായിരുന്നു. ഒരുവര്‍ഷം മുമ്പ് മലയാളത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം സൈറ ബാനു എന്ന ചിത്രത്തില്‍ അമല എത്തിയിരുന്നു.

തെലുങ്ക് സിനിമകളിലെ രാജാവ് എന്നറിയപ്പെടുന്ന നാഗാര്‍ജ്ജുനയെ ആണ് അമല വിവാഹം ചെയ്തത്.. നാഗാര്‍ജ്ജുനയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.  നാഗാര്‍ജ്ജുനയുടെ ആദ്യ ഭാര്യയിലെ മകനാണ് തെലുങ്ക് താരം നാഗചൈതന്യ. നാഗചൈതന്യ പ്രണയിച്ച് വിവാഹം ചെയ്തത് തമിഴ് താരം സാമന്ത റുത്തിനെ ആണ്. ഇപ്പോള്‍ സാമന്ത പോസ്റ്റ് ചെയ്ത ഒരു കുടുംബചിത്രത്തിലെ അമലയെ ആണ് മലയാളികള്‍ ശ്രദ്ധിച്ചത്. നാഗാര്‍ജ്ജുനയുടെ 60ാം പിറന്നാള്‍ ആഘോഷത്തിനിടെ പകര്‍ത്തിയ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

Read more topics: # amala akkineni,# nagarjuna,# nagachaithnya
amala akkineni new pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES