Latest News

അമലയും ഭവ്നിന്ദര്‍ സിംഗും നാല് വര്‍ഷം മുമ്പ് പഞ്ചാബി ആചാര പ്രകാരം വിവാഹിതരായി; അമല ഭാര്യയാണെന്നതിന്റെ തെളിവുമായി ഭവ്‌നിന്ദര്‍ കോടതിയില്‍; അറസ്റ്റിലായ നടിയുടെ മുന്‍ കാമുകന് ജാമ്യം അനുവദിച്ച് കോടതി

Malayalilife
അമലയും ഭവ്നിന്ദര്‍ സിംഗും നാല് വര്‍ഷം മുമ്പ് പഞ്ചാബി ആചാര പ്രകാരം വിവാഹിതരായി; അമല ഭാര്യയാണെന്നതിന്റെ തെളിവുമായി ഭവ്‌നിന്ദര്‍ കോടതിയില്‍; അറസ്റ്റിലായ നടിയുടെ മുന്‍ കാമുകന് ജാമ്യം അനുവദിച്ച് കോടതി

സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന നടി അമലാ പോളിന്റെ പരാതിയില്‍ അറസ്റ്റിലായ മുന്‍സുഹൃത്തും ഗായകനുമായ ഭവ്‌നിന്ദര്‍ സിങ് ദത്തിന് ജാമ്യം. വിഴുപുരം ജില്ലയിലെ വാനൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 

നാലുവര്‍ഷം മുമ്പ് അമല പോളും ഭവ്നിന്ദര്‍ സിങ്ങും വിവാഹതിരായതിന്റെ തെളിവുകള്‍ ഭവ്നിന്ദര്‍ സിങ്ങിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ചു. 2018 നവംബറില്‍ വിവാഹം നടന്നുവെന്നും ഇരുവരും തമ്മില്‍ പിരിഞ്ഞതിന്റെ പേരിലുളള വിരോധമാണ് പരാതിക്ക് കാരണമെന്നും കോടതിയില്‍ വാദിച്ചു.

ബവീന്ദര്‍ സിങ്ങും ചേര്‍ന്ന് 2018ല്‍ അമല സിനിമാ പ്രൊഡക്ഷന്‍ കമ്പനിക്ക് രൂപം നല്‍കിയിരുന്നു. ഈ കമ്പനിയില്‍ താരം ധാരാളം പണം നിക്ഷേപിക്കുകയും ചെയ്തു. കടാവര്‍ എന്ന ചിത്രം ഈ കമ്പനി നിര്‍മ്മിച്ചതാണ്. എന്നാല്‍ നടിയും ബവീന്ദറും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുക്കുകയും വേര്‍പിരിയുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൂടാതെ സമൂഹമാധ്യമങ്ങളില്‍ നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, പണം ആവശ്യപ്പെടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

നേരത്തെ അമലപോളും ബവീന്ദറും തമ്മില്‍ വിവാഹിതരായി എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ വിവാഹം ഇതിവൃത്തമാക്കിയുളള ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇതെന്നും, താന്‍ ആരെയും വിവാഹം കഴിച്ചിട്ടില്ലെന്നും നടി പറഞ്ഞു. ബവീന്ദര്‍ തന്റെ ചിത്രം ദുരുപയോഗം ചെയ്യുകയാണെന്നും നടി വ്യക്തമാക്കിയിരുന്നു.

അമലയുടെ മുന്‍ സുഹൃത്തും പഞ്ചാബി ഗായകനുമാണ് ഭവ്‌നിന്ദര്‍ സിംഗ്.
മലയാളത്തിന്റെ പ്രിയതാരമായ അമലയുടെ പ്രണയവും, തമിഴ് സംവിധായകന്‍ എ.എല്‍. വിജയ്യുമായുള്ള ദാമ്പത്യവും വേര്‍പിരിയലും വാര്‍ത്തകളില്‍ നിറഞ്ഞതായിരുന്നു. ഇതിനുശേഷമാണ് ഭവ്നിന്ദര്‍ സിംഗ് അമലയുടെ സുഹൃത്താകുന്നത്.ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം അമല മലയാളത്തില്‍ സജീവമാകുകയാണ്. റിലീസിന് ഒരുങ്ങുകയാണ് ദ് ടീച്ചര്‍ എന്ന ചിത്രം .മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍, പൃഥ്വിരാജിന്റെ ആടുജീവിതം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
           

amala paul complaint gets bail

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES