Latest News

മാലിദ്വീപിന്റെ സൗന്ദര്യം ആസ്വദിച്ച് അമലാ പോള്‍; ബിച്ചാണ് തന്റെ തെറാപ്പിസ്റ്റ് എന്ന കുറിപ്പോടെ ബിക്കിനി ചിത്രങ്ങളുമായി നടി

Malayalilife
മാലിദ്വീപിന്റെ സൗന്ദര്യം ആസ്വദിച്ച് അമലാ പോള്‍; ബിച്ചാണ് തന്റെ തെറാപ്പിസ്റ്റ് എന്ന കുറിപ്പോടെ ബിക്കിനി ചിത്രങ്ങളുമായി നടി

മല പോള്‍ സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായി തന്നെ നില്‍ക്കുന്ന താരമാണ്. തന്റെ ഗ്ലാമര്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം കൃത്യമായി പങ്കു വെക്കുന്ന ഈ താരം ഇപ്പോള്‍ മാലിദ്വീപില്‍ ഒഴിവു ദിനങ്ങള്‍ ആഘോഷിക്കുകയാണ്. അവിടെ നിന്നുള്ള തന്റെ പുത്തന്‍ ചിത്രങ്ങളാണ് അമല പോള്‍ പങ്കു വെച്ചിരിക്കുന്നത്. അവിടുത്തെ കടല്‍ത്തീരത്ത് നിന്നുള്ള തന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്ക് വെച്ച് കൊണ്ട് അമല പോള്‍ കുറിച്ചിരിക്കുന്നത്, ഈ കടല്‍ത്തീരമാണ് തന്റെ തെറാപ്പിസ്റ്റ് എന്നാണ്. 

ബീച്ചില്‍ ബിക്കിനി അണിഞ്ഞുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളില്‍ ഗ്ലാമറസായാണ് അമല പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാലി ദ്വീപിലെ സണ്‍ സിയാം ഇരു വേലി എന്ന റിസോര്‍ട്ടിലാണ് അമല പോള്‍ തങ്ങുന്നത്. ഇതിനു മുന്‍പും തന്റെ പല ഒഴിവുകാല ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഈ നടി പങ്കു വെക്കുകയും അതൊക്കെ വലിയ രീതിയില്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലൊക്കെ സജീവമാണ് അമല പോള്‍.

മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ ആണ് അമല പോളിന്റെ പുതിയ ചിത്രം. അതിരന്‍ ഫെയിം വിവേക് സംവിധാനം ചെയ്യുന്ന ടീച്ചര്‍ എന്ന ചിത്രവും അമല പോളിന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. ബ്ലെസി - പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിലും അമല പോള്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമകള്‍ക്കൊപ്പം വെബ് സീരീസുകളിലും താരം അഭിനയിക്കുന്നുണ്ട്. തമിവ് ചിത്രമായ കടാവൂര്‍ ശ്രദ്ധ നേടിയിരുന്നു. അതോ അന്ത പറവൈ പോലെ എന്ന ചിത്രമാണ് തമിഴിലെ അമല പോളിന്റെ പുതിയ പ്രോജക്ട് .

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

Read more topics: # അമല പോള്‍
amala paul shares vacation maldives

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES