ബഹുബലിയിലെ ഭല്ലാല്‍ ദേവനായി വില്ലന്‍ പരിവേഷത്തിലൂടെ തെന്നിന്ത്യയില്‍ നിരവധി ആരാധകരെ നേടിയ താരമാണ് റാണ ദഗ്ഗുപതി. ബാഹുബലിയിലെ നായകന്‍ പ്രഭാസിനൊപ്പം ഏറെ ആരാധകരാണ് വില്ലനും ഉണ്ടായത്. ഭല്ലാല്‍ ദേവന്‍ എന്ന കഥാപാത്രം റാണയുടെ കരിയറില്‍ ബ്രേക്കായി മാറി. ദിവസങ്ങള്‍ക്ക് മുമ്പാണ് താരം വിവാഹിതനാകുന്നു എന്ന വാര്‍ത്ത എത്തിയത്. പിന്നാലെ നിശ്ചയചിത്രങ്ങളുമെത്തി. ഇപ്പോള്‍ നടന്റെ മനോഹരമായ വിവാഹചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
മിഹീഖ ബജാജുമായുള്ള റാണിയുടെ വിവാഹം ശനിയാഴ്ച ഹൈദരാബാദില്‍ വച്ചായിരുന്നു നടന്നത്. അതിന് മുന്നോടിയായുളള ഹാല്‍ദി ചിത്രങ്ങളും ആരാധകമനം കീഴടക്കിയിരുന്നു. മുപ്പതില്‍ താഴെ അതിഥികള്‍ മാത്രമാണ് കല്യാണചടങ്ങുകളില്‍ സംബന്ധിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. എല്ലാ അതിഥികള്‍ക്കും കോവിഡ് ടെസ്റ്റും നടത്തിയിരുന്നു. റാണയുടെ അടുത്ത ബന്ധുക്കളായ നടി സാമന്ത അകിനേനി, ഭര്‍ത്താവും നടനുമായ നാ?ഗ ചൈതന്യ, നടന്‍ രാം ചരണ്‍, ഭാര്യ ഉപാസന എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു.
ആഘോഷങ്ങള്‍ കുറച്ചെങ്കിലും പ്രൗഢിയും ആഡംബരവും ഒട്ടും ചോരാതെയായിരുന്നു ചടങ്ങുകള്‍. മീഹിഖയും അമ്മയും ചേര്‍ന്നാണ് വിവാഹത്തിനുള്ള തീം ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത തെലുങ്കു-മര്‍വാടി ആചാരപ്രകാരമായിരുന്നു വിവാഹം. 0000 മണിക്കൂറുകള്‍ കൊണ്ട് തയാറാക്കിയ ലെഹങ്കയാണ് വധു ധരിച്ചത്. ഓഫ് വൈറ്റ് ദോത്തികുര്‍ത്ത സെറ്റ് ആയിരുന്നു റാണയുടെ വേഷം. സെലിബ്രിറ്റി ഡിസൈനര്‍ അനാമിക ഖന്നയാണ് മിഹീഖയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത്. ക്രീമിലും സ്വര്‍ണ നിറത്തിലുമുള്ള ലെഹങ്കയും ഇളം ചുവപ്പ് നിറത്തിലുള്ള ശിരോവസ്ത്രവുമാണ് മിഹീഖയ്ക്കു വേണ്ടി ഒരുക്കിയത്. സര്‍ദോഷി, ചിക്കന്‍കാരി എബ്രോയഡ്രി വര്‍ക്കുകള്‍ ലെഹങ്കയ്ക്ക് രാജകീയത നല്‍കി. ഗോള്‍ഡന്‍ മെറ്റാലിക് സൗന്ദര്യമാണ് ദുപ്പട്ടയെ ആകര്‍ഷകമാക്കുന്നത്. ഹെവി ട്രഡീഷനല്‍ ആഭരണങ്ങളുടെ പ്രൗഢിയാണ് മിഹീഖയില്‍ നിറഞ്ഞത്. ജീവനക്കാര്‍ എല്ലാവരുടേയും പ്രവൃത്തി ചേരുമ്പോള്‍ ഏകദേശം 10,000 മണിക്കൂര്‍ ലെഹങ്ക തയാറാക്കാന്‍ എടുത്തെന്ന് അനാമിക ഖന്ന ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

വിവാഹത്തിന് മുന്നോടിയായുള്ള മെഹന്ദി, ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. ഹല്‍ദിക്ക് മഞ്ഞയും പച്ചയും നിറങ്ങളിലുള്ള ലെഹങ്കയും ചിപ്പികള്‍ കൊണ്ടുള്ള ആഭരണങ്ങളുമാണ് മിഹീഖ ധരിച്ചത്. അര്‍പിത മെഹ്ത ഡിസൈന്‍ ചെയ്ത പിങ്ക് നിറത്തിലുള്ള കോസറ്റിയൂം ആയിരുന്നു മെഹന്ദിക്ക് മിഹീഖയുടെ വേഷം.

തെലുങ്കു നിര്‍മാതാവ് സുരേഷ് ദഗ്ഗുബാട്ടിയുടെ മകനായ റാണ 2010 ലാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഡിപ്പാര്‍ട്ട്മെന്റ്, ബാഹുബലി, ?ഗാസി അറ്റാക്ക് തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഹൈദരാബാദ് സ്വദേശിയായ മിഹീക ബജാജ് ഒരു ബിസിനസുകാരിയാണ്. 'ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ' എന്ന പേരില്‍ ഒരു ഇന്റീരിയര്‍ ഡെക്കര്‍ ഷോറൂം നടത്തുകയാണ് മിഹീക. ഒപ്പം വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഇന്റീരിയര്‍ ഡിസൈനില്‍ ബിരുദാനന്തര ബിരുദധാരിയാണ് മിഹീക. കര്‍സാല ജ്വല്ലറി ബ്രാന്‍ഡിന്റെ ഡയറക്ടറും ക്രിയേറ്റീവ് ഹെഡ്ഡുമാണ് മിഹീഖയുടെ അമ്മ ബന്ട്ടി. ബിസിനസുകാരനാണ് അച്ഛന്‍.
