Latest News

18ാം വയസിലെ കല്യാണം; ചൈല്‍ഡിഷ് ആയ തനിക്ക് 12 വയസിന് മൂത്ത ആദ്യ ഭര്‍ത്താവ്; രണ്ട് കുട്ടികളായി കഴിഞ്ഞ് 24 ാം വയസില്‍ വേര്‍പിരിയല്‍; ജിഷിനെ ജീവിതപങ്കാളിയായി സ്വീകരിക്കുന്നത് റിസ്‌ക് അല്ലേ എന്ന് സ്വന്തം സഹോദരി പോലും ചോദിച്ചു;സീരിയല്‍ നടി അമേയയുടെ ജിവിതം

Malayalilife
18ാം വയസിലെ കല്യാണം; ചൈല്‍ഡിഷ് ആയ തനിക്ക് 12 വയസിന് മൂത്ത ആദ്യ ഭര്‍ത്താവ്; രണ്ട് കുട്ടികളായി കഴിഞ്ഞ് 24 ാം വയസില്‍ വേര്‍പിരിയല്‍; ജിഷിനെ ജീവിതപങ്കാളിയായി സ്വീകരിക്കുന്നത് റിസ്‌ക് അല്ലേ എന്ന് സ്വന്തം സഹോദരി പോലും ചോദിച്ചു;സീരിയല്‍ നടി അമേയയുടെ ജിവിതം

നടന്‍ ജിഷിന്‍ മോഹന്റെ ജീവിത പങ്കാളിയായതിന് ശേഷം ആണ് നടി അമേയ നായര്‍ പ്രേക്ഷക ശ്രദ്ധ നേടിയത്.അമേയ നേരത്തെ വിവാഹം കഴിച്ചിട്ടുള്ള വ്യക്തിയാണെന്നും കുട്ടികളുണ്ടെന്നും തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും ഇതാദ്യമായി തന്റെ ആദ്യ ദാമ്പത്യത്തില്‍ സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമേയ. 

ചെറിയ പ്രായമായിരുന്നു. എന്റെ കുട്ടികളും. രണ്ടാമത്തെ കുട്ടിക്ക് അന്ന് രണ്ട് വയസാണ്. ഞാനന്ന് പത്താം ക്ലാസ് വിദ്യഭ്യാസം മാത്രമുള്ളയാള്‍. വളരെ ചൈല്‍ഡിഷ് ആയിരുന്നു ഞാന്‍. പെട്ടെന്നാണ് ലൈഫ് ട്വിസ്റ്റ് ആകുന്നത്. രണ്ടാമത്തെ കുട്ടിക്ക് രണ്ട് വയസാകുമ്പോഴേക്കും സെപ്പറേറ്റഡ് ആയി. ഇനിയെന്ത് ചെയ്യും, എങ്ങനെ ജീവിക്കുമെന്ന് സെപ്പറേറ്റ് ആകുന്ന സമയത്ത് എനിക്കറിയില്ല. പാരന്റ്‌സും കൈയ്യൊഴിഞ്ഞ അവസ്ഥയായി.

വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച ആ കല്യാണം നടത്തിയത് 10-12 വയസിന് മൂത്തയാളുമായിട്ടായിരുന്നു. കുട്ടികളി മാറാതിരുന്ന സമയത്തായിരുന്നു വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഭര്‍ത്താവ് ആണെങ്കില്‍ ഭയങ്കര ഗൗരവക്കാരനും കാര്‍ക്കശ്യക്കാരനും. ഒരു തമാശ പറഞ്ഞാല്‍ പോലും ചിരിക്കാത്ത ആ മനുഷ്യനുമൊത്തുള്ള ജീവിതം ശരിക്കും സങ്കടത്തിലായിരുന്നു. അങ്ങനെയുള്ള പ്രശ്നങ്ങളായിരുന്നു തുടക്കത്തില്‍. ഒരുമിച്ചിരിക്കുമ്പോള്‍ പോലും ഒന്നു സ്നേഹത്തോടെ പെരുമാറാത്ത പ്രകൃതമായിരുന്നു അയാളുടേത്.

അങ്ങനെയിരിക്കെയാണ് രണ്ടാമത്തെ കുഞ്ഞിന് രണ്ടു വയസുള്ളപ്പോള്‍ താന്‍ ഭര്‍ത്താവില്‍ നിന്നും ചതിക്കപ്പെടുകയാണെന്ന് അമേയയ്ക്ക് മനസിലായത്. പിന്നെ അവിടെ നില്‍ക്കാന്‍ ഒരു നിമിഷം പോലും മനസ് അനുവദിച്ചില്ലായെന്നതായിരുന്നു സത്യം. ബന്ധുക്കള്‍ക്കെല്ലാം വലിയ ഇഷ്ടവും സ്നേഹവുമൊക്കെയുള്ള കുട്ടിയായിരുന്നു അമേയ. പക്ഷെ വിവാഹമോചന സമയത്ത് ഇതെല്ലാം മാറി മറിഞ്ഞു. എല്ലാവര്‍ക്കും അമേയ അഹങ്കാരിയും ധിക്കാരിയുമായി മാറി. അതുമാത്രമല്ല, വീട്ടുകാര്‍ പോലും ഉപേക്ഷിച്ച മട്ടായിരുന്നു. ഇനിയെന്ത് ചെയ്യും, എങ്ങനെ ജീവിക്കുമെന്ന് അറിയാത്ത സമയത്തായിരുന്നു വിവാഹമോചനം നേടുന്നത്. 

പരസ്പര സമ്മതത്തോടെ വേര്‍പിരിഞ്ഞാണ് അമേയയും ഭര്‍ത്താവും കോടതിയില്‍ നിന്നിറങ്ങിയത് എങ്കിലും പുറത്തിറങ്ങി മറൈന്‍ ഡ്രൈവില്‍ വെച്ച് പൊട്ടിക്കരുകയായിരുന്നു അമേയ. പിന്നീട് അവിടെ നിന്നും തുടങ്ങിയ ജീവിതമാണ് ഇന്ന് ഒരു സീരിയല്‍ നടിയിലേക്ക് അമേയയെ എത്തിച്ചത്. ഇന്ന് ഒരു നടി, മോഡല്‍ എന്നതിനപ്പുറം നിയമ ബിരുദ വിദ്യാര്‍ത്ഥിനി കൂടിയാണ് അമേയ. തന്റെ മുടങ്ങിപ്പോയ പഠനവും അമേയ വീണ്ടെടുത്ത് മുന്നോട്ടു കൊണ്ടുപോയിരുന്നു.

ജിഷിന് സ്വന്തം മകനെ കാണാന്‍ പറ്റാത്തതിന് കാരണം താനല്ലെന്ന് അമേയ പറയുന്നു. എന്റെ കുട്ടികളെ ഞാന്‍ കാണാറുണ്ട്. അപ്പോള്‍ തീര്‍ച്ചയായും അതേ അവകാശം ബാക്കിയുള്ളവര്‍ക്കും ഇല്ലേ. ജിഷിന്‍ ചേട്ടന് കുട്ടിയെ കാണാന്‍ പറ്റാത്തത് കൊണ്ട് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ എന്റെ കുട്ടിയെ ഞാന്‍ കാണാതിരിക്കും. ഞാന്‍ എന്റെ കുട്ടികളോട് സ്‌നേഹം പ്രകടിപ്പിക്കുന്നത് കണ്ടിട്ട് ആള്‍ക്ക് ആളുടെ കുട്ടിയെ മിസ് ചെയ്യാന്‍ പാടില്ല.

അങ്ങനെയാെരു സാഹചര്യം ഞാന്‍ ഉണ്ടാക്കാറില്ല. അങ്ങനെയുള്ള എനിക്ക് പുള്ളി പുള്ളിയുടെ കുട്ടിയെ കാണുന്നതില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് അമേയ പറയുന്നു. ആളുകള്‍ക്ക് എന്താണ് ഉണ്ടാക്കി പറയാനാകാത്തത്. ഞാന്‍ പുള്ളിയുടെ എക്‌സ് വൈഫുമായി മാ?ഗല്യം സെറ്റില്‍ നിന്ന് അടിയുണ്ടാക്കി വന്നതാണെന്ന് വരെ പറഞ്ഞിട്ടുണ്ടെന്നും അമേയ ചൂണ്ടിക്കാട്ടി.

റിലേഷന്‍ഷിപ്പിലായ സമയത്ത് പുള്ളിക്ക് ഒരുപാട് മെന്റല്‍ പ്രശ്‌നങ്ങളും മെന്റല്‍ ട്രോമകളുമുണ്ടായിരുന്നു. അമേയ, നീയെടുക്കുന്നത് റിസ്‌കല്ലേ എന്ന് എന്റെ കൂടെ പഠിക്കുന്ന ചേച്ചി ചോദിച്ചു. റിസ്‌കെടുക്കാതെ ആരും ഒന്നും നേടിയിട്ടില്ലെന്ന് ഞാന്‍ പറഞ്ഞു. രണ്ടാമത്തെ കാര്യം എനിക്ക് സ്‌നേഹം തോന്നിപ്പോയി. എല്ലാ ദുസ്വഭാവങ്ങളും കണ്ടിട്ട് തന്നെ. ഞങ്ങളാദ്യം ഫ്രണ്ട്‌സായിരുന്നു. സഹതാപത്തില്‍ നിന്നാണ് എനിക്ക് സ്‌നേഹമുണ്ടായത്. ഇത് ശരിയാകുമോ എന്ന് എന്റെ സിസ്റ്റര്‍ വരെ ചോദിച്ചിട്ടുണ്ട്. ആളുടെ ക്യാരക്ടറായിരുന്നു പ്രശ്നം. അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളുണ്ടായിരുന്നു. ആരും പെര്‍ഫെക്ടല്ല. നമുക്കെല്ലാവര്‍ക്കും വ്യക്തിത്വവും വ്യക്തി വൈകല്യങ്ങളുമുണ്ട്. അതും കൂടെ ഉള്‍ക്കൊള്ളണം. നൂറില്‍ 40 ശതമാനം ഓക്കെയാണെങ്കില്‍ 30 ശതമാനം ഞാന്‍ ശരിയാക്കിയെടുക്കേണ്ടിയിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്ന് ആമേയ പങ്ക വക്കുന്നു.

ജിഷിന്റെ ആദ്യ വിവാഹ ബന്ധത്തില്‍ പ്രശ്നമായത് താനല്ലെന്നും അങ്ങനെയൊരു തെറ്റിദ്ധാരണ ആളുകള്‍ക്കുണ്ടെന്നും അമേയ പറയുന്നുണ്ട്. അവര്‍ രണ്ട് പേരും സെലിബ്രിറ്റികളാണ്. സെപ്പറേറ്റായ വിവരം അവര്‍ പുറത്ത് വിട്ടിരുന്നില്ല. മൂന്ന് വര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ഇവര്‍ പിരിഞ്ഞോ എന്ന് കുറച്ച് പേര്‍ക്ക് കണ്‍ഫ്യൂഷനുണ്ട്. അത്രയും ക്ലോസ് ആയി നില്‍ക്കുന്നവര്‍ക്കേ അറിയൂ. ഇന്നലെയും കൂടെ ഇതാരാണെന്ന് ചോദിച്ച് കമന്റുകളുണ്ട്. പരിചയപ്പെടുന്നതിന് മുമ്പ് ഒരു സീരിയലില്‍ വെച്ച് കണ്ടിരുന്നു. അന്ന് സെല്‍ഫിയെടുത്തു. പക്ഷെ കമ്മ്യൂണിക്കേഷനോ കോണ്‍ടാക്ടോ ഇല്ല. സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ ഇട്ടപ്പോള്‍ കൊള്ളില്ല, പൊട്ട മനുഷ്യനാണെന്ന് പറഞ്ഞു. അതോടെ ഞാന്‍ ഡിലീറ്റ് ചെയ്തു. 

പിന്നെ കന്യാദാനം എന്ന സീരിയലില്‍ വെച്ചാണ് കാണുന്നത്. അങ്ങനെ ഫ്രണ്ട്ഷിപ്പായി. ആറ് മാസം കഴിഞ്ഞപ്പോള്‍ ഫ്രണ്ട്ഷിപ്പിനും അപ്പുറത്തേക്കുള്ള അവസ്ഥ. ഞാന്‍ പറയുന്നതനുസരിച്ച് പുള്ളി മാറുന്നുണ്ട്. അപ്പോള്‍ എനിക്കൊരു പ്രിഫറന്‍സുണ്ടെന്ന് മനസിലാക്കിയെന്നും അമേയ പറയുന്നു.

ameya nair opens up about marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES