Latest News

20 ശതമാനം വിജയ സാധ്യതയുള്ള സര്‍ജറിയാണ് നടത്തിയത്; കോമ സ്റ്റേജല്ലെങ്കില്‍ മരണം;14 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ കൈ തളര്‍ന്നു, തലയുടെ പിറകില്‍ രക്തം കട്ടപിടിച്ചു; എല്ലുകള്‍ക്ക് ബലമില്ലാതായി;വിശ്വസിച്ച സൗഹൃദം ഇല്ലാതായി; രഞ്ജു രഞ്ജിമാര്‍ ജീവിതം കെട്ടിപ്പടുത്ത കഥ പറയുമ്പോള്‍ 

Malayalilife
 20 ശതമാനം വിജയ സാധ്യതയുള്ള സര്‍ജറിയാണ് നടത്തിയത്; കോമ സ്റ്റേജല്ലെങ്കില്‍ മരണം;14 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ കൈ തളര്‍ന്നു, തലയുടെ പിറകില്‍ രക്തം കട്ടപിടിച്ചു; എല്ലുകള്‍ക്ക് ബലമില്ലാതായി;വിശ്വസിച്ച സൗഹൃദം ഇല്ലാതായി; രഞ്ജു രഞ്ജിമാര്‍ ജീവിതം കെട്ടിപ്പടുത്ത കഥ പറയുമ്പോള്‍ 

കേരളത്തിലെ അറിയപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാര്‍. 20 വര്‍ഷത്തോളമായി മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമാലോകത്ത് പ്രവര്‍ത്തിക്കുന്നു. അവഗണനകളെ ആത്മവിശ്വാസം കൊണ്ട് മറികടന്നു ജീവിതവിജയം നേടിയ കഥയാണ് രഞ്ജുവിന് പറയാനുള്ളത്. 

കൊല്ലം ജില്ലയിലെ പേരൂരാണ് സ്വദേശം. അച്ഛന്‍, അമ്മ, ചേച്ചി, ചേട്ടന്‍. ഇതായിരുന്നു കുടുംബം. അച്ഛന് കൂലിപ്പണിയായിരുന്നു. അമ്മ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയും. സ്ത്രീയാണെന്ന് സ്വത്വം തിരിച്ചറിഞ്ഞശേഷം ഇന്നത്തെ നിലയിലേക്ക് എത്താന്‍ ഏറെ കഷ്ടപ്പാട് സഹിച്ചിട്ടുണ്ട് താരം. ഇപ്പോഴിതാ തന്റെ ലിംഗ മാറ്റ ശസ്ത്രക്രിയയെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് രഞ്ജു രഞ്ജിമാര്‍. 20% മാത്രം വിജയസാധ്യതയുള്ള സര്‍ജറിയാണ് താന്‍ ചെയ്തതെന്ന് രഞ്ജു പറയുന്നു.

സര്‍ജറി കഴിഞ്ഞ് പ്രസവിച്ചിടുന്ന കുഞ്ഞിനെ നോക്കുന്നത് പോലെയാണ് പിള്ളേര്‍ എന്നെ നോക്കിയത്. സൂര്യയും ഹരിണിയും അനുവും ശീതളുമെല്ലാം. പൊന്നുപോലെയാണ് എന്നെ അവര്‍ നോക്കിയത്. എടുത്ത് ഇരുത്താന്‍ പറ്റുമെങ്കില്‍ എടുത്തിരിത്തും. എന്റെ റിസ്‌കുള്ള സര്‍ജറി പ്രകാരം 24 മണിക്കൂറിനുള്ളില്‍ ?ഗ്യാസ് പോകണം. ഇല്ലെങ്കില്‍ ബുദ്ധിമുട്ടാണ്. സര്‍ജറി കഴിഞ്ഞ് ഐസിയുവില്‍ നിന്ന് റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. രാത്രി ഒന്നരയ്ക്ക് എനിക്ക് മലം പോയി. ഒരിക്കലും സംഭവിക്കാത്ത കാര്യമാണ്. സര്‍ജറി കഴിഞ്ഞ് 24 മണിക്കൂറായേ ഉള്ളൂ എന്ന് ഓര്‍ക്കണം. ഞാന്‍ എഴുന്നേറ്റ് ബാത്ത് റൂമില്‍ പോയി ഇരിക്കണം. ബോഡി മുഴുവന്‍ ട്യൂബാണ്. എനിക്ക് കഴുകി തന്നത് സൂര്യയാണ്. അത് തനിക്ക് മറക്കാന്‍ പറ്റില്ലെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.

ഇത്രയും റിസ്‌കുള്ള സര്‍ജറി വേണം എന്നത് എന്റെ തീരുമാനമായിരുന്നു. ആര്‍ക്കും അതേക്കുറിച്ച് അറിയില്ലായിരുന്നു. ഡോക്ടര്‍ എന്നോട് ഇതേക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ അത്രയും കടന്നു ചിന്തിച്ചിട്ടില്ല. സര്‍ജറി ടേബിളിലേക്ക് ചെന്നപ്പോള്‍ ഒരു നിസ്സഹായ അവസ്ഥ എന്നെ വന്നു മൂടി. അനസ്‌തേഷിക്ക് മുമ്പ് ഡോക്ടര്‍ എന്നോട് ഓക്കേ അല്ലേ എന്ന് ചോദിച്ചു. 20% വിജയ സാധ്യതയുള്ള സര്‍ജറിയാണ്. എല്ലാം ഓക്കെ ആക്കി വെച്ചു. ഇനി അനസ്‌തേഷ്യ തരാന്‍ മാത്രമേ ബാക്കിയുള്ളൂ വേണ്ടെന്നു പറയാനുള്ള സമയമില്ല.

14 മണിക്കൂര്‍ നീണ്ടുനിന്ന സര്‍ജറി ആയിരുന്നു. ഒന്നുകില്‍ കോമ സ്റ്റേജിലേക്ക് പോകും, അല്ലെങ്കില്‍ മരണം എന്നതായിരുന്നു സര്‍ജറിയുടെ റിസ്‌ക്. ഇതിന് രണ്ടിലും ഇടയിലുള്ളതാണ് എന്റെ ജീവിതം. ആ ലൈഫ് എനിക്ക് തിരികെ പിടിക്കണം. പക്ഷേ 14 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ കൈ തളര്‍ന്നു പോയി. തലയുടെ പിറകില്‍ രക്തം കട്ടപിടിച്ചു. ഡോക്ടര്‍ ഇനി എനിക്ക് മേക്കപ്പ് ചെയ്യാന്‍ പറ്റുമോ എന്നാണ് ഞാന്‍ എടുത്തു ചോദിച്ചത്. പക്ഷേ മണിക്കൂറുകള്‍ക്കുള്ളില്‍ കൈ ശരിയായി. ഐസിയുവില്‍ കിടക്കുമ്പോള്‍ തന്നെ 20 അടി ഞാന്‍ നടന്നു' എന്നാണ് രെഞ്ചു രഞ്ജിമാര്‍ പറഞ്ഞത്.

ഇപ്പോള്‍ എനിക്ക് പ്രണയമില്ല. അതിലൊന്നും എനിക്ക് വിശ്വാസമില്ലാതായിപ്പോയി. പണ്ടത്തെ പോലെയല്ല. ഇപ്പോള്‍ ഒന്ന് പോയാല്‍ മറ്റൊന്ന് എന്ന ഓപ്ഷനാണ്. അതെനിക്ക് അനുഭവമുള്ളത് കൊണ്ടാണ് ഞാന്‍ പറയുന്നത്. നല്ല സൗഹൃദങ്ങള്‍ ഉണ്ട് എന്ന് വിചാരിച്ചിരുന്നു, എനിക്കൊരു പ്രൊട്ടക്ഷനായും സപ്പോര്‍ട്ടായും ഉണ്ടാകുമെന്നും ഏത് സമയത്തും ആശ്രയിക്കാന്‍ പറ്റുന്ന ഗ്യാങ്ങാണ് എന്ന് വിചാരിച്ചിരുന്ന സ്ഥലത്ത് നിന്നൊക്കെ എനിക്ക് അടി കിട്ടിയിട്ടുണ്ട്. അടി കിട്ടുക എന്നതിലുപരി ചില വാക്കുകള്‍ കൊണ്ട് നമ്മളെ പരിഹസിക്കുന്നുണ്ട്. അത് തിരിച്ചറിയാന്‍ കുറേ വൈകിപ്പോയി.

ഹാ, സെറ്റ്, ഓക്കെ എന്നീ വാക്കുകള്‍ മെസേജില്‍ പഠിച്ചിരുന്നാല്‍ സൗഹൃദത്തിലുള്ളവരെ ഒഴിവാക്കാം. മുന്‍കാലങ്ങളില്‍ തുടരെ മെസേജ് ടൈപ്പ് ചെയ്തും വോയിസായും അയച്ച് കൊണ്ടിരുന്ന കുറച്ചാളുകള്‍ നമുക്ക് തരുന്ന മറുപടി ആണിത്. അപ്പോള്‍ അകലം തോന്നുന്നുണ്ടെന്ന് തിരിച്ചറിയണം. എന്റെ സര്‍ജറിക്ക് മുമ്പ് ഞാന്‍ സൂര്യ, ദീപ്തി, ഹണി, ഹരിണി തുടങ്ങിയ എന്റെ മക്കള്‍ അഫെയറിനെക്കുറിച്ച് പറയുമ്പോള്‍ ഞാനവരെ ചീത്ത പറയുമായിരുന്നു.

വേണ്ട, നീയൊക്കെ കരയും, ഇവരൊക്കെ കാണുന്നത് വേറെ അര്‍ത്ഥത്തിലാണ്, നമ്മളെ വേറെ രീതിയിലാണ് കാണുന്നത്, നിങ്ങളുടെ കയ്യില്‍ നാണയത്തുട്ടുകള്‍ മാത്രമാണ് അവരുടെ നോട്ടം, അത് തീര്‍ന്നാല്‍ ഒരാളുടെ മുന്നില്‍ കൊണ്ട് പോയി നമ്മളെ പരിചയപ്പെടുത്തുക പോലുമില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ പോയി വീഴരുതെന്ന് എല്ലാവരെയും ഞാന്‍ ഉപദേശിച്ചിരുന്നു. ആ ഞാന്‍ സര്‍ജറിക്ക് ശേഷം ട്രീറ്റ്‌മെന്റുകള്‍ പോകപ്പോകെ കുലസ്ത്രീയായി മാറി.

ആ സ്‌നേഹത്തിന് ഞാന്‍ അത്രത്തോളം പ്രാധാന്യം കൊടുത്തു. എന്റെ ജീവിതത്തില്‍ ഒരിക്കലും കിട്ടില്ല എന്ന് കരുതിയ വലിയ സൗ?ഹൃദം. ഞാനെന്റെ അമ്മയ്ക്ക് കൊടുക്കുന്നതിനേക്കാള്‍ മുന്‍?ഗണന കൊടുത്തു. അത് ഹൊറിബിള്‍ ആയിരുന്നു. ചീറ്റ് ചെയ്യപ്പെട്ടു എന്ന് താന്‍ മനസിലാക്കിയെന്നും രഞ്ജു രഞ്ജിമാര്‍ തുറന്ന് പറഞ്ഞു. അതെനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ലായിരുന്നു. എന്റെ ലോകം തന്നെ അതായി മാറിയിരുന്നു.

ഏത് സമയത്തും വിളിക്കാം, എന്തിനും എന്നോടൊപ്പമുണ്ടാകുമെന്ന് ഞാന്‍ ധരിച്ച് വെച്ചിരുന്ന ബന്ധങ്ങള്‍ നീര്‍ക്കുമിളയായിരുന്നു. ചെയ്യാന്‍ പാടില്ലാത്ത വലിയൊരു തെറ്റിനെ വ്യക്തമായ തെളിവോടെ ഞാന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ നമ്മളവിടെ ഒഴിവാക്കപ്പെട്ടു. എന്റെ സര്‍ജറി വളരെ ബുദ്ധിമുട്ടായിരുന്നു. 20 ശതമാനം വിജയ സാധ്യതയുള്ള സര്‍ജറിയാണ് ഞാന്‍ ചെയ്തത്. എന്റെ മോഹമായിരുന്നു. എന്റെ പ്രതിബിംബം കാണുമ്പോള്‍ ഞാനെന്നെ കൂടുതല്‍ സ്‌നേഹിച്ചു.

അവിടെ നിന്നാണ് എനിക്കൊരു സൗഹൃദമുണ്ടായത്. ഒരു പെണ്ണിനെ സംബന്ധിച്ച് സംരക്ഷണം കിട്ടുന്ന ഇടം വലിയ ആശ്വാസമാണ്. നൂറ് ശതമാനം വിശ്വസിച്ച് മുന്നോട്ട് പോകുമ്പോള്‍ പിറകില്‍ നിന്ന് അടി കൊണ്ടത് പോലെയായി. എന്നെ സംബന്ധിച്ച് എന്റെ ബോണ്‍ എല്ലാം ഉരുകി. ബള്‍ ബളായെന്നായി. അത്രത്തോളം ഹോര്‍മോണ്‍ എടുത്തു. ബലമില്ലാതായി. അപ്പോള്‍ വിശ്വസിച്ച സൗഹൃദം തകര്‍ന്നു എന്നും രഞ്ജു രഞ്ജിമാര്‍ വ്യക്തമാക്കി.

നേരത്തെയും തന്റെ സര്‍ജറിയെക്കുറിച്ച് രഞ്ജു രഞ്ജുമാര്‍ സംസാരിച്ചിട്ടുണ്ട്. എന്റെ സ്ത്രീയിലേക്കുള്ള യാത്ര ലേറ്റ് ആയിട്ടായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ചിന്താഗതികളും പ്രവൃത്തികളും ബോഡി ലാംഗ്വേജുമെല്ലാം ടീനേജ് കുട്ടിയെ പോലെ ആയിരിക്കാം. പക്വത കുറയും. ആള്‍ക്കാര്‍ അയേണ്‍ ലേഡി ആണ്, സ്‌ട്രോങ് ആണ് എന്ന് പറയുമെങ്കിലും ഞാന്‍ ഇതൊന്നുമല്ല. ഞാന്‍ പച്ചയായ സ്ത്രീയാണെന്നും രഞ്ജു രഞ്ജിമാര്‍ അന്ന് പറഞ്ഞു. കേരളത്തിലെ മേക്കപ്പ് രംഗത്ത് വലിയ ചലനങ്ങള്‍ ഉണ്ടാക്കിയ വ്യക്തിയാണ് രഞ്ജു രഞ്ജിമാര്‍. ഈ മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്ത് രഞ്ജുവിനുണ്ട്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി പേരെടുത്ത രഞ്ജുവിന് മുന്‍നിര നായിക നടിമാരുമായി അടുത്ത സൗഹൃദമുണ്ട്.

renju renjimar opens up about surgery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES