Latest News

എന്റെ ഉടലിനെ പിളര്‍ത്തി നീണ്ട 14 മണിക്കൂര്‍; എന്നില്‍..ചേരാത്ത എന്തോ ഒന്ന് നീക്കം ചെയ്തു; അതെ..ഞാന്‍ കാത്തിരുന്ന ആ ദിവസം; പൂര്‍ണമായും സ്ത്രീയാകുന്ന ദിവസത്തെ അനുഭവം പങ്ക് വെച്ച് രഞ്ജു രഞ്ജിമാര്‍

Malayalilife
എന്റെ ഉടലിനെ പിളര്‍ത്തി നീണ്ട 14 മണിക്കൂര്‍; എന്നില്‍..ചേരാത്ത എന്തോ ഒന്ന് നീക്കം ചെയ്തു; അതെ..ഞാന്‍ കാത്തിരുന്ന ആ ദിവസം; പൂര്‍ണമായും സ്ത്രീയാകുന്ന ദിവസത്തെ അനുഭവം പങ്ക് വെച്ച് രഞ്ജു രഞ്ജിമാര്‍

ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികള്‍ എല്ലാം തരണം ചെയ്ത് സ്വന്തമായി മേല്‍വിലാസം ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. സമൂഹത്തില്‍ നിന്ന് നേരിട്ട അപമാനവും കുറ്റപ്പെടുത്തലുകളും മാറ്റി നിര്‍ത്തലുകളുമെല്ലാം മറികടന്നാണ് അവര്‍ വിജയവഴിയില്‍ എത്തിയത്. ഇപ്പോഴിതാ, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പൂര്‍ണമായും സ്ത്രീയാകുന്ന ദിവസത്തെ കുറിച്ച് രഞ്ജു രഞ്ജിമാര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

താന്‍ സ്ത്രീയാകുന്ന ആ ദിവസം ഇന്നാണെന്നും തന്നിലെ ചേരാത്ത എന്തോ ഒന്ന് നീക്കം ചെയ്യുകയാണെന്നും രഞ്ജു രഞ്ജിമാര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഈ ജീവിതം തനിക്കും തന്നെപ്പോലെ അനേകായിരം പേര്‍ക്കും വിലപ്പെട്ടതാണെന്നും ഇനിയും ഇവിടെ ഉത്ഭവിച്ചുകൊണ്ടേയിരിക്കുമെന്നും അവര്‍ കുറിച്ചു. ഒപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രവും പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

'രണ്ട് കൈകാലുകള്‍ ബന്ധിച്ചു. ഓര്‍മകള്‍ മാഞ്ഞു പോയി, ഇനിയൊരു മടക്കയാത്ര ഉണ്ടാകുമോ എന്ന ആശങ്കയില്‍ എന്റെ ഉടലിനെ രണ്ടായി പിളര്‍ത്തി നീണ്ട 14 മണിക്കൂര്‍. ആ ദിവസം ഇന്നാണ്. പെണ്ണാകുക. എന്നിലെ ചേരാത്ത എന്തോ ഒന്ന് നീക്കം ചെയ്യുക. ഒരു ദിവസം എങ്കില്‍ ഒരു ദിവസം എനിക്ക് ഞാനായി ജീവിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്ത ദിവസം.

നിങ്ങള്‍ക്ക് ഞങ്ങളുടെ മനസ്സ് കാണാന്‍ കഴിയില്ല. ലോകം എത്ര പുരോഗമിച്ചാലും ഇനിയും ഇനിയും ഇവിടെ ഉത്ഭവവിച്ചുകൊണ്ടേ ഇരിക്കും. നിങ്ങള്‍ക്ക് തടയാന്‍ ആവില്ല. സ്നേഹം, പരിഗണന, ഉള്‍കൊള്ളാന്‍ ഒന്നും ആവശ്യപ്പെട്ടു ഞങ്ങള്‍ വരുന്നില്ല. ഈ ജീവിതം എനിക്കും എന്നെ പോലെ അനേകായിരം പേര്‍ക്കും വിലപ്പെട്ടതാണ്. വെറുതെ വിടുമോ?.' രഞ്ജു രഞ്ജിമാര്‍ വ്യക്തമാക്കി.

ഈ കുറിപ്പിന് താഴെ ഒട്ടേറെപ്പേര്‍ പ്രതികരിച്ചു. സ്ത്രീയാകാന്‍ ഇത്രയും വേദനകള്‍ സഹിക്കുന്നുണ്ടെങ്കില്‍ ഹോര്‍മോണുകള്‍ക്ക് അതീതമാണ് അവരുടെ മാനസികാവസ്ഥയെന്ന് ചിലര്‍ കുറിച്ചു. വേഗം എല്ലാം ശരിയായി വരട്ടെ എന്നും എപ്പോഴും കൂടെയുണ്ടെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Renju Renjimar (@renjurenjimar)

renju renjimar shares post surgery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES