Latest News

അമിതാഭ് ബച്ചന്‍ ദൈവ തുല്യന്‍; വീടിന്റെ മുമ്പില്‍ 60 ലക്ഷത്തിന്റെ പ്രതിമ സ്ഥാപിച്ച് ആരാധകന്‍; അമേരിക്കയിലെ വീടിന് മുമ്പില്‍ 60 ലക്ഷം രൂപ മുടക്കി പ്രതിമ സ്ഥാപിച്ചത് ഇന്തോ-അമേരിക്കന്‍ കുടുംബം

Malayalilife
 അമിതാഭ് ബച്ചന്‍ ദൈവ തുല്യന്‍; വീടിന്റെ മുമ്പില്‍ 60 ലക്ഷത്തിന്റെ പ്രതിമ സ്ഥാപിച്ച് ആരാധകന്‍; അമേരിക്കയിലെ വീടിന് മുമ്പില്‍ 60 ലക്ഷം രൂപ മുടക്കി പ്രതിമ സ്ഥാപിച്ചത് ഇന്തോ-അമേരിക്കന്‍ കുടുംബം

ലോകം മുഴുവന്‍ ആരാധകരുള്ള താരമാണ് ഇന്ത്യന്‍ സിനിമയുടെ ബിഗ്ബി സാക്ഷാല്‍ അമിതാഭ് ബച്ചന്. താരത്തിനോടുള്ള ആരാധകരുടെ സ്‌നേഹം പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിത പ്രീയ താരത്തിന്റെ പ്രതിമ സ്വന്തം വീടിന് മുമ്പില്‍ സ്ഥാപിച്ചിരിക്കുകയാണ് അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ നിന്നുള്ള ഒരു ആരാധകന്‍.

മുന്‍പില്‍ 60 ലക്ഷം രൂപയാണ് പ്രതിമ സ്ഥാപിക്കാന്‍ ഇന്തോ-അമേരിക്കന്‍ കുടുംബം ചിലവാക്കിയത്. ന്യൂജേഴ്‌സിയിലെ എഡിസണ്‍ സിറ്റിയിലുള്ള റിങ്കു-ഗോപി സേത്ത് ദമ്പതികളുടെ വീട്ടിലാണ് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍്‌റെ കൂറ്റന്‍ പ്രതിമ. 600 ഓളം ആരാധകര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു ബിഗ്ബിയുടെ പ്രതിമ സ്ഥാപിച്ചത്. കമ്മ്യൂണിറ്റി നേതാവ് ആല്‍ബര്‍ട്ട് ജസാനി ഔപചാരികമായി അനാച്ഛാദനം ചെയ്തത്. വലിയ ചില്ലുകൂട്ടിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

ബിഗ് ബി തനിക്കും ഭാര്യക്കും ദൈവത്തിന് തുല്യമാണെന്ന് ഇന്റര്‍നെറ്റ് സുരക്ഷാ എഞ്ചിനീയറായ ഗോപി സേത്ത് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. ബിഗ്ബിയും സിനിമാഭിനയം പോലെ തന്നെ അദ്ദേഹം വ്യക്തിത്വവും തന്നെ ആകര്‍ഷിച്ചിട്ടുണ്ട്. മറ്റ് താരങ്ങളെ പോലെയല്ല അദ്ദേഹം ആരാധകരുമായി അദ്ദേഹം ഇടപെടുന്നതും ആശയവിനിമം നടത്തുന്നതുമെല്ലാം തന്നെ ആകര്‍ഷിച്ച ഘടകമാണ്. അതുകൊണ്ടാണ് വീടിന് മുന്നില്‍ ബിഗ്ബിയുടെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നും കുടുംബം പറയുന്നു.

ചടങ്ങിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലും പങ്കുവെച്ചിട്ടുണ്ട്.ന്യൂജേഴ്‌സിയില്‍ പ്രതിമ സ്ഥാപിച്ച കാര്യം അമിതാഭ് ബച്ചന് അറിയാമെന്നും സേത്ത് വെളിപ്പെടുത്തി. രാജസ്ഥാനില്‍ നിന്നാണ് പ്രതിമ രൂപകല്‍പന ചെയ്തത്. ഏകദേശം 60 ലക്ഷം രൂപയാണ് (75,000 ഡോളര്‍) ഇതിനായി ചെലവഴിച്ചത്.'യുഎസില്‍ ഒരു പ്രതിമ സ്ഥാപിക്കുന്നത് ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞതാണ്, ഇത് മറ്റുള്ളവയേക്കാള്‍ ബുദ്ധിമുട്ടായിരുന്നുവെന്നും ഗോപി സേത്ത് പറഞ്ഞു.

ബച്ചന്‍ 'കോന്‍ ബനേഗാ കരോര്‍പതി' സ്‌റ്റൈലില്‍ ഇരിക്കുന്ന പ്രതിമയാണ് ഒരു വലിയ ഗ്ലാസ് ബോക്‌സിനുള്ളിലാണ് സ്ഥാപിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ നിര്‍മിച്ച പ്രതിമ കടല്‍മാര്‍ഗമാണ് അമേരിക്കയിലെത്തിച്ചത്. 

79കാരനായ സേത് ഗുജറാത്തിലെ ഗാഹോഡില്‍ നിന്ന് 1990ലാണ് യുഎസില്‍ എത്തുന്നത്. ലോകമെമ്പാടുമുള്ള ആരാധകര്‍ക്കായി 'ബിഗ് ബി എക്സ്റ്റന്‍ഡഡ് ഫാമിലി' എന്ന വെബ്‌സൈറ്റും ഗോപി സേത് നടത്തുന്നുണ്ട്.1991ല്‍ ന്യൂജേഴ്‌സിയില്‍ നടന്ന നവരാത്രി ആഘോഷത്തിനിടെയാണ് സേത്ത് ആദ്യമായി അമിതാഭ് ബച്ചനെ കാണുന്നത്. അന്നുമുതലാണ് സേത്ത് നടന്റെ വലിയ ആരാധകനായത്. 1990ല്‍ കിഴക്കന്‍ ഗുജറാത്തിലെ ദാഹോദില്‍ നിന്നാണ് ഗോപി സേത്തും കുടുംബവും യു.എസിലേക്ക് കുടിയേറുന്നത്.

അതേസമയം രണ്ടാം തവണയും കോവിഡ് ബാധിതനായ അമിതാഭ് ബച്ചന്‍ നിലവില്‍ വിശ്രമത്തിലാണ്. ആശുപത്രിവാസത്തെ കുറിച്ചുള്ള ബച്ചന്റെ ട്വീറ്റും കഴിഞ്ഞ ദിവസം വൈറലായിരുന്നു. ജോലി ചെയ്യുമ്പോള്‍ എപ്പോള്‍ അവധി കിട്ടുമെന്ന് ചിന്തിച്ചിരുന്നു. അവധി കിട്ടിയപ്പോള്‍ എപ്പോള്‍ ജോലി കിട്ടുമെന്ന് ചിന്തിക്കുന്നു എന്നായിരുന്നു താരത്തിന്റ് ട്വീറ്റ്.

ബ്രഹ്മാസ്ത്രയാണ് ഇനി പുറത്ത് ഇറങ്ങാനുള്ള താരത്തിന്റെ ചിത്രം. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. സെപ്റ്റംബര്‍ 9 നാണ് ചിത്രം തിയറ്റര്‍ റിലീസായി എത്തുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ബ്രഹ്മാസ്ത്ര എത്തുന്നത്.

amitab bachchan statue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES