മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടി അമല പോള്‍. മ
റണ്‍ ബേബി റണ്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, ഷാജഹാനും പരീക്കുട്ടിയും, മിലി തുടങ്ങി നിരവധി സിനിമകളിലൂടെ പ്രക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി ചെറിയൊരു ഇടവേളയ്ക്ക് ശേഷം വിവേക് സംവിധാനം ചെയ്ത ''ടീച്ചര്‍' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖങ്ങളില്‍ നടി പങ്ക് വച്ച വിശേഷങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
സിനിമ പ്രമോഷനെ കുറിച്ച് അമല പോള്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.നമ്മള്‍ ഒരു സിനിമ ചെയ്ത് കഴിഞ്ഞിട്ട് അടുത്ത സിനിമയിലേക്ക് പോകുകയാണ്. നമ്മള്‍ ഒരു പ്രൊജക്ട് ചെയ്യുമ്പോള്‍ അതില്‍ വളരെ കമ്മിറ്റഡാണ്. അപ്പോള്‍ വേറൊരു ലോകത്തിലാണ് നമ്മള്‍.' 'ചില കഥാപാത്രങ്ങളൊക്കെ ചെയ്യുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ ഫാമിലിയിലുള്ളവരുമായി പോലും കോണ്‍ടാക്ട് വെക്കില്ല. ഞാന്‍ കംപ്ലീറ്റ് ഡിസ്‌കണക്ടഡ് ആവും. ആ ഒരു ഫേസില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ അതില്‍ നിന്നും വീണ്ടും വരിക എന്നൊക്കെ പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാന്‍ ഒരു ആക്ടറാണ്. ഏറ്റവും ഒടുവില്‍ എന്നെ ആളുകള്‍ അംഗീകരിക്കേണ്ടത് അഭിനയത്തിലൂടെയാണ്. അല്ലാതെ പ്രൊമോഷനിലൂടെയല്ല എന്നാണ് ഞാന്‍ കരുതുന്നത്.'
'പ്രൊമോഷന്‍ നടത്താന്‍ മാര്‍ക്കറ്റിങ് ടീമുണ്ട്, പി.ആര്‍.ഒ ഉണ്ട് പിന്നെ എന്തിനാണ് നമ്മള്‍ ചെയ്യുന്നത്. പക്ഷെ സിനിമയുടെ ഉയര്‍ച്ചക്ക് നമ്മളും വര്‍ക്ക് ചെയ്യണം അത് സത്യമാണ്. എന്നാല്‍ അതിനൊക്കെ ഒരു പരിധിയുണ്ട്.' 'ഓടിനടന്ന് ഇങ്ങനെ പ്രൊമോഷന്‍ ചെയ്യുന്നതില്‍ ഞാന്‍ ഒട്ടും തന്നെ കംഫര്‍ട്ടബിളല്ല. നിങ്ങള്‍ കാന്താര സിനിമ തന്നെ എടുത്ത് നോക്കൂ... ഒരു പ്രൊമോഷനും അവര്‍ നടത്തിയിരുന്നില്ല. പക്ഷെ അവസാനം സിനിമ വലിയ വിജയമായിരുന്നല്ലോ. സിനിമ നല്ലതാണെങ്കില്‍ പ്രൊമോഷന്റെ ആവശ്യമില്ല.അത് ജനങ്ങളിലേക്ക് ഉറപ്പായും എത്തും. അത് നമ്മള്‍ പലതവണയായി തിരിച്ചറിഞ്ഞ കാര്യമാണ്. ഒരു സിനിമ നല്ലതല്ലെങ്കില്‍ നിങ്ങള്‍ എത്ര പ്രൊമോട്ട് ചെയ്താലും അത് വിജയിക്കില്ല. അതുകൊണ്ട് തന്നെ അഭിനേതാക്കള്‍ മാത്രം പ്രൊമോട്ട് ചെയ്ത് സിനിമ വിജയപ്പിക്കണം എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല' അമല പോള്‍ പറഞ്ഞു.
ബോളിവുഡില്‍ ഞാന്‍ ഓഡീഷന്‍ ചെയ്തിട്ടുണ്ട്. അത് അവരുടെ പ്രോസസാണ്. അവിടെ കാസ്റ്റിങ് ഏജന്‍സിയാണ് താരങ്ങളെ സിനിമയിലേക്ക് തെരഞ്ഞെടുക്കുന്നത്. ബോളിവുഡില്‍ അജയ് ദേവ്?ഗണ്‍, അക്ഷയ് കുമാര്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ഇപ്പോഴും സിനിമ ചെയ്യുന്നുണ്ട്.''അതിന് വേണ്ടി പക്ഷെ ഓഡീഷന്‍ ചെയ്തിട്ടില്ല. അതില്‍ ഒരു സിനിമയുടെ ഷൂട്ട് കേരളത്തില്‍ അടുത്ത് ആരംഭിക്കും. അക്ഷയ് കുമാറും അജയ് ദേവ്ഗണും വളരെ സിംപിള്‍ ആയിട്ടുള്ള ആളുകളാണ്' എന്നും നടി പറയുന്നു.
'അവര്‍ക്ക് എപ്പോഴും അവരുടെ സിനിമ നന്നാവണമെന്ന ആഗ്രഹം മാത്രമാണുള്ളത്. സിനിമ ചെയ്യാന്‍ തുടങ്ങും മുമ്പ് ടെന്‍ഷനാണ്. ഏതെങ്കിലും സീന്‍ ശരിയായില്ലെങ്കില്‍ അന്ന് രാത്രി എനിക്ക് ഉറങ്ങാനാവില്ല. എന്ത് സംഭവിക്കുന്നതും ഒരു നല്ലതിന് വേണ്ടിയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ചില വിശ്വാസങ്ങളുടേയും ചിന്തകളുടേയും പേരില്‍ ഞാന്‍ വിജയ് സേതുപതി സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു' എന്നും അമല പോള്‍ പറഞ്ഞു.
എല്ലാവര്‍ക്കും ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കും വലിയ ബഹുമാനം നല്‍കുന്ന വ്യക്തിയായിരുന്നു വിജയ് സേതുപതി എന്നാണ് ഞങ്ങള്‍ കരുതിയത് എന്നാണ് ഇപ്പോള്‍ ഒരു വിഭാഗം ആളുകള്‍ പറയുന്നത്. ഇദ്ദേഹത്തില്‍ നിന്നും ഇത്തരത്തില്‍ ഒരു പെരുമാറ്റം ലഭിച്ചിരുന്നില്ല എന്നും ഇവര്‍ പറയുന്നു. എന്നാല്‍ സിനിമയുടെ പ്രൊഡക്ഷന്‍ സൈഡില്‍ ഇടപെടാത്ത വ്യക്തികളില്‍ ഒരാളാണ് വിജയ് സേതുപതി എന്നും ഇവരെ ഒഴിവാക്കിയത് ഒരുപക്ഷേ സിനിമയുടെ സംവിധായകനോ എഴുത്തുകാരോ നിര്‍മാതാവോ ആവാം എന്നുമാണ് വിജയ് സേതുപതിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
അതേസമയം, അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമലാ പോള്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച മലയാള സിനിമയാണ് ടീച്ചര്‍. ഫഹദ് നായകനായ അതിരന്‍ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്ത സിനിമയാണ് ടീച്ചര്‍.
ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, അനുമോള്‍, മഞ്ജു പിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവരും അമലാ പോളിനൊപ്പം പ്രധാന വേഷത്തില്‍ ടീച്ചറില്‍ അഭിനയിച്ചിരിക്കുന്നു. വരുണ്‍ ത്രിപുരനേനിയും അഭിഷേകുമാണ് ചിത്രം നിര്‍മിച്ചത്. വിടിവി ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം