Latest News

ഓരോ കഥാപാത്രങ്ങള്‍ക്കും ഓരോ പെര്‍ഫ്യൂം; അന്നയും റസൂലും മുതല്‍ തുടങ്ങിയ ശീലം കഥാപാത്രമായി മാറാന്‍ സഹായിക്കുന്നു; ടൊവിനോയ്ക്ക് പിന്നാലെ പെര്‍ഫ്യൂം ഉപയോഗത്തിന്റെ രഹസ്യം പുറത്താക്കി ആന്‍ഡ്രിയ ജര്‍മിയയും

Malayalilife
 ഓരോ കഥാപാത്രങ്ങള്‍ക്കും ഓരോ പെര്‍ഫ്യൂം; അന്നയും റസൂലും മുതല്‍ തുടങ്ങിയ ശീലം കഥാപാത്രമായി മാറാന്‍ സഹായിക്കുന്നു; ടൊവിനോയ്ക്ക് പിന്നാലെ പെര്‍ഫ്യൂം ഉപയോഗത്തിന്റെ രഹസ്യം പുറത്താക്കി ആന്‍ഡ്രിയ ജര്‍മിയയും


യുവനടന്‍ ടൊവീനോ തോമസിന്റെ പെര്‍ഫ്യൂം, സെന്റ് പ്രേമത്തെക്കുറിച്ച് മുമ്പ് ഏറെ കഥകള്‍ പുറത്ത് വന്നിട്ടുണ്ട്. സിനിമകളില്‍ ഓരോ കഥാപാത്രമായി അഭിനയിക്കുമ്പോഴും ഓരോ സുഗന്ധലേപനങ്ങള്‍ ടൊവീനോ തോമസ് പുരട്ടാറുണ്ടെന്നായിരുന്നു കഥകള്‍. ഇക്കാര്യം താരം തന്നെ ഒരിക്കല്‍ സ്ഥിരീകരിച്ചു.എന്റെ ഉമ്മാന്റെ പേര് എന്ന സിനിമയിലും ഇത്തരത്തില്‍ സെന്റ് പൂശിയാണ് അഭിനയിച്ചതെന്നും ചിത്രത്തിലെ കഥാപാത്രമായ ഹമീദിലേക്ക് എത്താനായി ഫെറാറിയുടെ ഊദായിരുന്നു പുരട്ടിയതെന്നും ടൊവീനോ പറഞ്ഞിരുന്നു. ഇപ്പോളിതാ ടോവിനോയ്ക്ക് മറ്റൊരു പിന്‍ഗാമി കൂടി എത്തിയിരിക്കുകയാണ്. ആന്‍ഡ്രിയ ജെര്‍മിയ ആണ് പെര്‍ഫ്യും ഉപയോഗിച്ച് കഥാപാത്രമായി മാറുന്നത്.

ഓരോ കഥാപാത്രത്തിനും വേണ്ടി താന്‍ വ്യത്യസ്തമായ പെര്‍ഫ്യൂമുകളാണ് ഉപയോഗിക്കുന്നതെന്നും അത് കഥാപാത്രമായി മാറാന്‍ തന്നെ സഹായിക്കാറുണ്ടെന്നും ആന്‍ഡ്രിയ പറയുന്നു.;അന്നയും റസൂലും എന്ന ചിത്രം മുതലാണ് ഞാന്‍ ഇങ്ങനെ ചെയ്യാന്‍ തുടങ്ങിയത്. ഒരു പരിധിവരെ എനിക്ക് അത് ഗുണം ചെയ്തിരുന്നു. നിക്കോള്‍ കിഡ്മാന്റെ ആക്റ്റിങ് ഗുരു സുഗന്ധം കൊണ്ട് ഒരു കഥാപാത്രത്തെ തിരിച്ചറിയണം എന്ന് അവരോടു പറഞ്ഞതായി ഞാനൊരു പുസ്തകത്തില്‍ വായിച്ചിരുന്നുവെന്നും നടി പറയുന്നു. മാത്രമല്ല ഇനി അതൊന്നുമില്ലെങ്കിലും രസകരമല്ലേ, നിങ്ങള്‍ക്ക് പെര്‍ഫ്യൂമുകളുടെ മനോഹരമായ ഒരു ശേഖരം ലഭിക്കും ആന്‍ഡ്രിയ പറഞ്ഞു.

വടചെന്നൈയിലെ ചന്ദ്രയായി മാറുമ്പോള്‍ ആ കഥാപാത്രത്തിന് ഇണങ്ങിയ ഒരു പെര്‍ഫ്യൂം കണ്ടെത്താന്‍ ആദ്യമൊന്നു ബുദ്ധിമുട്ടി, പിന്നെ ഇണങ്ങിയ ഒന്നു കണ്ടെത്തുകയായിരുന്നു. ഷൂട്ടിംഗിന് ശേഷം ഞാന്‍ ആ പെര്‍ഫ്യൂമിനെ കുറിച്ച് ഗൂഗിള്‍ ചെയ്തു നോക്കി, ഞെട്ടിക്കുന്ന ഒരു കാര്യമാണ് കണ്ടെത്തിയത്. മധുരകരമായ വിഷം എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. അതു തന്നെയാണ് ചന്ദ്ര എന്ന കഥാപാത്രത്തിന് ഏറ്റവുമിണങ്ങിയ വിശേഷണവും. സാധാരണ സിനിമകള്‍ക്കു ശേഷം അതില്‍ ഉപയോഗിച്ച പെര്‍ഫ്യൂം പിന്നീട് ഞാന്‍ ഉപയോഗിക്കാറില്ല. എന്നാല്‍ ചന്ദ്രയുടെ സുഗന്ധം പിന്നെയും ഉപയോഗിച്ചു,ആന്‍ഡ്രിയ പറഞ്ഞു. ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ആന്‍ഡ്രിയ ഇക്കാര്യം പറഞ്ഞത്.

andrea jeremiah explains the acting secret

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES