Latest News

അങ്കമാലി ഡയറീസിന്റെ തെലുങ്ക് ട്രെയിലറെത്തി; ഏറ്റെടുത്ത് തെലുങ്ക് സിനിമാ ലോകവും 

Malayalilife
അങ്കമാലി ഡയറീസിന്റെ തെലുങ്ക് ട്രെയിലറെത്തി; ഏറ്റെടുത്ത് തെലുങ്ക് സിനിമാ ലോകവും 

വിന്‍സെന്റ് പെപ്പയായി എത്തി നടന്‍ ആന്റണി വര്‍ഗീസ് അരങ്ങുതകര്‍ത്ത ചിത്രം അങ്കമാലി ഡയറീസിന്റെ തെലുങ്ക്പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.  സിനിമ പുറത്തിറങ്ങി രണ്ട് വര്‍ഷം കഴിഞ്ഞാണ് തെലുങ്ക് പതിപ്പ് റിലീസിങ്ങിന് ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ വിജയചിത്രത്തിന് ഫലക്കനുമ ദാസ് എന്നാണ് തെലുങ്കില്‍ പേരിട്ടിരിക്കുന്നത്. വിശാക് സെന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ വൈറലാകുകയാണ്. 

വിശ്വാക് സെന്‍ തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മലയാളത്തില്‍ പുതുമുഖങ്ങളെ അണിനിരത്തിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഒരുക്കിയിരുന്നത്. ചിത്രത്തിലെ നായകനായി എത്തിയ ആന്റണി വര്‍ഗ്ഗീസും വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച അപ്പാനി ശരത്തും നായികയായി എത്തിയ രേഷ്മ അന്ന രാജനും അവരുടെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധേ ആകര്‍ഷിച്ചിരുന്നു. ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയിലായിരുന്നു അങ്കമാലി ഡയറീസ് സിനിമ അണിയിച്ചൊരുക്കിയത്. 

angamali dairies thelugu trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES