Latest News

സൈജു ക്കുറുപ്പും തന്‍വി റാമും ഒന്നിക്കുന്ന അഭിലാഷം; മലബാര്‍ പശ്ചാത്തലത്തില്‍     ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി

Malayalilife
 സൈജു ക്കുറുപ്പും തന്‍വി റാമും ഒന്നിക്കുന്ന അഭിലാഷം; മലബാര്‍ പശ്ചാത്തലത്തില്‍     ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി

ലബാറിന്റെ പശ്ചാത്തലത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു പ്രണയകഥ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രമാണ് അഭിലാഷം.ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ പതിനേഴ് ചൊവ്വാഴ്ച്ച കോഴിക്കോട്ടെ മുക്കത്ത് ആരംഭിച്ചു.സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ ദാസ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 

മുക്കത്തിനടുത്ത് അരീക്കുളങ്ങര ഗ്രാമത്തിലെ പുരാതനമായ ഒരു തറവാട്ടിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.  അണിയറ പ്രവര്‍ത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത തികച്ചും ലളിതമായ ചടങ്ങില്‍നിര്‍മ്മാതാക്കളായ ശങ്കര്‍ ദാസും ആന്‍ സരിഗാ ആന്റണിയും ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിനു തുടക്കമിട്ടത്.

തുടര്‍ന്ന് പ്രശസ്ത സംവിധായകന്‍ അരുണ്‍ ഗോപി സ്വിച്ചോണ്‍ കര്‍മ്മവും അശോക് നെല്‍സണ്‍; ബിനോയ് പോള്‍ എന്നിവര്‍ ഫസ്റ്റ് ക്ലാപ്പും നല്‍കിയതോടെ ചിത്രീകരണവും ആരംഭിച്ചു.മലപ്പുറത്തെ രണ്ട് മിഡില്‍ ക്ലാസ് കുടുംബങ്ങളുടെ പശ്ചാത്തലത്തില്‍ പ്രണയവും കാത്തിരിപ്പും പറയുന്ന ചിത്രത്തില്‍ സൈജു ക്കുറുപ്പും തന്‍വി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കോട്ടക്കലില്‍ ഒരു ഫാന്‍സി ഷോപ്പും കൊറിയര്‍ സര്‍വ്വീസ്സും നട ത്തുന്ന അഭിലാഷ് കുമാറിന്റെ നാളുകളായുള്ള ഒരു അഭിലാഷത്തിന്റേയും അതിനായി അയാള്‍ നടത്തുന്ന രസകരമായശ്രമങ്ങളുടേയും കഥയാണ് അഭിലാഷം.വ്യത്യസ്ഥമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ ഇടയില്‍ ഏറെ അംഗീകാരം നേടിയ സൈജു ക്കുറുപ്പാണ് അഭിലാഷിനെ അവതരിപ്പിക്കുന്നത്.

അമ്പിളി, മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്‌സ്,2018, എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയയായ തന്‍ വിറാം, ബാല്യകാല സഖിയും സുഹ്‌റുത്തുമായ ഷെറിനേയും അവതരിപ്പിക്കുന്നു.അര്‍ജുന്‍ അശോകന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ബിനു പപ്പു,, നവാസ് വള്ളിക്കുന്ന്, ഉമാ.കെ.പി, അഡ്വ.ജയപ്രകാശ് കുളുര്‍ ' നാസര്‍ കര്‍ത്തേനി, ശീതള്‍ സഖറിയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഷംസു സെയ്ബ 
ദുല്‍ഖര്‍ സല്‍മാന്‍ കമ്പനി നിര്‍മ്മിച്ച മണിയറയിലെ അശോകന്‍ എന്ന ചിത്രവും മധുരം ജീവാമൃതം എന്ന ആന്തോളജിയിലെ ഒരു ചെറു കഥയും  ഇതിനു മുമ്പ് ഷംസു സെയ് ബസംവിധാനം ചെയ്തിട്ടുണ്ട്. 

ജിനിത് കാച്ചപ്പിള്ളിയുടേതാണ് തിരക്കഥ.ഷറഫു 'സുഹൈല്‍ കോയ എന്നിവരുടെ വരികള്‍ക്ക് ശ്രീഹരി കെ.നായര്‍ ഈണം പകര്‍ന്നിരിക്കുന്നു 'ഛായാഗ്രഹണം - സജാദ് കാക്കു.എഡിറ്റിംഗ് - നിംസ്,കലാസംവിധാനം -അര്‍ഷാദ് നക്കോത്ത്
മേക്കപ്പ് - റോണക്‌സ് - സേവ്യര്‍.
കോസ്റ്റ്യും - ഡിസൈന്‍ - ധന്യാ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.രാജന്‍ ഫിലിപ്പ് .
മുക്കം അരീക്കോട്,, കോഴിക്കോട്, കോട്ടക്കല്‍, മലപ്പുറം എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.
.ഫോട്ടോ - സുഹൈബ് .എസ് .ബി.കെ.

Read more topics: # അഭിലാഷം
anhilasham movie start

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES