Latest News

സിനിമാ മേഖലയിലുള്ളവരുടെ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് തട്ടിപ്പ്; കൊല്ലം സ്വദേശി പിടിയിലായത് സംവിധായിക അഞ്ജലി മേനോന്റെ പേരില്‍ യുവ നടിമാര്‍ക്ക് കോള്‍ എത്തിയതോടെ;'സില്‍ക് സ്മിതയുടെ ബയോപിക് എന്നും ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യേണ്ടി വരുമെന്നും പറഞ്ഞ് യുവാവ് വിളിച്ചത് നിരവധി നടികളെ

Malayalilife
 സിനിമാ മേഖലയിലുള്ളവരുടെ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് തട്ടിപ്പ്; കൊല്ലം സ്വദേശി പിടിയിലായത് സംവിധായിക അഞ്ജലി മേനോന്റെ പേരില്‍ യുവ നടിമാര്‍ക്ക് കോള്‍ എത്തിയതോടെ;'സില്‍ക് സ്മിതയുടെ ബയോപിക് എന്നും ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യേണ്ടി വരുമെന്നും പറഞ്ഞ് യുവാവ് വിളിച്ചത് നിരവധി നടികളെ

സംവിധായക അഞ്ജലി മേനോന്റെ പേരില്‍ യുവ നടികളെ ഉള്‍പ്പടെ അവസരം വാഗ്ദാനം ചെയ്ത തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.   അഞ്ജലി മേനോന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ കൊല്ലം ഓച്ചിറ കാഞ്ഞിരക്കാട്ടില്‍ ജെ. ദിവിന്‍ ആണ് (32) പൊലീസ് പിടിയിലായത്. സില്‍ക്ക് സ്മിതയുടെ ബയോപിക്കിലേക്ക് എന്നു പറഞ്ഞാണ് ഇയാള്‍ നടികളെയും മോഡലുകളെയും വിളിച്ചത്. 18 ഓളം പേരെ ഇയാള്‍ വിളിച്ച് പറ്റിച്ചതായാണ് വിവരം.

'അന്തരിച്ച നടി സില്‍ക് സ്മിതയെ കേന്ദ്രീകരിച്ചുള്ള ബയോപിക് എടുക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിലേയ്ക്ക് അല്‍പം ഗ്ലാമറസായ വേഷങ്ങള്‍ ചെയ്യേണ്ടി വരും. അല്‍പം സെക്സിയായി ചെയ്യാനാകുമോ' എന്നെല്ലാം അന്വേഷിച്ചായിരുന്നു വിളികള്‍. സ്ത്രീ ശബ്ദത്തില്‍ മൊബൈല്‍ വിളികള്‍ക്കു സഹായിക്കുന്ന ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. മൊബൈല്‍ കോളുകളെ ഇന്റര്‍നെറ്റ് കോളാക്കാന്‍ സാധിക്കുന്ന ആപ്പുകളിലൂടെ വ്യാജ മൊബൈല്‍ നമ്പര്‍ നിര്‍മിച്ചും ഇയാള്‍ വിളികള്‍ നടത്തിയിരുന്നു.

നിരവധി മോഡലുകള്‍ക്കും നടിമാര്‍ക്കും ഇത്തരത്തില്‍ ഫോണ്‍ വിളികള്‍ ചെന്നിരുന്നു. തുടര്‍ന്ന് ഇവരില്‍ പലരും തിരിച്ചു വിളിച്ചപ്പോഴാണ് നമ്പരുകള്‍ വ്യാജമാണെന്നു വ്യക്തമാകുന്നത്. പലരില്‍ നിന്ന് വിളി എത്തിയതോടെയാണ് അഞ്ജലി മേനോന്‍ തന്റെ പേരില്‍ നടക്കുന്ന വ്യാജ വിളികളുടെ വിവരം അറിയുന്നത്. തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. പ്രതിയെ മെഡിക്കല്‍ പരിശോധനകള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയച്ചു.

കേരള പൊലീസ് തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സിനിമാ സംവിധായികയുടെ പേരില്‍ വ്യാജപ്രൊഫൈല്‍
നിരവധിപേരെ വഞ്ചിച്ച പ്രതി പിടിയില്‍

പ്രമുഖ സംവിധായിക അഞ്ജലി മേനോന്‍ ഉള്‍പ്പെടെ സിനിമാ മേഖലയിലുള്ളവരുടെ വ്യാജ ഫേസ്ബുക് പ്രൊഫൈല്‍ നിര്‍മിക്കുകയും അതിലൂടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിരവധിപേരെ വഞ്ചിച്ചയാളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ ഓച്ചിറവില്ലേജില്‍ കാഞ്ഞിരക്കാട്ടില്‍ വീട്ടില്‍ ജയചന്ദ്രന്‍ മകന്‍ ദിവിന്‍ ജെ(വയസ് 32) ആണ് പ്രതി. ഇയാള്‍ ആള്‍മാറാട്ടം നടത്തി നിരവധിപേരെ തട്ടിപ്പിനിരക്കിയ വിവരം അറിഞ്ഞ സംവിധായിക അഞ്ജലി മേനോന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രൊഫൈല്‍ വിവരങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇയാള്‍ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍കാളുകള്‍ ഇന്റര്‍നെറ്റ് കാളുകളാക്കി മാറ്റിയാണ് ആളുകളെ കബളിപ്പിച്ചത്.

പൊലീസ് കേസ് എടുത്തതിനെത്തുടര്‍ന്ന് പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടാനായത്ഇയാള്‍ക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും വ്യാജ ഫേസ്ബുക്ക് പ്രൊഫൈലും മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയുമായിരുന്നു ഇയാളുടെ ഫോണ്‍ കോളുകള്‍. പിന്നീട് സൈബര്‍ സെല്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

anjali menon fake call

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES