വാലന്റൈന്‍സ് ദിനത്തില്‍ മനോഹരമായ കുറിപ്പുമായി നടന്‍ ആന്റണി വര്‍ഗീസ്. തന്റെ പ്രണയകാലത്തിലെ മനോഹരമായൊരു ചിത്രമാണ് ഫേസ്ബുക്കിലൂടെ ആന്റണി പങ്കുവച്ചത്. ഒമ്പത് വര്‍ഷം മുമ്പ് പ്രണയിച്ച് നടന്ന ആന്റണിയും ഭാര്യ അനീഷയുമാണ് ചിത്രത്തിലുള്ളത്. ചിത്രത്തിനൊപ്പം രസകരമായ ഒരു കുറിപ്പും ആന്റണി പങ്കുവച്ചിട്ടുണ്ട്
ഭാര്യക്ക് വാലന്‍ൈന്‍ ദിന ആശംസകള്‍ അറിയിക്കുന്ന താരം ചിത്രത്തിന് പിന്നിലുള്ള രസകരമായ കഥയും കുറിച്ചു.
ആന്റണിയുടെ വാക്കുകള്‍
ഹാപ്പി വാലന്‍ന്റൈന്‍ ഡേ മൈ ഡിയര് ഖുറേഷി, ഒരു 9 വര്‍ഷം മുന്‍പ് തൊഴില്‍ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാന്‍ പോയപ്പോള്‍... ബില്ല് വന്നപ്പോള്‍ മുങ്ങിയ ഞാന്‍ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ് എന്ന് പോസ്റ്റില്‍ ആന്റണി വര്‍ഗീസ് എഴുതുന്നു.
അതേസമയം 2021 ഓഗസ്റ്റിലാണ് ആന്റണി വര്‍ഗീസ് അനീഷയെ വിവാഹം കഴിച്ചത്. ഇരുവരും സ്‌കൂള്‍ കാലം മുതല്‍ അടുത്തറിയുന്നവരായിരുന്നു. വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ് അനീഷ.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആന്റണി വര്‍ഗ്ഗീസ് ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു.
പിന്നീട് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച താരം ഇന്ന് മലയാള സിനിമയിലെ മുന്നിര യുവ നടനാണ്. പൂവനാണ് താരത്തിന്റെ അവസാനം ഇറങ്ങിയ ചിത്രം.