ഷെയ്ന്‍ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസും പ്രധാന വേഷങ്ങളില്‍ എത്തിയ 'ആര്‍ഡിഎക്‌സി'ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദര്‍ശ് സുകുമാരനും ഷബാസ് റഷീദുമാണ് തിരക്കഥ എഴുതിയിരിക്കുന്നു.ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തില്‍ കുറിപ്പ് പങ്ക് വച്ചിരിക്കുകയാണ് ആന്റണി വര്‍ഗീസ്.
ചിത്രത്തിലെ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളുടെ പ്രയത്നത്തെ കുറിച്ച് പറയുകയാണ് ആന്റണി വര്‍ഗീസ് ഇപ്പോള്‍. ചിത്രത്തിലെ വില്ലന്‍മാരാണ് നമ്മുടെ നായകന്‍മാര്‍ എന്നാണ് ആന്റണി പറയുന്നത്. ഒരു സീനില്‍ തന്റെ കൈകൊണ്ടതിനാല്‍ ഒരു നടന്റെ മുഖത്ത് നാല് സ്റ്റിച്ച് ഇടേണ്ടി വന്നെന്നും ആന്റണി വ്യക്തമാക്കുന്നുണ്ട്.
ആന്റണി വര്‍ഗീസിന്റെ കുറിപ്പ്:
ദാ ഇവരും നമ്മടെ നായകന്മാര്‍ ആണ്... സിനിമ കണ്ടവരില്‍ കുറച്ച് പേര്‍ക്കെങ്കിലും ഇവരെ ഇടിക്കാന്‍ തോന്നിയെങ്കില്‍ അത് ഇവരുടെ വിജയമാണ്... ഫൈറ്റ് എടുത്തപ്പോള്‍ ആ സീനില്‍ അഭിനയിച്ച ഒരു ബ്രോയുടെ മുഖത്ത് എന്റെ കൈ ഒന്ന് പതുക്കെ കൊണ്ടു. പിന്നെ പിറ്റേന്ന് അവനെ കണ്ടത് താടിയില്‍ 4 സ്റ്റിച്ച് ആയിട്ടാണ്.
പക്ഷെ ആ സ്റ്റിച്ച് വച്ച് ഈ പടം ഫുള്‍ തീര്‍ത്തു. ഇങ്ങനെ പല പരിക്കുകള്‍ പറ്റിയവര്‍ ആണ് ഈ ഫോട്ടോയിലെ പലരും. ഇപ്പോഴത്തെ വിജയം ഇവരുടെ കൂടി വിജയമാണ്. പണ്ട് സിനിമയില്‍ പറഞ്ഞപോലെ ഇവരുടെ ഒരു ഇടി പോലും വേസ്റ്റ് ആയില്ല. സ്റ്റിച്ച് ഇട്ട ഇടി അല്ല പടത്തിലെ ഇടി ആണട്ടാ ഞാന്‍ പറഞ്ഞെ.
തന്റെ ജോഡിയായി എത്തിയ ഐമയ്ക്കൊപ്പമുള്ള ഫോട്ടോയും ആന്റണി പങ്കുവെച്ചിട്ടുണ്ട്്. ഇടികൊണ്ട് പഞ്ചറായാലും സന്തോഷം കണ്ടോയെന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകള്‍ തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ്.
കെജിഎഫ്', 'വിക്രം, 'ബീസ്റ്റ്' തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പറിവാണ് 'ആര്‍ഡിഎക്‌സി'ന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി എന്നിവരും വേഷമിടുന്നു.
മിന്നല്‍ മുരളി' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് പുറമേ 'ബാംഗ്ലൂര്‍ ഡേയ്‌സ്', 'കാട് പൂക്കുന്ന നേരം', 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍', 'പടയോട്ടം' തുടങ്ങിയവ മലയാളത്തിന് സമ്മാനിച്ച സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിലാണ് 'ആര്‍ഡിഎക്‌സ്' ('റോബര്‍ട്ട് ഡോണി സേവ്യര്‍') നിര്‍മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍ പ്രൊഡക്ഷന്‍ മാനേജര്‍ റോജി പി കുര്യന്‍. സാം സി എസാണ് സംഗീതം.