Latest News

ഇൻസ്റ്റഗ്രാമിൽ പുതിയ ലുക്കിലുള്ള ചിത്രം പങ്ക് വച്ചതോടെ 'നീ വെള്ളപ്പൊക്കത്തിൽ ചത്തില്ലേ' എന്ന് ആരാധകന്റെ ചോദ്യം; നിന്നെപോലെയുള്ളവർ ജീവിച്ചിരിക്കുമ്പോൾ കാലൻ എന്നെ വിളിക്കുവോ എന്ന മാസ് മറുപടി നല്കി അനു സിത്താരയും

Malayalilife
ഇൻസ്റ്റഗ്രാമിൽ പുതിയ ലുക്കിലുള്ള ചിത്രം പങ്ക് വച്ചതോടെ 'നീ വെള്ളപ്പൊക്കത്തിൽ ചത്തില്ലേ' എന്ന് ആരാധകന്റെ ചോദ്യം; നിന്നെപോലെയുള്ളവർ ജീവിച്ചിരിക്കുമ്പോൾ കാലൻ എന്നെ വിളിക്കുവോ എന്ന മാസ് മറുപടി നല്കി അനു സിത്താരയും

ഇന്നലെ നടി നമിത പ്രമോദ് പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെ പരിഹാസ കമന്റുമായി വന്നയാൾക്കാണ് താരം മറുപടി നൽകിയത് സോഷ്യൽമീഡിയയയിൽ ഏറെ ചർച്ചയായിരുന്നു. നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ എന്നും കേരളത്തിൽ പ്രളയമുണ്ടായപ്പോൾ സഹായിക്കേണ്ടത് സിനിമാ താരങ്ങളെന്നുമാണ് ഫോട്ടോയ്ക്ക് താഴെ ഒരാൾ കമന്റ് ചെയ്തത്. ഇതിന് മറുപടിയായി സഹായം ചെയ്യുന്നത് നൂറു പേരെ അറിയിക്കണമെന്നില്ല ബ്രോ, നമ്മൾമാത്രം അറിഞ്ഞാൽ മതിയെന്നാണ് നമിതയുടെ പ്രതികരണം. ഇപ്പോളിതാ അനു സിത്താരയും അത്തരത്തിലൊരു പരിഹാസം നേരിട്ടതും അതിന് നടി നല്കിയ മാസ് മറുപടിയുമാണ് ഇന്ന് ചർച്ചയാവുന്നത്.

സോഷ്യൽ മീഡിയയിലും സിനിമയിലും ഒരേപോലെ തിളങ്ങിനിൽക്കുന്ന താരമാണ് അനു സിതാര. മലയാളത്തിലെ മിക്ക മുൻനിര നായകരോടൊപ്പം അഭിനയിച്ച താരത്തിന് കൈനിറയെ ചിത്രങ്ങളാണ് ഉള്ളത്. നടി പങ്ക് വച്ച് ഒരു ചിത്രത്തിന് താഴെനീ വെള്ളപ്പൊക്കത്തിൽ ചത്തില്ലേ' എന്നായിരുന്നു ഒരാൾ കമന്റിട്ടത്.

നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് കമന്റിട്ടത്. അതിന് മറുപടിയായി 'നിന്നെപോലെയുള്ളവർ ജീവിച്ചിരിക്കുമ്പോൾ കാലൻ എന്നെ വിളിക്കുവോ''എന്നായിരുന്നു അനു സിത്താരയുടെ മറുപടി. എന്താായലും നടിയുടെ മറുപടി സോഷ്യൽമീഡിയയുടെ കൈയടി നേടിക്കഴിഞ്ഞു.

anu sithara mass response her hatter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES