Latest News

ബിക്കിനി ധരിച്ച് സണ്‍ഗ്ലാസ് വെച്ച് നിറപുഞ്ചിരിയോടെയിരിക്കുന്ന അനുഷ് ശര്‍മ; ചിത്രം പങ്കുവെച്ചതിന് പിന്നാലെ ആദ്യം കമന്റുമായി എത്തിയത് വിരാട്; സൂര്യന്‍ ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌തെന്ന് അനുഷ്‌ക; ഇരുവരുടെയും സ്‌നേഹത്തെ ഏറ്റെടുത്ത് ആരാധകരും..

Malayalilife
 ബിക്കിനി ധരിച്ച് സണ്‍ഗ്ലാസ് വെച്ച് നിറപുഞ്ചിരിയോടെയിരിക്കുന്ന അനുഷ് ശര്‍മ; ചിത്രം പങ്കുവെച്ചതിന് പിന്നാലെ ആദ്യം കമന്റുമായി എത്തിയത് വിരാട്; സൂര്യന്‍ ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌തെന്ന് അനുഷ്‌ക; ഇരുവരുടെയും സ്‌നേഹത്തെ ഏറ്റെടുത്ത് ആരാധകരും..


പ്രണയിച്ച് വിവാഹിതരായ താരദമ്പതികളാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും. താരവിവാഹങ്ങളെല്ലാം ആഘോഷമാക്കാറുള്ള ആരാധകര്‍ അനുഷ്‌ക-വിരാട് വിവാഹവും ആഘോഷമാക്കിയിരുന്നു. വിവാഹ ശേഷവും താരങ്ങള്‍ക്ക് നല്ല പിന്തുണയാണ് നല്‍കുന്നത്. താരദമ്പതികളുടെ പോസ്റ്റുകള്‍ നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അതുകൊണ്ട് തന്നെ ഇരുവരുടെയും ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പെട്ടെന്ന് തന്നെ തരംഗമായി മാറാറുണ്ട്. അതേസമയം വിവാഹത്തോടെ സിനിമയില്‍ നിന്നും താല്‍ക്കാലികമായി ബ്രേക്കെടുത്തിരിക്കുകയായിരുന്ന അനുഷ്‌ക ശര്‍മ്മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രത്തിലൂടെ വീണ്ടും ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്.

സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിരുന്നെങ്കിലും പുതിയ വിശേഷങ്ങളെല്ലാം താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ താരം ഇന്‍സ്റ്റാഗ്രാമിലൂടെ  പങ്കുവെച്ച ചിത്രം  വൈറലായി മാറിയിരിക്കുകയാണ്.. സൂര്യന്‍ ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തുവെന്നായിരുന്നു ചിത്രത്തിന് താഴെ താരത്തിന്റെ കമന്റ്.  ഇതിന് പിന്നാലെ ചിത്രത്തിന് കമന്റുമായി വിരാട് കോലിയുമെത്തി. ലവ് സിംപലായിരുന്നു അദ്ദേഹം ഭാര്യയ്ക്കായി നല്‍കിയത്. ബിക്കിനി ചിത്രമായിരുന്നു അനുഷ്‌ക പോസ്റ്റ് ചെയ്തത്. സണ്‍ഗ്ലാസ് വെച്ച് നിറപുഞ്ചിരിയോടെയായിരുന്നു താരം പോസ് ചെയ്തത്. ചിത്രം പുറത്തുവന്നതിന് പിന്നാലെയായി ആദ്യം കമന്റുമായെത്തിയതും വിരാടായിരുന്നു. ഇവരുടെ സ്നേഹത്തെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍. 

അതേസമയം അനുഷ്‌കയുടെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സീറോയായിരുന്നു അനുഷ്‌കയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. വിരാടിനൊപ്പം വെസ്റ്റ് ഇന്‍ഡീസിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. വിവാഹം കഴിഞ്ഞതിന് പിന്നാലെയായി നിരവധി സിനിമകളില്‍  അഭിനയിച്ചിരുന്നുവെന്നും അതിനിടയില്‍ ഒരുപാട് ജോലി ചെയ്യുന്നതായി തോന്നിയതിന് ശേഷമാണ് ഇടവേളയെക്കുറിച്ച് ചിന്തിച്ചതെന്നും  താരം നേരത്തെ വ്യക്തമാക്കിയിരുന്നു. വിരാടിനെ കാണുന്നതും കുറവായിരുന്നു. രണ്ടുമാസം സിനിമയില്‍ നിന്നും മാറി നില്‍ക്കാനായി തീരുമാനിച്ചത് അതിന് ശേഷമായിരുന്നു. മാത്രമല്ല ഈ സമയത്ത് തിരക്കഥയൊന്നും വായിക്കില്ലെന്ന് താന്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും അനുഷ്‌ക പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 

Sun kissed & blessed

anushka sharma's beach pic trending in social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES