Latest News

കടത്തനാടന് ധീര വനിത ഉണ്ണിയാര്‍ച്ചയുടെ കിടിലന്‍ മേക്ക് ഓവറുമായി അനുശ്രീ; നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍; തങ്ങള്‍ ആഗ്രഹിച്ച ഉണ്ണിയാര്‍ച്ച ഇത് തന്നെയെന്ന് ആരാധകര്‍

Malayalilife
കടത്തനാടന് ധീര വനിത ഉണ്ണിയാര്‍ച്ചയുടെ കിടിലന്‍ മേക്ക് ഓവറുമായി അനുശ്രീ; നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍; തങ്ങള്‍ ആഗ്രഹിച്ച ഉണ്ണിയാര്‍ച്ച ഇത് തന്നെയെന്ന് ആരാധകര്‍

ലയാളത്തിന്റെ പ്രിയ നടിമാരില്‍ ശ്രദ്ധേയയാളാണ് അനുശ്രീ. താരം സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്നയാളാണ്. അനുശ്രീ ഇടയ്ക്കിടെ പങ്കുവയ്ക്കാറുള്ള ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരിക്കുകയാണ്.

മാമാങ്കം ലുക്കില്‍ ഉണ്ണിയാര്‍ച്ചയായിട്ടാണ് അനുശ്രീയുടെ മേ്ക്ക് ഓവര്‍. അങ്കത്തിനൊരുങ്ങിയ ഭാവത്തിലാണ് അനുശ്രീ. രൂപത്തിലും ഭാവത്തിലും അനുശ്രീ ഉണ്ണിയാര്‍ച്ച തന്നെയെന്ന് ആരാധകരും കുറിക്കുന്നു. കുതിരയോടൊപ്പമുള്ള ചിത്രങ്ങളും അനുശ്രീ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു. 

'മാമാങ്കം എന്നത് കേരള ചരിത്രത്തിന്റെ താളുകളില്‍ ചിതലരിക്കാത്ത ഒരു ഓര്‍മ്മയാണ്. അന്നും ഇന്നും ധീരതയുടെ പര്യായമായി മിന്നിത്തിളങ്ങുന്ന കടത്തനാടിന്റെ ധീര വനിത. ഉണ്ണിയാര്‍ച്ചയും കടത്തനാടന്‍ കഥകളും ഇന്നും നമുക്ക് ആവേശം തരുന്ന ഒന്നാണ്.'ചിത്രങ്ങള്‍ പങ്കുവച്ചതിനൊപ്പം സമൂഹമാധ്യമത്തില്‍ അനുശ്രീ കുറിച്ചു. നിഥിന്‍ നാരായണന്‍ പര്‍കര്‍ത്തിയതാണ് ചിത്രങ്ങള്‍. ശബരിനാഥ് കെ. ആണ് സ്റ്റെലിസ്റ്റ്.

ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെക്ലെയ്‌സിലൂടെ എത്തി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഏറെയുള്ള നടിയുമാണ് അനുശ്രീ.

 

Read more topics: # അനുശ്രീ
anusree latest photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES