Latest News

സമ്മാനം ലഭിച്ചെന്ന് തെറ്റിദ്ധരിച്ച് വേദിയിലെത്തി നിരാശനായി മടങ്ങിയ ആളില്‍ കണ്ടത് എന്റെ അച്ഛനെ;.പെട്ടെന്ന് സങ്കടം വന്നു..' സോഷ്യല്‍ മീഡിയയില്‍ വൈറലായ വിഡീയോയ്ക്ക് പിന്നിലെ കഥ അനുശ്രീ പങ്ക് വച്ചതിങ്ങനെ

Malayalilife
സമ്മാനം ലഭിച്ചെന്ന് തെറ്റിദ്ധരിച്ച് വേദിയിലെത്തി നിരാശനായി മടങ്ങിയ ആളില്‍ കണ്ടത് എന്റെ അച്ഛനെ;.പെട്ടെന്ന് സങ്കടം വന്നു..' സോഷ്യല്‍ മീഡിയയില്‍ വൈറലായ വിഡീയോയ്ക്ക് പിന്നിലെ കഥ അനുശ്രീ പങ്ക് വച്ചതിങ്ങനെ

മനസിലെ നന്മകള്‍ വറ്റാതിരിക്കുമ്പോഴാണ് നാം യഥാര്‍ത്ഥ മനുഷ്യന്മാരാകുന്നത്. അതുപോലെ ഒരു നന്മയും സ്‌നേഹവും നിറഞ്ഞ ഹൃദയത്തിനുടമയാണ് നടി അനുശ്രീയും എന്നു തെളിയിക്കുന്ന ഒരു വീഡിയോയായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധി സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് പതിവായി എത്തുന്ന നടി അനുശ്രി പതിവു ചടങ്ങിന് ആലപ്പുഴയിലെ ഒരു ടെക്‌സ്‌റ്റൈല്‍സ് ഷോപ്പിലെത്തിയതായിരുന്നു താരം. ഉദ്ഘാടനത്തോടൊപ്പം ഒരു നറുക്കെടുപ്പും ഉണ്ടായിരുന്നു. ആ നറുക്കെടുപ്പില്‍ വിജയിയെ തിരഞ്ഞെടുത്തത് നടി അനുശ്രീ ആയിരുന്നു. 

ഇപ്പോഴിതാ, അന്നത്തെ സംഭവത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടി അനുശ്രീ. സമ്മാനം ലഭിച്ചെന്ന് തെറ്റിദ്ധരിച്ച് വേദിയിലെത്തിയ ശേഷം നിരാശനായി മടങ്ങിയ മധ്യവയസ്‌കനെ സഹായിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി അനുശ്രീ. അദ്ദേഹത്തില്‍ തന്റെ അച്ഛനെയാണ് കണ്ടതെന്നും നെഞ്ചുപൊട്ടുന്ന വേദന തോന്നിയതുകൊണ്ടാണ് സഹായിച്ചതെന്നും അനുശ്രീ പറഞ്ഞു. ആരും കാണാനോ പ്രശസ്തിക്കോ വേണ്ടിയല്ല താനത് ചെയ്തതെന്നും നടി വ്യക്തമാക്കി. 

ഒരു ഉദ്ഘാടനച്ചടങ്ങിനിടെ നടന്ന ലക്കി ഡ്രോയിലാണ് സംഭവങ്ങളുടെ തുടക്കം. നറുക്കെടുത്ത നമ്പറിനോട് സാമ്യമുള്ള നമ്പര്‍ കൈവശമുണ്ടായിരുന്ന മധ്യവയസ്‌കന്‍, തനിക്കാണ് സമ്മാനം ലഭിച്ചതെന്ന് കരുതി വേദിയിലേക്ക് വരികയായിരുന്നു. എന്നാല്‍ സമ്മാനം തനിക്കല്ലെന്നറിഞ്ഞ് അദ്ദേഹം നിരാശയോടെ മടങ്ങിപ്പോകുന്നത് കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നിയെന്ന് അനുശ്രീ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. 

'അദ്ദേഹം മടങ്ങിപ്പോകുന്നത് കണ്ടപ്പോള്‍ എന്റെ അച്ഛനെപ്പോലെയാണ് തോന്നിയത്. അച്ഛന്റെ സ്ഥാനത്ത് അദ്ദേഹത്തെ കണ്ടപ്പോള്‍ നെഞ്ചിടിക്കുന്നൊരു വേദനയായിരുന്നു. ആ നിമിഷം തോന്നിയ ഒരു കാര്യം ചെയ്തുവെന്നേയുള്ളൂ,' അനുശ്രീ പറഞ്ഞു. താന്‍ മാത്രമല്ല, കടയുടമയും അദ്ദേഹത്തെ സഹായിക്കാന്‍ മുന്നോട്ട് വന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. വേദിയില്‍ വെച്ച് പരസ്യമായി സഹായം നല്‍കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും, എന്നാല്‍ അവിടെയുണ്ടായിരുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും അനുശ്രീ വിശദീകരിച്ചു. 

വീഡിയോ വൈറലായതോടെ നിരവധി പേരാണ് അനുശ്രീയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 'കഴിഞ്ഞ രണ്ടുദിവസമായി ഒരുപാട് കോളുകളും സന്ദേശങ്ങളും വന്നു. വീഡിയോ കണ്ടപ്പോള്‍ തങ്ങള്‍ക്കുപോലും സങ്കടം തോന്നിയെന്ന് പലരും പറഞ്ഞു. നേരിട്ട് കണ്ട എനിക്ക് എത്രമാത്രം വിഷമം തോന്നിയിട്ടുണ്ടാകുമെന്ന് ഓര്‍ക്കണം,' അനുശ്രീയുടെ വാക്കുകള്‍. തന്റെ പ്രവൃത്തിക്ക് ജനങ്ങള്‍ നല്‍കിയ സ്‌നേഹവും അംഗീകാരവും വലിയൊരു ഭാഗ്യമായി കാണുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. ഈ സംഭവത്തിലൂടെ പ്രകടമായ മാനുഷികതയ്ക്ക് ലഭിച്ച വലിയ അംഗീകാരത്തില്‍ ഏറെ സന്തോഷമുണ്ടെന്നും അനുശ്രീ പറഞ്ഞു. 

അതേസമയം, അന്ന് വേദിയില്‍ അനുശ്രീയ്‌ക്കൊപ്പം ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയനും എന്നിവര്‍ ഉണ്ടായിരുന്നു. വിഡിയോ പുറത്തുവന്നതോടെ അനുശ്രീയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. അനുശ്രീയുടെ നല്ല മനസ്സിനെ വാനോളം പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ. ''ഒരു ചെറിയ പൂവ് കിട്ടുമെന്ന് കരുതി പ്രതീക്ഷയോടെ സ്റ്റേജില്‍ കയറിവന്ന ചേട്ടന്, ഒരു പൂന്തോട്ടം തന്നെ കൊടുത്തു മനസ്സ് നിറച്ചുവിട്ട അനുശ്രീ,'' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ''അനുശ്രീയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കില്‍ ഒരുപക്ഷേ അവരുടെ മാതാപിതാക്കളെ ഓര്‍ത്തു കാണും, മനുഷ്യനായിട്ട് കാര്യമില്ല മനുഷ്യത്വം ഉണ്ടാവണം. മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ല. എല്ലാവരിലും ഈ ഒരു അംശം ഉണ്ടാവണം,'' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

 

Read more topics: # അനുശ്രീ
actress anusree opens up virul vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES