വളരെ കുറഞ്ഞ കാലം കൊണ്ട് സിനിമാലോകത്ത് തന്റേതായൊരു സ്ഥാനം കണ്ടെത്തിയ അനുശ്രീ ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞു. ഇപ്പോഴും അഭിനയത്തില്‍ സജീവമായിരിക്കുകയാണ്. സിനിമയ്ക്ക് പുറത്തും ഒരു നാട്ടിന്‍പുറത്തുകാരിയായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് അനുശ്രീ. ജന്മനാടായ പത്തനാപുരത്തെ ഉത്സവങ്ങളിലും മറ്റ് ആഘോഷങ്ങളിലും അനുശ്രീ പങ്കെടുക്കാറുണ്ട്. നാട്ടിന്‍പുറത്തുകാരിയായാണ് മിക്ക സിനിമകളിലും അനുശ്രീയെ കണ്ടിട്ടുള്ളത്. ഇതിഹാസ എന്ന സിനിമയിലാണ് നടിക്ക് വ്യത്യസ്ത റോള്‍ ലഭിച്ചത്. താരമായപ്പോഴും അനുശ്രീ സിനിമാ ലോകത്തിന്റെ നിറപകിട്ടില്‍ സ്വയം മറന്നിട്ടില്ലെന്ന് ആരാധകര്‍ പറയാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്റെ ജീവിതം എല്ലാവരും വിചാരിക്കുന്നത് പോലെ അല്ല എന്ന് പറഞ്ഞിരിക്കുകയാണ് അനുശ്രീ. താന്‍ വീട് വച്ചിരിക്കുന്നത് ലോണ്‍ എടുത്തിട്ടാണ്.
എല്ലാവരും കാണുമ്പോള്‍ എനിക്ക് വളരെ നല്ല ജീവിതമാണെന്ന് തോന്നാമെങ്കിലും, സത്യം അങ്ങനെയല്ല. മറ്റുള്ളവര്‍ എങ്ങനെ ചെയ്യാറുണ്ടോ, അതുപോലെയാണ് ഞാനും എന്റെ വീട് പണിതത് ബാങ്കില്‍ നിന്ന് വലിയൊരു ലോണ്‍ എടുക്കിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അതിനാല്‍ ഇപ്പോഴും ആ ലോണ്‍ തീര്‍ക്കാനുള്ള വലിയ ബാധ്യതയാണ് എനിക്ക് മേലുള്ളത്. പലരും എന്റെ സ്ഥിതി മനസ്സിലാക്കാതെ, എല്ലാം എളുപ്പത്തിലായെന്നു കരുതി പലവിധ കളിയുകളും ട്രോളുകളും നടത്തുന്നു. എല്ലാവരും വിചാരിക്കുന്നത് പോലെ അല്ല എന്റെ ജീവിതം. എല്ലാവരും ചെയ്യുന്നത് പോലെ ലോണ്‍ എടുത്തിട്ടാണ് എന്റെ വീട് പണിയും പൂര്‍ത്തിയാക്കിയത്. നിങ്ങള്‍ ഒക്കെ വിചാരിക്കുന്നതിലും അപ്പുറമാണ്. രണ്ട് കിഡ്‌നിയുണ്ട്. ഒരു കിഡ്‌നി മതിയല്ലോ എന്ന് കഴിഞ്ഞ ദിവസം കൂടി പറഞ്ഞതാണ്. മുഴുവന്‍ ലോണിന്‍മേലുള്ള കളിയാണെന്നും അനുശ്രീ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അനുശ്രീ കൊച്ചിയില്‍ പുതിയ വീട് വെക്കുന്നത്. സിനിമാ മേഖലയിലെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ചടങ്ങിനെത്തി. ദിലീപ്, ഉണ്ണി മുകുന്ദന്‍, ശിവദ, അദിതി രവി, ഗ്രേസ് ആന്റണി, നിഖില വിമല്‍, നിരഞ്ജന അനൂപ്, ആര്യ ബാബു, സുരഭി ലക്ഷ്മി, നമിത പ്രമോദ്, അപര്‍ണ ബാലമുരളി, അനന്യ, ലാല്‍ജോസ് തുടങ്ങി നിരവധി പേര്‍ ചടങ്ങിനെത്തിയിരുന്നു.
ഇതിന്റെ വീഡിയോ അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'എന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകള്‍ക്കൊപ്പം, എന്റെ പുതിയ വീട്ടില്‍ മനോഹരമായ ഒരു സായാഹ്നം പങ്കുവെയ്ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഇനിയുള്ള ജീവിതകാലം മുഴുവന്‍ താലോലിക്കാന്‍ ഈ ഓര്‍മകളുണ്ടാകും. പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി.'- എന്നാണ് ഗൃഹപ്രവേശന വീഡിയോയിക്കൊപ്പം അനുശ്രീ കുറിച്ചത്.
കൊച്ചിയില്‍ സ്വന്തമായൊരു വീട് എന്നത് തന്റെ സ്വപ്നമായിരുന്നെന്ന് അനുശ്രീ പറയുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ ഒരു ഫ്ളാറ്റ് അനുശ്രീ സ്വന്തമാക്കിയിരുന്നു. എന്റെ സുഹൃത്തുക്കളാണ് ഈ വീടുണ്ടാക്കാന്‍ കൂടെ നിന്നത്. കൊച്ചിയില്‍ വീട് വയ്ക്കണം എന്നാഗ്രിച്ച് ആദ്യം വാങ്ങിയ സ്ഥലം ഇതായിരുന്നു. എന്നാല്‍ പിന്നീട് ചില കാരണങ്ങള്‍കൊണ്ട് അത് നീണ്ടുപോയി. വേറൊരു ഫ്ളാറ്റ് വാങ്ങി. ഇപ്പോഴാണ് ആദ്യം വാങ്ങിയ സ്ഥലത്ത് വീട് പണിതത്. നാലഞ്ച് വര്‍ഷം കൊണ്ടാണ് ഇപ്പോള്‍ ഈ വീട് ഒരുങ്ങിയത്. കൂടെനിന്ന എല്ലാവരോടും സ്നേഹം.'-അനുശ്രീ പറഞ്ഞിരുന്നു.
എനിക്കേറ്റവും ഇഷ്ടം സിനിമയില്‍ അഭിനയിക്കാനാണ്. ആരോ?ഗ്യമുള്ളിടത്തോളം കാലം അതിന് നിയന്ത്രണം വെക്കാതെ എന്നെ സിനിമയില്‍ അഭിനയിക്കാന്‍ വിടുന്ന ആളായിരിക്കണം. പിന്നെ അമ്മ, അച്ഛന്‍, ചേട്ടന്‍ എന്നിവരെ വിട്ട് ഒരു കാര്യവും ഇല്ല. എന്താണ് ഉദ്ദേശം എന്ന് ഇപ്പോള്‍ എന്റെയടുത്ത് വീട്ടുകാര്‍ ചോദിക്കും. 23 വയസില്‍ കല്യാണം കഴിക്കുമ്പോള്‍ ഇനി മറ്റൊരു വീട്ടില്‍ ജീവിക്കാം എന്ന ചിന്ത വരും. ഞാന്‍ പത്ത് വര്‍ഷം കൂടി ഇപ്പുറത്തേക്ക് വന്നു. 34 വയസായി. 34 വയസ് വരെ ഇവിടെ താമസിച്ചിട്ട് ഇനി എനിക്ക് വേറൊരിടത്ത് പോകാന്‍ വയ്യ, അതുകൊണ്ട് ഇങ്ങോട്ടേക്ക് വരുന്ന ആരെയെങ്കിലും നമുക്ക് നോക്കാം എന്നാണ് വിവാഹത്തെ കുറിച്ച് അനുശ്രീ പറഞ്ഞത്.