Latest News

40-കാരനെ വീഴ്ത്താന്‍ ശ്രമിക്കുന്ന 20-കാരി; സൂര്യയുടെ നായികയായി മമിത ബൈജു; വിശ്വനാഥ് ആന്‍ഡ് സണ്‍സ് ടീസര്‍ പുറത്ത് 

Malayalilife
 40-കാരനെ വീഴ്ത്താന്‍ ശ്രമിക്കുന്ന 20-കാരി; സൂര്യയുടെ നായികയായി മമിത ബൈജു; വിശ്വനാഥ് ആന്‍ഡ് സണ്‍സ് ടീസര്‍ പുറത്ത് 

ദുല്‍ഖര്‍ സല്‍മാന്റെ ശ്രദ്ധേയമായ തെലുങ്ക് ചിത്രം 'ലക്കി ഭാസ്‌കര്‍' സംവിധായകന്‍ വെങ്കി അട്ലൂരി സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മലയാളി താരം മമിത ബൈജുവാണ് നായിക. 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ 1.44 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തുവന്നിരിക്കുന്നത്.

നാല്‍പ്പതുകളിലുള്ള പ്രൊഫഷണല്‍ ഷൂട്ടറായ സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രമായാണ് സൂര്യ ചിത്രത്തില്‍ എത്തുന്നത്. ഓരോ തവണ പ്രണയം തുറന്നുപറയുമ്പോഴും പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി മമിതയുടെ കഥാപാത്രത്തിന്റെ പ്രണയാഭ്യര്‍ഥന നിരസിക്കുന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 

ഇരുപതുകാരിയുടെ വേഷമാണ് മമിതയുടേതെന്നും ടീസറില്‍നിന്ന് വ്യക്തമാവുന്നു.രാധിക ശരത്കുമാറും രവീണ ടണ്ഠണും പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കും. സിത്താര എന്റര്‍ടെയ്ന്‍മെന്റ്സിന്റേയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റേയും ശ്രീകര സ്റ്റുഡിയോസിന്റേയും ബാനറില്‍ നാഗവംശിയും സായ് സൗജന്യയും ചിത്രം നിര്‍മിക്കുന്നു. ജൂലായില്‍ ചിത്രം പുറത്തിറങ്ങും.

ജി.വി. പ്രകാശ് കുമാറിന്റേതാണ് സംഗീതം. മലയാളികളായ നിമിഷ് രവിയും ബംഗ്ലാനും ചിത്രത്തിന്റെ അണിയറയിലുണ്ട്. 'ലക്കി ഭാസ്‌കറി'ന് ശേഷം നിമിഷ് തെലുങ്കിലേക്ക് ഛായാഗ്രഹനായി തിരിച്ചെത്തുകയാണ്. 'കാന്താര എ ലെജന്‍ഡ്: ചാപ്റ്റര്‍ വണ്ണി'ന് ഉള്‍പ്പെടെ ഭീമന്‍ സെറ്റുകള്‍ ഒരുക്കിയ ബംഗ്ലാന്‍ ആണ് 'വിശ്വനാഥ് ആന്‍ഡ് സണ്‍സി'ന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. നിമിഷും ബംഗ്ലാനും മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റായ 'ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യില്‍ ഒന്നിച്ചിരുന്നു. നവീന്‍ നൂലിയാണ് ചിത്രസംയോജനം.

Vishwanath and Sons TEASER Suriya Mamitha Baiju

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES