Latest News

ചേട്ടാ ക്യാഷ് ഞാന്‍ ജി പേ ചെയ്യാം; എനിക്ക് ആ അങ്കിള്‍ന് ക്യാഷ് കൊടുക്കണം; നറുക്കടിച്ചെന്ന് കരുതി വേദിയിലെത്തി നിരാശനായി മടങ്ങിയ വ്യക്തിക്ക് പണം നല്കി നടി അനുശ്രീ; സോഷ്യല്‍ മീഡിയയുടെ ഹൃദയം നുറക്കിയ നടിയുടെ  വീഡിയോയ്ക്ക്‌ പിന്നില്‍ സംഭവിച്ചത്

Malayalilife
ചേട്ടാ ക്യാഷ് ഞാന്‍ ജി പേ ചെയ്യാം; എനിക്ക് ആ അങ്കിള്‍ന് ക്യാഷ് കൊടുക്കണം; നറുക്കടിച്ചെന്ന് കരുതി വേദിയിലെത്തി നിരാശനായി മടങ്ങിയ വ്യക്തിക്ക് പണം നല്കി നടി അനുശ്രീ; സോഷ്യല്‍ മീഡിയയുടെ ഹൃദയം നുറക്കിയ നടിയുടെ  വീഡിയോയ്ക്ക്‌ പിന്നില്‍ സംഭവിച്ചത്

യുവ നടിമാര്‍ക്കിടയില്‍ ഏറെ ശ്രദ്ധേയയായ നടിയാണ് അനുശ്രീ.അഭിനയം കൊണ്ടു മാത്രമല്ല ശക്തമായ നിലപാടുകളിലൂടെയും അനുശ്രീ ശ്രദ്ധ നേടിയിട്ടുണ്ട്. പലപ്പോഴും ഉത്സവങ്ങളിലും സാംസ്‌കാരിക പരിപാടികളിലും ഒക്കെ അനുശ്രീ സജീവ സാന്നിധ്യമാണ്. മറ്റു നടിമാരില്‍ നിന്ന് വ്യത്യസ്തമായി പൊതുമധ്യത്തില്‍ സാധാരണക്കാരെ പോലെ ഇടപെടാനുള്ള അനുശ്രീയുടെ കഴിവും പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

നടി അനുശ്രീയിലെ മനുഷ്യസ്‌നേഹിയെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ.നടി അനുശ്രീ പങ്കെടുത്ത ഒരു ടെക്സ്‌റ്റൈല്‍ ഷോപ്പ് ഉദ്ഘാടനത്തിനിടെ ഉണ്ടായ സംഭവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സമ്മാനം ലഭിച്ചെന്ന് തെറ്റിദ്ധരിച്ച് വേദിയിലെത്തിയ വൃദ്ധനും അദ്ദേഹത്തിന്റെ സങ്കടം കണ്ട് കണ്ണുനിറഞ്ഞുപോയ അനുശ്രീയുമാണ് വീഡിയോയില്‍ നിറയുന്നത്.

ടെക്സ്റ്റൈല്‍ ഷോപ്പ് ഉദ്ഘാടനത്തിന്റെ ഭാഗമായി നറുക്കെടുപ്പ് വെച്ചിരുന്നു. ഇതില്‍ 10000 രൂപയായിരുന്നു ഒരു സമ്മാനം. തന്റെ കയ്യിലുള്ള നറുക്കിലെ നമ്പറാണ് വിളിച്ചതെന്ന് കരുതി ഒരാള്‍ വേദിയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ നമ്പര്‍ കേട്ടത് തെറ്റിയതാണെന്ന മനസിലാക്കിയ ഇദ്ദേഹം സ്റ്റേജില്‍ നിന്നറങ്ങി.

ഏറെ സങ്കടത്തോടെ അദ്ദേഹം മടങ്ങിയത് കണ്ട് അനുശ്രീയുടെ കണ്ണുകള്‍ നിറയുകയും നടി അല്‍പം മാറിയിരുന്ന് കരയുകയുമായിരുന്നു. പിന്നീട് പരിപാടി അവസാനിച്ച ശേഷം ഇയാളെ നേരിട്ട് കാണണമെന്നും സമ്മാനം നല്‍കണമെന്നും അനുശ്രീ പറയുകയായിരുന്നു. ഒടുവില്‍ സദസില്‍ നിന്നും ഇയാളെ കണ്ടുപിടിച്ച ശേഷം അനുശ്രീയും കടയുടമയും ചേര്‍ന്ന് പണം സമ്മാനമായി നല്‍കുകയായിരുന്നു.

ചേട്ടന് പൈസ കൊടുത്തില്ലെങ്കില്‍ എനിക്ക് ഉറക്കം വരില്ലെന്ന് അനുശ്രീ പറയുന്നുണ്ട്. ഉദ്ഘാടനചടങ്ങിലെ ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അനുശ്രീയെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ഒരു ചെറിയ പൂവ് കിട്ടുമെന്ന് കരുതി പ്രതീക്ഷയോടെ സ്റ്റേജില്‍ കയറിവന്ന ചേട്ടന്, ഒരു പൂന്തോട്ടം തന്നെ കൊടുത്തു മനസ്സ് നിറച്ചുവിട്ട അനുശ്രീ', എന്നാണ് ഒരാളുടെ കമന്റ്. 'അനുശ്രീയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കില്‍ ഒരുപക്ഷേ അവരുടെ മാതാപിതാക്കളെ ഓര്‍ത്തു കാണും, മനുഷ്യനായിട്ട് കാരൃമില്ല മനുഷ്യത്വം ഉണ്ടാവണം. മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ല. എല്ലാവരിലും ഈ ഒരു അംശം ഉണ്ടാവണം', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍. എന്തായാലും ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹത്തിന് വഴിവച്ചിട്ടുണ്ട്. 

 

Read more topics: # അനുശ്രീ
actor anusree gets emotional vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES