നീലത്താരമ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ നടിയാണ് അര്‍ച്ചനകവി. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലാത്ത താരം സോഷ്യല്‍ മീഡിയയില്‍ സജീവ ഇടപെടല്‍ നടത്താറുണ്ട്. തന്റെ ബ്ലോഗിലൂടെയും വ്‌ളോഗിലൂടയെും അര്‍ച്ചന സംവദിക്കാറുണ്ട്. കുറച്ചുനാളുകള്‍ക്ക് മുന്‍പ് അര്‍ച്ചനയുടെ ബ്ലോഗ് ഏറെ ചര്‍ച്ചയായിരുന്നു. അതിനുശേഷം നടുറോഡിലെ താരത്തിന്റെ ഫോട്ടോഷൂട്ടും ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ വിവാഹശേഷമുളള അഭിനയത്തെക്കുറിച്ചും തന്റെ ഭര്‍ത്താവിനെക്കുറിച്ചും അര്‍ച്ചന തുറന്നു പറഞ്ഞിരിക്കയാണ്.
മീനവിയല്‍ എന്ന വെബ്‌സീരിസുമായിട്ടാണ് ഇപ്പോള്‍ അര്‍ച്ചന സജീവമാകുന്നത്. തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളെ കൂട്ടിയിണക്കിയാണ് താരം മീനവിയല്‍ എന്ന വെബ്‌സീരിസിന് ജീവന്‍ നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നിന്നതിനെക്കുറിച്ചും തന്റെ വെ ബ്‌സീരിസിനെക്കുറിച്ചും താരം വ്യക്തമാക്കിയിരിക്കയാണ്. മംഗളത്തിനു നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ബ്ലോഗെഴുത്തും വെബ്‌സീരിസുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അര്‍ച്ചന. അര്‍ച്ചനയുടെ രണ്ടാമത്തെ വെബ്‌സീരീസാണ് മീനവിയല്‍. തൂഫാന്‍ മെയിലായിരുന്നു അര്‍ച്ചനയുടെ ആദ്യത്തെ വെബ്‌സീരീസ്. അച്ഛനും മകളുമായിരുന്നു കഥാപാത്രങ്ങളെങ്കില്‍ മീനവിയലില്‍ സഹോദരിയും സഹോദരനും തമ്മിലുളള ബന്ധമാണ് പറയുന്നത്. വെബ്‌സീരിസില്‍ സൈക്കോളജിസ്റ്റിന്റെ വേഷമാണ് അര്‍ച്ചന ചെയ്യുന്നത്. അതിനാല്‍ തന്നെ സൈക്കോളജിയോട് തനിക്ക് ഏറെ താത്പര്യമുണ്ടെന്ന് താരം പറയുന്നു.
താന്‍ സൈക്കോളജിസ്റ്റിനെ കാണാറുണ്ടെന്നും. ഡിപ്രഷനുണ്ടാകുന്ന സമയത്ത് സൈക്കോളജിസ്റ്റിന്റെ സഹായം തേടാറുണ്ടെന്നും അര്‍ച്ചന പറയുന്നു. എന്നാല്‍ പൊതുേവ സൈക്കോളജിസ്റ്റിനെ കാണുന്നത് മാനസിക രോഗമുള്ളവരാണെന്ന് ചിന്തിക്കുന്നവരാണ് നമ്മുടെ സമൂഹത്തിലുള്ളവര്‍.
അതിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ശ്രമം കൂടിയാണ് മീന്‍അവിയല്‍. സൈക്കോളജിസ്റ്റുകളുടെ പ്രൊഫഷണല്‍ ജീവിതവും പേഴ്‌സണല്‍ ലൈഫും വളരെ വ്യത്യസ്തമാണ്. ആ ജീവിതത്തെ ഹ്യൂമറായി ചിത്രീകരിക്കാനൊരു ശ്രമമാണെന്നും താരം പറയുന്നു. ഇന്നത്തെ തലമുറയില്‍ ഒട്ടുമിക്കവരും നേരിടുന്ന പ്രശ്‌നമാണ് വിഷാദരോഗം. ആളുകള്‍ക്ക് അതിനെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ ഈ വെബ്‌സീരീസ് സഹായിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അര്‍ച്ചന പറയുന്നു.
വിവാഹശേഷം സിനിമയില്‍ നിന്നും ബ്രേക്കെടുത്തതിനെക്കുറിച്ചും താരം പറയുന്നു. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് താന്‍ സിനിമയില്‍ എത്തിയതെന്നും വിവാഹം കഴിഞ്ഞെന്നു കരുതി ക്രിയേറ്റിവിറ്റി ഇല്ലാതാകുന്നില്ലല്ലോ എന്നും കഴിവുളളവര്‍ക്ക് അത് പ്രകടിപ്പിക്കാന്‍ പുതിയ പ്ലാറ്റ്‌ഫോമുകള്‍ ഇവിടെയുണ്ട്. അത് ഉളളിടത്തോളം വെറുതെയിരിക്കേണ്ടി വരില്ലെന്നും അര്‍ച്ചന പറയുന്നു.
ഇതുവരെ ഒരു നടിയെന്ന നിലയില്‍ ഒരാള്‍ എഴുതിവച്ച് പറഞ്ഞുതന്നതിനനുസരിച്ച് അഭിനയിക്കുകയായിരുന്നുവെന്നും ആദ്യമായാണ് സ്വന്തമായി എഴുതി അഭിനയിക്കാനുള്ള അവസരം കിട്ടിയതെന്നും അര്‍ച്ചന പറയുന്നു. വെബ്‌സീരിയസ് തുടങ്ങാന്‍ കാരണം ഭര്‍ത്താവ് അബീഷാണെന്നും താരം വ്യക്തമാക്കുന്നു.
വിവാഹത്തിന് മുമ്പ് എങ്ങനെയാണോ അങ്ങനെ തന്നെ ഞാന്‍ മുമ്പോട്ട് പോകണം എന്ന് ചിന്തിക്കുന്ന ലൈഫ് പാര്‍ട്ണറെയാണ് തനിക്ക് കിട്ടിയത്. വിവാഹം കഴിഞ്ഞെന്നു കരുതി പേഴ്‌സണാലിറ്റിയോ രീതികളോ മാറാന്‍ പാടില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് അബീഷെന്നംു അര്‍ച്ചന പറയുന്നു. വിവാഹം കഴിഞ്ഞ് അഭിനയിക്കണോ വീട്ടിലിരിക്കണോ എന്നൊന്നും താന്‍ ചിന്തിച്ചിരുന്നില്ല. എങ്ങനെയായാലും അത് അംഗീകരിക്കാന്‍ തയാറായിരുന്നു.
ഇപ്പോള്‍ ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകാന്‍ തനിക്ക് കഴിയുന്നുണ്ടെന്നും അര്‍ച്ചന അഭിമുഖത്തില്‍ വ്യക്തമാക്കി. താന്‍ മാത്രമല്ല ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടികളാരും സ്വന്തം സ്വ്പനങ്ങള്‍ ഉപേക്ഷിച്ച് കുടുംബിനി ആയിരിക്കുമെന്ന് തനിക്കു തോന്നുന്നില്ലെന്നും അര്‍ച്ചന പറയുന്നു.
സാധാരണ ഭാര്യ ഇമേജില്‍ ഒതുങ്ങിപ്പോയിരുന്നെങ്കില്‍ തനിക്ക് ക്രിയേറ്റീവായി ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ക്രിയേറ്റീവായിട്ട് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് തനിക്ക് കിട്ടിയത് വിവാഹശേഷമാണ്. അത് പ്രേക്ഷകര്‍ക്ക് മനസിലായിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അര്‍ച്ചന പറയുന്നു.