സിനിമാ ലോകത്ത് ഏറെ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന നടനാണ് ആസിഫ് അലി. ഇപ്പോഴിതാ നടന്‍ ശ്രീനാഥ് ഭാസിയും ഭാവനയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് നടന്‍ പങ്ക് വച്ചതാണ് ശ്രദ്ധേയമാകുന്നത്.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമനാണ് ആസിഫിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. നവംബര്‍ നാലിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ അഭിമുഖത്തിലാണ് നടന്‍ സുഹൃത്തുക്കളുമായുള്ള അടുപ്പം പങ്ക് വച്ചത്.
നിറം സിനിമയിലെ എബിയും സോനയും തമ്മിലുള്ള വൈബാണ് താനും ഭാവനയും തമ്മിലുള്ളതെന്നും തന്റെ എല്ലാതല്ലുക്കൊള്ളിത്തരത്തിനും കൂടെ നില്‍ക്കുന്ന വ്യക്തിയാണ് ഭാവനയെന്നും ആസിഫ് പറഞ്ഞു. നമ്മള്‍ കോളേജിലൊക്കെ പഠിക്കുമ്പോള്‍ നമുക്ക് ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ടാവില്ലെ അതായത് എന്തിനും കൂടെ നില്‍ക്കുന്ന നമ്മളെക്കുറിച്ച് എല്ലാമറിയുന്ന സുഹൃത്ത്. എന്റെ എല്ലാ തല്ലുകൊള്ളിത്തരത്തിനും കൂടെ നില്‍ക്കുന്ന ആ ഫ്രണ്ടാണ് ഭാവന.
പല സമയത്തും ഞങ്ങള്‍ക്ക് തന്നെ തോന്നിയിട്ടുണ്ട് ഞങ്ങള്‍ രണ്ടാളും ഒരുമിച്ച് പഠിച്ച് വളര്‍ന്നതാണെന്ന്. ഇപ്പോള്‍ ഞങ്ങള്‍ ഡെയ്ലി കാണാറും സംസാരിക്കാറുമൊന്നുമില്ല.പക്ഷേ ഞങ്ങള്‍ തമ്മില്‍ വളരെ ബ്യൂട്ടിഫുളായ റിലേഷനുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ടാണ് ഭാവന എപ്പോഴും,ആസിഫ് അലി പറഞ്ഞു.
നടന്‍ ശ്രീനാഥ് ഭാസിയുമൊത്തുള്ള സൗഹൃദത്തെ കുറിച്ചും ശ്രീനാഥ് ഭാസി എന്ന വ്യക്തിയെ കുറിച്ചും ആസിഫ് പങ്ക് വച്ചു.ശ്രീനാഥ് ഭാസിയെ ഭാസിക്കുട്ടന്‍ എന്നാണ് ആസിഫ് അലി സ്നേഹത്തോടെ വിളിക്കുന്നത്. ഭാസിക്കുട്ടന്‍ തല്ലിപ്പൊളിയാണ് എന്നാണ് ശ്രീനാഥ് ഭാസിയെ കുറിച്ച് ആസിഫ് പറഞ്ഞത്.
അവന്‍ തിരിച്ച് ദേഷ്യപ്പെടാത്ത ഏക വ്യക്തി ഞാന്‍ മാത്രമായിരിക്കുമെന്നും ആസിഫ് പറഞ്ഞു.അവനെ ഒരുപാട് മനസ്സിലാക്കിയ വ്യക്തിയാണ് ഞാന്‍.. അവനെ എനിക്ക് നന്നായി അറിയാം.. മറ്റുള്ളവര്‍ പറയുന്നത് പോലെയല്ല.. അവന്‍ വളരെ നല്ല വ്യക്തിയാണ്.. അവനെപ്പോലെ അവന്‍ മാത്രമേയുള്ളൂ.. ശ്രീനാഥ് ഭാസിയെ ആളുകള്‍ എന്തുകൊണ്ടാണ് മനസ്സിലാക്കാതെ പോകുന്നത് എന്ന് എനിക്കറിയില്ലെന്നും ആസിഫ് അലി പറയുന്നു..
അവന്റെ സ്വഭാവം അങ്ങനെയാണ്.. പെട്ടെന്ന് ദേഷ്യം വരും.. എന്നാല്‍ എന്നോട് ഒരിക്കലും ചൂടാകാറില്ല,, അവന് അത് സാധിക്കില്ലെന്നും ആസിഫ് അലി പറയുന്നു.. ഹണീബീയുടെ സെറ്റില്‍ അവനെ രാവിലെ വിളിച്ചുര്‍ത്തി സെറ്റില്‍ എത്തിക്കേണ്ട ജോലി എനിക്കായിരുന്നു.. മറ്റാരെങ്കിലും പോയി വിളിച്ചാല്‍ അവന്‍ ദേഷ്യപ്പെടുമായിരുന്നു എന്നും ആസിഫ് അലി പറയുന്നു. നല്ല വ്യക്തിയാണ് എന്നിട്ടും എന്താണ് ഇങ്ങനെയൊക്കെ ഉണ്ടായത് എന്ന് മനസ്സിലാകുന്നില്ല എന്നും ആസിഫ് അലി ശ്രീനാഥ് ഭാസിയെ കുറിച്ച് പറയുന്നു...