Latest News

കഷണ്ടി കയറിയ തല; നരച്ച മുടിയിഴകളും; മലയാളത്തിലെ ആക്ഷന്‍ കിംഗ് ബാബു ആന്റണിയുടെ യഥാര്‍ഥ രൂപം; താരം പങ്കുവച്ച സെല്‍ഫി വൈറല്‍

Malayalilife
topbanner
കഷണ്ടി കയറിയ തല; നരച്ച മുടിയിഴകളും; മലയാളത്തിലെ ആക്ഷന്‍ കിംഗ് ബാബു ആന്റണിയുടെ യഥാര്‍ഥ രൂപം; താരം പങ്കുവച്ച സെല്‍ഫി വൈറല്‍

ലയാള ചലചിത്രങ്ങളിലെ സംഘട്ടനരംഗങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ നടനാണ് ബാബു ആന്റണി. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളില്‍ നായകനായും അഭിനയിച്ചു. പിന്നീട് ഇടയ്ക്കിടെ മാത്രമാണ് ബാബു ആന്റണിയെ മലയാളികള്‍ കണ്ടത്. കുടുംബസമേതം അമേരിക്കയിലെ ഹൂസ്റ്റണിലാണ് ബാബു ആന്റണി താമസിക്കുന്നത്. ബാബു ആന്റണിയുടെ ഭാര്യ റഷ്യക്കാരിയായ ഇവ്ജീനിയ ആണ്. ഇപ്പോള്‍ ഭാര്യക്കൊപ്പം അമേരിക്കയിലാണ് ബാബു ആന്റണിയുടെ സ്ഥിരതാമസം.

കായംകുളം കൊച്ചുണ്ണിയിലെ തങ്ങള്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച തിരിച്ചുവരവാണ് ബാബു ആന്റണി മലയാളസിനിമയില്‍ നടത്തിയത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ എന്ന ചിത്രത്തിലും നായകനാണ് അദ്ദേഹം.യഥാത്ഥ ജീവിതത്തില്‍ അദ്ദേഹം ഷോട്ടോക്കാന്‍ കരാട്ടെയില്‍ 5വേ ഡാന്‍ ബ്ലാക് ബെല്‍റ്റ് ആണ്.  മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് നടന്‍ എന്നറിയപ്പെടുന്ന ബാബു ആന്റണി പങ്കുവച്ച ഒരു പുത്തന്‍ ചിത്രമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

താടിയും മുടിയും നീട്ടി പുതിയ ലുക്കില്‍ നടന്‍ ബാബു ആന്റണി. താരം തന്നെയാണ് സമൂഹമാധ്യമത്തില്‍ പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. 'സെല്‍ഫി ടൈം. ഇതാണ് യഥാര്‍ഥ ഞാന്‍. 1മാ, ടലു.േ23ൃറ. 2020) എന്നാണ് ബാബു ആന്റണി ചിത്രത്തിനു കൊടുത്ത ക്യാപ്ഷന്‍. സാധാരണ വിഗ് വച്ചുള്ള ലുക്കിലാണ് താരം ചിത്രങ്ങളില്‍ എത്തിയിരുന്നത്. വിഗ് ഇല്ലാത്തതു കൊണ്ടു തന്നെയാകണം 'യഥാര്‍ഥ ഞാന്‍' എന്ന് അദ്ദേഹം ക്യാപ്ഷനില്‍ കുറിച്ചത്. നെറ്റി കയറിയ നരകളുള്ള ബാബു ആന്റണിയുടെ ചിത്രം കണ്ട് അമ്പരക്കുകയാണ് ആരാധകര്‍. സാധാരണസ്‌ക്രീനില്‍ കാണുന്ന രൂപത്തില്‍ ചെറുപ്പക്കാരായി തന്നെയാണ് നടീനടന്‍മാരെ പ്രേക്ഷകര്‍ കരുതുന്നത് എന്നതിനാല്‍ തന്നെ ബാബു ആന്റണിയുടെ ഈ ചിത്രം അതിവേഗം വൈറലായി മാറുകയാണ്. പലരും ഇത്തരമൊരു ചിത്രം പോസ്റ്റ് ചെയ്യാന്‍ ബാബു ആന്റണി കാണിച്ച ആര്‍ജ്ജവത്തെ അഭിനന്ദിക്കുകയാണ്.

baby antonys new selfie pic goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES