Latest News

സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തിളങ്ങിയ കുഞ്ഞിത്താരം; മലയാളത്തിലെ കുഞ്ഞു സുന്ദരിയെ ഇപ്പോള്‍ കണ്ടോ; ബേബി നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് കണ്ണ്തള്ളി ആരാധകര്‍; വളര്‍ന്ന് സുന്ദരിയായെന്ന് കമന്റുകളും 

Malayalilife
സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തിളങ്ങിയ കുഞ്ഞിത്താരം; മലയാളത്തിലെ കുഞ്ഞു സുന്ദരിയെ ഇപ്പോള്‍ കണ്ടോ; ബേബി നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് കണ്ണ്തള്ളി ആരാധകര്‍; വളര്‍ന്ന് സുന്ദരിയായെന്ന് കമന്റുകളും 

ലയളത്തിന്റെ സൂപ്പര്‍താരങ്ങളൊടൊപ്പം സിനിമയിലേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളത്തിന്റ നിറസാന്നിധ്യമായിരുന്ന കുഞ്ഞുതാരമാണ് ബേബി നയന്‍താര. മോഹന്‍ലാല്‍, മമ്മൂട്ടി, കുഞ്ചാക്കോ എന്നിവരുടെയെല്ലാം ചിത്രങ്ങളിലൂടെയാണ് താരത്തിനെ ശ്രദ്ധിക്കപ്പെട്ടത്. 2006 ലായിരുന്നു നയന്‍താര ആദ്യമായി സിനിമയിലഭിനയിക്കുന്നത്. ഇപ്പോള്‍ താരത്തിന് പതിനേഴ് വയസാണ് പ്രായം 

കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയതോടെ ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള സത്യന്‍ മെമ്മോറിയല്‍ അവാര്‍ഡും താരത്തിനെ തേടിയെത്തി. കിലുക്കം കിലുകിലുക്കം, സ്വര്‍ം, ലൗഡ് സ്പീക്കര്‍, ട്രിവാന്‍ട്രം ലോഡ്ജ്, മറുപടി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തു. പത്ത് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ 26 ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ വേഷങ്ങള്‍ അഭിനയിച്ച് കൈയ്യടി നേടുകയും ചെയ്തു. 

ബാലതാരമാണെങ്കിലും  സിനിമകളിലെ പ്രകടനം ശ്രദ്ദേയമായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.തന്റെ പഴയ ചിത്രങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ നയന്‍താര ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലാകുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഒട്ടേറെ പേജുകള്‍ നയന്‍താരയുടെ ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ മറുപടി, ലിറ്റില്‍ സൂപ്പര്‍മാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബേബി നയന്‍താര അഭിനയിച്ചിരുന്നു.

കൊല്ലം സ്വദേശിയായ മണിനാഥ് ചക്രവര്‍ത്തി, ബിന്ദുമണിനാഥിന്റെയും ഇളയമകളാണ് നയന്‍താര.നയന്‍താരയുടെ യഥാര്‍ത്ഥ പേര് നയന്‍താര ചക്രവര്‍ത്തി എന്നാണ്. തിരുവനന്തപുരത്തെ ക്രിസ്റ്റ് നഗര്‍ സ്‌കൂളില്‍ പത്താം ക്ലാസ് പഠനം കഴിഞ്ഞ ശേഷം  ത്രിപ്പുണ്ണിത്തുറയിലെ ചോയിസ് സ്‌കൂളിലാണ് ഹയര്‍ സെക്കന്ററി പഠനം തുടരുന്നത്. 

Read more topics: # baby nayantara,# malayalam actress,#
baby nayantara new pic

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES