Latest News

ഒരു മാസത്തോളമായി ഞാന്‍ കേരളത്തില്‍ ഇല്ല;അമ്മയ്ക്കൊപ്പമാണ്; അമ്മയോടൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താനിപ്പോള്‍;  ബാലയുടെ രണ്ടാം വിവാഹവും അവസാനിച്ചോ? ബാലയുടെ വാക്കുകള്‍ ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ

Malayalilife
 ഒരു മാസത്തോളമായി ഞാന്‍ കേരളത്തില്‍ ഇല്ല;അമ്മയ്ക്കൊപ്പമാണ്; അമ്മയോടൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താനിപ്പോള്‍;  ബാലയുടെ രണ്ടാം വിവാഹവും അവസാനിച്ചോ? ബാലയുടെ വാക്കുകള്‍ ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പരിഹസപ്പെടുകയും കളിയാക്കപ്പെടുകയും ചെയ്തിട്ടുള്ള താരമാണ് ബാല. നടന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇപ്പോളിതാ വീണ്ടും നടന്റെ വ്യക്തിജീവിതമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍്ച്ച.

കഴിഞ്ഞ വര്‍ഷമാണ് നടന്‍ രണ്ടാമതും വിവാഹിതനായത്.ഡോക്ടര്‍ എലിസബത്ത് ആണ് ബാലയുടെ ഭാര്യ. ഗായിക അമൃതയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം ഒറ്റയ്ക്ക് ജീവിക്കുകയായിരുന്നു ബാല. വിവാഹശേഷം എലിസബത്തിനൊപ്പമുള്ള ഓരോ നിമിഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് പതിവായിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി ഒരു വിവരവുമില്ല.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ബാലയുടെയും എലിസബത്തിന്റെയും വിവാഹവാര്‍ഷികമായിരുന്നു. എന്നാല്‍ അന്നും ആശംസകള്‍ പറഞ്ഞുള്ള പോസ്റ്റോ ചിത്രങ്ങളോ ഒന്നും വന്നിരുന്നില്ല. ഇതോടെയാണ് ബാലയുടെ രണ്ടാം വിവാഹവും അവസാനിച്ചോ എന്ന ചോദ്യം ഉയര്‍ന്നു വരുന്നത്. മാത്രമല്ല പുതുതായി നല്‍കിയ അഭിമുഖവും ചര്‍ച്ചയാകുകയാണ്.

''എനിക്കിപ്പോള്‍ നല്ല സമയമാണ്. ഒരു മാസത്തോളമായി ഞാന്‍ കേരളത്തില്‍ ഇല്ല. അമ്മയ്‌ക്കൊപ്പമാണ്. ഓണത്തിന് കേരളത്തിലേക്ക് വന്നിരുന്നു. പക്ഷെ രണ്ട് ദിവസം കൊണ്ട് തിരിച്ചു പോകേണ്ട അത്യാവശ്യം ഉണ്ടായി. അമ്മയോടൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താനിപ്പോള്‍'' എന്നാണ് ബാല പറയുന്നത്.

മാത്രമല്ല അമ്മയ്ക്ക് വേണ്ടി കേരളത്തില്‍ പുതിയ ഫ്ളാറ്റ് വാങ്ങിയെന്നും അവിടെയാണ് ഇപ്പോള്‍ താമസിക്കുന്നത് എന്നൊക്കെ പറഞ്ഞിട്ടും ഭാര്യ എലിസബത്തിനെ കുറിച്ചോ അവരുടെ കൂടെ താമസിക്കുന്നതിനെ പറ്റിയോ നടന്‍ പറഞ്ഞില്ല. ഇതാണ് ആരാധകര്‍ക്കിടയില്‍ പോലും സംശയത്തിന് വഴിയൊരുക്കിയത്.

bala and elizabeth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES