Latest News

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ശക്തിമാന്‍ വീണ്ടും എത്തുമോ? മിന്നല്‍ മുരളിയുടെ സംവിധായകനുമായി ശക്തിമാന്‍ ടീം ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്

Malayalilife
ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ശക്തിമാന്‍ വീണ്ടും എത്തുമോ? മിന്നല്‍ മുരളിയുടെ സംവിധായകനുമായി ശക്തിമാന്‍ ടീം ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്

സോണി പിക്‌ചേഴ്‌സിന്റെ 'ശക്തിമാന്‍' ട്രൈലോജി സംവിധാനം ചെയ്യാന്‍ മലയാളത്തിന്റെ സൂപ്പര്‍ സംവിധായകന്‍ ബേസില്‍ ജോസഫ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളിയുടെ സംവിധായകനുമായി ശക്തിമാന്‍ ടീം ചര്‍ച്ച നടത്തിയതായാണ് പുതിയ വിവരം. 

നിലവില്‍ ശക്തിമാനായി ആരാകും അഭിനയിക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ ഐതിഹാസിക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നിര്‍മ്മാതാക്കളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് രണ്‍വീര്‍ സിംഗ് ആണ് എന്നാണ് വിവരം. എന്നാല്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്നോ ബേസിലില്‍ നിന്നോ ഇത് സംബന്ധിച്ച യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മിന്നല്‍ മുരളിക്ക് ലോകമെമ്പാടും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മലയാളത്തില ആദ്യ സൂപ്പര്‍ ഹീറോ പദവയുള്ള മിന്നല്‍ മുരളി നെറ്റ്ഫ്ലിക്‌സിലും ട്രെന്‍ഡിങായിരുന്നു.കേരളത്തിലെ ഒരു നാട്ടിന്‍ പുറത്ത് രണ്ട് സൂപ്പര്‍ ഹീറോകള്‍ ഉണ്ടാകുന്നതും അതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമായിരുന്നു മിന്നല്‍ മുരളി സിനിമയില്‍ ഉണ്ടായിരുന്നത്. 

ഗുരു സോമസുന്ദരം,അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തത്.
        

Read more topics: # ശക്തിമാന്‍'
basil joseph sakthiman

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES