Latest News

മമ്മുട്ടിയുടെ ബസൂക്ക വരുന്നു; പുതിയ അപ്‌ഡേഷന്‍ നാളെ 5 മണിക്ക് പുറത്തിറക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍

Malayalilife
 മമ്മുട്ടിയുടെ ബസൂക്ക വരുന്നു; പുതിയ അപ്‌ഡേഷന്‍ നാളെ 5 മണിക്ക് പുറത്തിറക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍

രിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസും തിയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് മമ്മൂട്ടി ചിത്രം 'ബസൂക്ക'യുടെ പുതിയ അപ്‌ഡേഷന്‍ നാളെ അഞ്ച് മണിക്ക്. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ക്രൈം ഡ്രാമയാണ്.

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി.എബ്രഹാമും ഡോള്‍വിന്‍ കുര്യാക്കോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ തെന്നിന്ത്യന്‍ നടനും സംവിധായകനുമായ ഗൗതം മേനോന്‍ സുപ്രധാന വേഷത്തിലെത്തുന്നു.

മലയാളത്തില്‍ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് സംവിധായകന്‍ ഡീനോ ഡെന്നിസ്.

'കാപ്പ'യുടെ വന്‍ വിജയത്തിന് ശേഷം സരിഗമയും തിയേറ്റര്‍ ഓഫ് ഡ്രീംസും ഒന്നിക്കുന്ന ചിത്രമാണ് 'ബസൂക്ക'. റിലീസിനൊരുങ്ങി നില്‍ക്കുന്ന ടൊവിനോ ചിത്രം 'അന്വേഷിപ്പിന്‍ കണ്ടെത്തും' ഈ കൂട്ടുകെട്ടില്‍ ഒരുക്കുന്ന സിനിമയാണ്. പിആര്‍ഒ: ശബരി

Read more topics: # 'ബസൂക്ക'
bazooka movie mammotty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES