പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടതാരമാണ് സൈജു കുറുപ്പ്. മയൂഖം എന്ന ചിത്രത്തിലൂടെ സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ച സൈജു കുറുപ്പ് ഇന്ന് നായകനായും സഹ നടനായും മികച്ച സിനിമകളുടെ ഭാഗമാണ്.മലയാളികള്‍ക്ക് പ്രിയപ്പെട്ട നിരവധി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യം, മോഹിനിയാട്ടം എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനമായിരുന്നു സൈജു കുറുപ്പ് കാഴ്ചവച്ചത്.
ഇപ്പോഴിതാ ബോക്‌സ് ഓഫീസില്‍ 50 കോടി ക്ലബ്ബില്‍ കയറിയിട്ടും തന്റെ പ്രതിഫലത്തില്‍ ഇപ്പോഴും വലിയ മാറ്റമില്ലെന്ന് പറയുകയാണ് സൈജു കുറുപ്പ്. താന്‍ 1.5 കോടി ശമ്പളം വാങ്ങുന്നുണ്ട് എന്ന അശരീരി കേട്ട് ഞെട്ടിയെന്നും സൈജു കുറുപ്പ് പറഞ്ഞു.
'ഞാന്‍ വാങ്ങിച്ച് കൊണ്ടിരിക്കുന്ന സാലറിയുടെ ഡബിള്‍ പോലും ആക്കിയിട്ടില്ല ഇതുവരെ. പക്ഷേ എന്നോട് ഒന്ന് രണ്ടു പേര് പറഞ്ഞു ഒരു അശരീരി കേട്ടുവെന്ന്, ഞാന്‍ 1.5 കോടി ശമ്പളം ആക്കിയെന്ന്. അത് കേട്ടപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. പക്ഷേ ഒരു സന്തോഷം തോന്നി. അങ്ങനെ ചില ആളുകള്‍ എന്നെ വാല്യൂ ചെയ്യുന്നുണ്ടല്ലോ. പക്ഷെ സത്യത്തില്‍ അത്രയൊന്നും കിട്ടുന്നില്ല വളരെ കുറവാണ്. നാലില്‍ ഒന്ന് മാത്രമേയുള്ളൂ,' സൈജു കുറുപ്പ് പറഞ്ഞു.
സിനിമയില്‍ ഇന്റിമേറ്റ് സീന്‍ ചെയ്തതിനെ കുറിച്ചും നടന്‍ തുറന്നുപറഞ്ഞു. കുറുപ്പ്. നവ്യ നായരോടൊപ്പം അഭിനയിച്ചതിനെ കുറിച്ചാണ് സൈജു കുറുപ്പ് പങ്കുവക്കുന്നത്. അനീഷ് ഉപാസന സംവിധാനം ചെയ്ത് 2023-ല്‍ പുറത്തിറങ്ങിയ ജാനകി ജാനേ എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചതിനെ കുറിച്ചാണ് സൈജു കുറുപ്പ് തുറന്നുപറയുന്നത്.
''ഞങ്ങള്‍ കെട്ടിപ്പിടിക്കുന്ന ഒരു സീനുണ്ട്. കെട്ടിപ്പിടിക്കുമ്പോള്‍ എന്റെ ഉള്ളില്‍ കോണ്‍ഷ്യസ് ആകും. ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്, പക്ഷെ ഭാര്യയല്ലല്ലോ. മേക്ക് ബിലീഫാണല്ലോ. ഭാര്യയാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നണം. ഞാന്‍ ഇലയ്ക്ക് മുള്ളിലും ദോഷമില്ലാതെയാണ് കെട്ടിപ്പിടിക്കുന്നത്. അപ്പോള്‍ നവ്യ ചോദിച്ചു, എന്താ സൈജു പ്രശ്നം? ഞാന്‍ കുറച്ച് കോണ്‍ഷ്യസ് ആണെന്ന് പറഞ്ഞു.
ഒന്നും ആവശ്യമില്ല. പ്രക്ഷേകര്‍ക്ക് കെമിസ്ട്രി ഫീല്‍ ചെയ്യണമെങ്കില്‍, നമ്മള്‍ ഭാര്യയും ഭര്‍ത്താവും ആണെന്ന് തോന്നണമെങ്കില്‍ നിങ്ങള്‍ ഭാര്യയെ കെട്ടിപ്പിടിക്കുന്നത് പോലെ കെട്ടിപ്പിടിക്കണം എന്ന് നവ്യ പറഞ്ഞു. ഇത് അവര്‍ തന്നെ പറഞ്ഞപ്പോള്‍ ഞാന്‍ ഓക്കെയായി. ഇല്ലെങ്കില്‍ ഞാന്‍ ചോദിക്കണം. ചോദിക്കാന്‍ മടിയാണ്. നവ്യയുമായി നേരത്തെ ഒരുത്തീ എന്ന സിനിമ ചെയ്തിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവുമായാണ് അഭിനയിച്ചിട്ടുള്ളത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളുമാണ്.
അത് കഴിഞ്ഞ് പിന്നെ ഞാന്‍ അവരോട് പറയും. കുടുംബമായിട്ട് അഭിനയിക്കുമ്പോള്‍ വീട്ടില്‍ വെക്കാനായി ഫാമിലി ഫോട്ടോ എടുത്ത് വെക്കും ആദ്യ ദിവസം തന്നെ. ഭാര്യയായി അഭിനയിക്കുന്ന നടിയെ അന്ന് പരിചയപ്പെട്ടതേ ഉണ്ടാകൂ. പക്ഷെ ഫാമിലി ഫോട്ടോയില്‍ തോളില്‍ കയ്യിടേണ്ടി വരും. അതിനാല്‍ ഞാന്‍ തോളില്‍ കൈ വച്ചോട്ടെ എന്ന് അനുവാദം ചോദിക്കും''.- സൈജു കുറുപ്പിന്റെ വാക്കുകള്‍.