നടനായി മലയാളി മനസ്സുകള്‍ കീഴടക്കുകയും പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ മലയാളികള്‍ക്കേറെ പ്രിയങ്കരനായി മാറുകയും ചെയ്ത താരമാണ് സുരേഷ് ഗോപി.തിരക്കിട്ട ജീവിത സാഹചര്യങ്ങള്‍ക്കിടയിലും കുടുംബ ജീവിതത്തിന് ഏറെ പ്രാധാന്യം കല്‍പിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. സുരേഷ് ഗോപിയുടെ ഭാര്യയും നാല് മക്കളും മലയാളികള്‍ക്ക് സുപരിചിതരാണ്.
സുരേഷ് ഗോപിയുടെ മകന്‍ മാധവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ ഒരു നേട്ടമാണ് മാധവ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ഭാഗ്യ സുരേഷ് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നും ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത് സംബന്ധിച്ച ചിത്രമാണ് മാധവ ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. നീ അങ്ങനെ അവസാനം എനിക്ക് പറ്റിയ ഒരാളായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നുവെന്ന കുറിപ്പോടെയാണ് മാധവ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഭാഗ്യയുടെ ഈ നേട്ടം നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ഭാഗ്യയുടെ ചിത്രങ്ങള്‍ ഇപ്പോഴിതാ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. കൂടാതെ നിരവധി കമന്റുകളും പ്രേക്ഷകര്‍ ഇട്ടിട്ടുണ്ട്.
സുരേഷ് ഗോപിയും രാധികയുമായുള്ള വിവാഹം നടക്കുന്നത് 1990ലാണ്. അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കള്‍ ഇതിനോടകം സിനിമയില്‍ അരങ്ങേറ്റം നടത്തിക്കഴിഞ്ഞു.