മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ് ഭാവന. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഭാവന. മുയലുകള്‍ക്ക് തീറ്റ കൊടുക്കുന്ന ഫോട്ടോയും ഭാവന സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.
അടുത്തിടെ ഒരു പട്ടി പട്ടിണിയെ തുടര്‍ന്ന് മരിച്ചതിന്റെ വാര്‍ത്തയും ഭാവന ഷെയര്‍ ചെയ്‍തിട്ടുണ്ട്. അവയെ സ്‍നേഹിക്കാൻ കഴിയുന്നില്ലെങ്കില്‍ കൂടി അവരോട് ക്രൂരത കാട്ടരുതെന്ന് ഭാവന പറയുന്നു. ഹൃദയഭേദകം എന്നാണ് ഭാവന പ്രതികരിച്ചത്.
സംഭവത്തെ തുടര്‍ന്നാണ് മൃഗങ്ങളോട് കരുണ കാണിക്കാൻ ആരാധകരോട് ആവശ്യപ്പെട്ട് ഭാവന രംഗത്ത് എത്തിയത്. മൃഗങ്ങളോട് തനിക്കുള്ള സ്‍നേഹം വ്യക്തമാക്കി മുയലിന് തീറ്റ കൊടുക്കുന്ന ഫോട്ടോയും ഭാവന ഷെയര്‍ ചെയ്‍തിരിക്കുന്നു.