വളരെ കുറഞ്ഞ കാലം കൊണ്ട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയില്‍ ശ്രദ്ധേയനായ താരമാണ് ബിബിന്‍ ജോര്‍ജ്. പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ ഒരുക്കിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിട്ടാണ് ബിബിന്‍ ജോര്‍ജ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന് ഒപ്പം സഹ രചയിതാവായിരുന്നു ബിബിന്‍.അഭിനയത്തിലും തിരക്കഥയിലും ഒരുപോലെ ശോഭിക്കുന്ന താരമിപ്പോള്‍ മറ്റൊരു സന്തോഷം കൂടി പങ്ക് വച്ചിരിക്കുകയാണ്.
താരത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആദ്യമായി റാമ്പില്‍ നടന്ന സന്തോഷമാണ് താരം പങ്കു വച്ചിരിക്കുന്നത്.'കുഞ്ഞിലേ ഞാന്‍ നടക്കുമോ എന്നായിരുന്നു എന്റെ വീട്ടുകാരുടെ ഭയം. പക്ഷെ ദൈവാനുഗ്രഹത്താല്‍ ഞാന്‍ നടന്നു. നടന്നു നടന്നു റാമ്പിലും നടന്നു. ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട്. ഇതൊരു തുടക്കം മാത്രം,'' എന്നാണ് ബിബിന്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
'കൊള്ളാം പുതിയ നടപടി ' എന്നായിരുന്നു പോസ്റ്റിന് താഴെ നാദിര്‍ഷ കമന്റ് ഇട്ടത്. നിരവധി പേരാണ് ബിബിനെ ആശംസിച്ച് പോസ്റ്റിന് താഴെ കമന്റുകള്‍ ചെയ്യുന്നത്.
അമര്‍ അക്ബര്‍ ആന്റണി,കട്ടപ്പനയിലെ ഋത്വിക് റോഷന്‍,ഒരു യമണ്ടന്‍ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളില്‍ വിഷ്ണു ഉണ്ണികൃഷ്ണനുമായി ചേര്‍ന്ന് ബിബിന്‍ തിരക്കഥയൊരുക്കിയിരുന്നു. ഒരു പഴയ ബോംബ് കഥ,മാര്‍ഗം കളി, ഒരു യമണ്ടന്‍ പ്രേമകഥ, തിരിമാലി, ഷൈലോക്ക് എന്നീ ചിത്രങ്ങളിലും ബിബിന്‍ അഭിനയിച്ചിട്ടുണ്ട്.