റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ വെല്ലുവിളിയുമായി നടന്‍ ബാല രംഗത്ത്.
മകള്‍ക്ക് വേണ്ടതെല്ലാം താന്‍ ചെയ്ത് കഴിഞ്ഞുവെന്നും എന്നിട്ടും കേസും മറ്റുമായി അലഞ്ഞ് തിരിയേണ്ട സാഹചര്യം തനിക്ക് വന്നിരിക്കുകയാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയ വീഡിയോയില്‍ ബാല പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനല്‍ ന്യൂസ് എഡിറ്റര്‍ അരുണ്‍ കുമാറിനേയും പുതിയ വീഡിയോയില്‍ ബാല വെല്ലുവിളിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് അരുണ്‍ തന്നെ പറ്റി നടത്തിയതെന്ന് നടന്‍ പറഞ്ഞു.
ബാലയുടെ വാക്കുകള്‍ ഇങ്ങനെ: ടോര്‍ച്ചര്‍ ചെയ്യുകയാണ്. എനിക്ക് പറയാനുള്ള ഒരു കാര്യമുണ്ട്. ഇതിന് മുമ്പും എന്റെ ഒന്നും വേണ്ടെന്ന് പറഞ്ഞയാള്‍... ഒന്നും വേണ്ടെന്ന് മീഡിയയുടെ മുന്നില്‍ കരഞ്ഞ് അഭിനയിച്ചയാള്‍ വയ്യാതിരിക്കുന്ന സമയത്ത് എന്നെ വിളിച്ച് വരുത്തി. ഞങ്ങളെ അവിടെ ഇരുത്തി.
വളരെ മോശമായ രീതിയില്‍ ഒരു അനുഭവമുണ്ട്. അതെല്ലാം പോട്ടേ... അതുപോലെ ഫോണ്‍ കോളില്‍ വിളിച്ച് വിലപേശി. കേരളത്തിലുള്ള എല്ലാവരുടേയും അടുത്ത് ഒരു ചോ?ദ്യം ചോദിക്കുകയാണ്. ഞാന്‍ എത്ര പേര്‍ക്ക് എന്തൊക്കെ ചെയ്തിരിക്കുന്നു. എനിക്ക് അറിഞ്ഞൂടേ എന്റെ കുഞ്ഞിന് എന്തൊക്കെ ചെയ്യണമെന്ന്?. ഞാന്‍ അത്രയും ചെയ്തിട്ടുമുണ്ട്. അത്രത്തോളം ഞാന്‍ കൊടുത്തിട്ടുണ്ട്.
ഇപ്പോള്‍ രണ്ട് ലക്ഷം രൂപയുടെ കാര്യത്തില്‍ ചതിച്ചുവെന്ന് കോടതിയില്‍ പറയുമ്പോള്‍... റിപ്പോര്‍ട്ടര്‍ ചാനലില്‍ ഒരു മൊട്ടത്തലയനുണ്ട്. അവന്റെ പേര് അരുണ്‍ എന്നോ മറ്റോവാണ്. ഡേയ് മൊട്ടത്തലയന്‍ അരുണ്‍... നീ കാരണമാണ് ഇത്രയും പ്രശ്‌നങ്ങള്‍ എന്റെ കുടുംബത്തിലുണ്ടായത്. എന്ത് അടിസ്ഥാനത്തിലാണ് നീ എന്നെ വിളിച്ചത്?. നിനക്ക് എന്ത് അറിയാം അരുണേ?. മൊട്ടയല്ലേ നീ. തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല.
എന്തിന്റെ അിസ്ഥാനത്തിലാണ് നീ എന്നെ വിളിച്ചത്?. പതിനഞ്ച് ലക്ഷം രൂപയ്ക്ക് ഞാന്‍ ചതിച്ചുവെന്ന് പറഞ്ഞ് നിങ്ങള്‍ എങ്ങനെ ന്യൂസ് കൊടുക്കും?. അവിടെ നിന്ന് തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍. എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്?. റെക്കോര്‍ഡ്‌സ് കൃത്യമായി ഇല്ലാതെ ഒരു സാറ്റ്‌ലൈറ്റ് ചാനല്‍ എങ്ങനെ ഇത്തരം കാര്യങ്ങള്‍ പറയും?.
നിനക്ക് ധൈര്യമുണ്ടെങ്കില്‍ ലൈവില്‍ വന്ന് നീ എന്നോട് നീ സംസാരിക്ക്. അരുണിനോടാണ് പറയുന്നത്. ലൈവില്‍ വന്ന് സംസാരിക്കൂ. എന്റെ കുടുംബം എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് അറിയാമോ?. നീ പറഞ്ഞ ഒരു കള്ളത്തരം കാരണമാണത്. ഒരു കുടുംബം നശിപ്പിക്കുകയാണ് നീ. അവളുടെ ഇന്‍ഫ്‌ലൂവന്‍സായിരിക്കും... ആയിക്കോട്ടേ... ഞാന്‍ തെറ്റ് ചെയ്തില്ലെന്നതിനുള്ള എല്ലാ തെളിവുകളും ഞാന്‍ കൊടുത്ത് കഴിഞ്ഞു.
എന്റെ എഫ്ഡി, ?ഡെപ്പോസിറ്റ് എല്ലം കൊടുത്ത് കഴിഞ്ഞു. കോടതിയെ എങ്ങനെ പറ്റിക്കാന്‍ പറ്റും?. നിങ്ങള്‍ മണ്ടന്മാരാണോ?. കോടതിയുടെ മുന്നില്‍ വെച്ച് അല്ലേ ഒപ്പിടുന്നത്. കാശ് അവിടെ വെച്ച് അല്ലേ കൊടുക്കുന്നത്. ഒരു ബോധം വേണ്ടേ?. നിങ്ങള്‍ റിപ്പോര്‍ട്ടേഴ്‌സിനോടാണ് ഞാന്‍ ചോദിക്കുന്നത്. നിങ്ങള്‍ക്ക് ബുദ്ധിയില്ലേ?.
നിനക്ക് ധൈര്യമുണ്ടെങ്കില്‍ എടാ അരുണേ നീ എന്നെ വിളിക്ക് ബാല പറഞ്ഞു. വീഡിയോയില്‍ നടനൊപ്പം ഇപ്പോഴത്തെ ഭാര്യ കോകിലയും മറ്റൊരാളും ഉണ്ടായിരുന്നു. മകള്‍ പിറന്ന് രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ അമൃതയും ബാലയും വേര്‍പിരിഞ്ഞു. അതിനുശേഷം മകള്‍ അമൃതയുടെ സംരക്ഷണയിലാണ്.......