Latest News

ടൊയോട്ട വെല്‍ഫയറിനെ ഗാരേജിലെത്തിച്ച് ബിജു മേനോനും; 90 ലക്ഷത്തിന് മുകളില്‍ വിലവരുന്ന ആഡംബര വാഹനത്തില്‍ നടന്‍ ചിത്രത്തിന്റെ പൂജയ്ക്കായി എത്തിയപ്പോള്‍

Malayalilife
 ടൊയോട്ട വെല്‍ഫയറിനെ ഗാരേജിലെത്തിച്ച് ബിജു മേനോനും; 90 ലക്ഷത്തിന് മുകളില്‍ വിലവരുന്ന ആഡംബര വാഹനത്തില്‍ നടന്‍ ചിത്രത്തിന്റെ പൂജയ്ക്കായി എത്തിയപ്പോള്‍

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ഫഹദ് ഫാസിലിനും വിജയ് ബാബുവിനും നിവിന്‍ പോളിക്കും കുഞ്ചാക്കോ ബോബനും ശേഷം ബിജു മേനോനും ഇനി യാത്ര ടൊയോട്ടോ വെല്‍ഫയറില്‍. കഴിഞ്ഞ ദിവസമാണ് ബിജുമേനോന്‍ പുതിയ വാഹനം സ്വന്തമാക്കിയത്. നിപ്പോണ്‍ ടൊയോട്ടയില്‍ നിന്നാണ് താരം കറുപ്പ് നിറത്തിലുള്ള പുതിയ വെല്‍ഫയര്‍ ഗാരിജിലെത്തിച്ചത്.

ടൊയോട്ട നിരയിലേക്ക് വെല്‍ഫയര്‍ എന്ന ആഡംബര എംപിവി എത്തിയത് കുറച്ചു കാലം മുന്നേയാണ്. പുറത്തിറങ്ങി വളരെപ്പെട്ടെന്നു തന്നെ വാഹനപ്രേമികളുടെ ഇടയിലെ താരമായി മാറി ഈ എംപിവി. വാഹനപ്രേമികളെ മാത്രമല്ല മലയാള സിനിമാ താരങ്ങളുടേയും ഇഷ്ടവാഹനമായി മാറിയിരിക്കുന്നു വെല്‍ഫയര്‍.


പുതിയ സിനിമയുടെ പൂജയ്ക്ക് തന്റെ പുതിയ വെല്‍ഫയറിലാണ് ബിജു മേനോന്‍ എത്തിയത്....തൃശ്ശൂര്‍ ആര്‍.ടി.ഓഫീസില്‍ ഏപ്രില്‍ മാസം ആദ്യ വാഹനമാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൃശ്ശൂര്‍ രജിസ്ട്രേഷനിലെ സി.എ. നമ്പര്‍ സീരീസില്‍ ഫാന്‍സി നമ്പറും അദ്ദേഹത്തിന്റെ വാഹനത്തിന് നല്കിയിട്ടുണ്ട്.

രണ്ടു മോഡലുകളില്‍ ലഭിക്കുന്ന വെല്‍ഫയറിന്റെ കേരള എക്സ്ഷോറൂം വില 94.95 ലക്ഷം രൂപയും 96.55 ലക്ഷം രൂപയുമാണ്. ഇതില്‍ ഏതുമോഡലാണ് ബിജുമേനോന്റേത് എന്ന് വ്യക്തമല്ല. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍പിന്‍ ആക്സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി, 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം  എന്നിവയുമുണ്ട്. പിന്നിലെ യാത്രക്കാര്‍ക്കായി റൂഫില്‍ ഉറപ്പിച്ച 13 ഇഞ്ച് റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം. ജെബിഎല്ലിന്റെ 8 സ്പീക്കറുകള്‍ എന്നിവുണ്ട്.

biju menon toyotta new car

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES